Image

ശുഷ്ക മാനസര്‍ (കവിത: ജോസ് വിളയില്‍)

Published on 25 June, 2019
ശുഷ്ക മാനസര്‍ (കവിത: ജോസ് വിളയില്‍)
പണ്ടൊക്കെ പനിനീര് പോല്‍ മനസ്സുള്ളവര്‍
ഇന്നോ ചെളിനിറഞ്ഞ വെറും നീര്‍ത്തടാകം
വളരില്ല അതിലൊരു ആമ്പലും താമരയും
ആ ചെളിപോലും വിഷത്തിന്റെ മട്ടുമാത്രം

പണ്ടൊക്കെ ഒരല്പം കരുതലുള്ളോര്‍ നമ്മള്‍
ഇന്നതോ അന്യരെയല്ലതു സ്വയമെന്നതല്ലോ
അവരവര്‍ സ്വയം കരുതട്ടെയെന്നോര്‍ക്കവേ
അവരും സ്വന്തമെന്നോര്‍ക്കുവാനാരുമില്ല

നന്മകള്‍ കാട്ടുന്ന രീതിമാറി ഇന്നേറെയും വന്‍-
തിന്മകള്‍ ന്യായീകരിക്കയല്ലേ ജനമിന്നത്രയും
തന്നെക്കാള്‍ ചെറുതെന്നു തത്രപ്പെട്ടങ്ങു കാട്ടാന്‍
അത്രമേല്‍ ചെറുതായി മാനസമെന്നതാണ് ദുഖം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക