Image

കണ്‍വന്‍ഷനു സുശക്തമായ നേതൃത്വം: മുന്നില്‍ നിന്ന് നയിക്കാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 21 June, 2019
കണ്‍വന്‍ഷനു സുശക്തമായ നേതൃത്വം: മുന്നില്‍ നിന്ന്  നയിക്കാന്‍  അലക്‌സാണ്ടര്‍  കുടക്കച്ചിറ
 ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനായുള്ള ഒരുക്കങ്ങള്‍ വിജയകരമായി പുരോഗമിക്കുമ്പോള്‍ ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷനുള്ള  ഒരുക്കങ്ങള്‍ക്ക്  മുന്നില്‍ നിന്ന് ചുക്കാന്‍ പിടിക്കുന്നത്  അലക്‌സാണ്ടര്‍ കുടക്കച്ചിറ.

രണ്ടു വര്‍ഷം മുന്‍പേ കണ്‍വന്‍ഷന്‍ ഏറ്റെടുത്തു നടത്താനായി  ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ  ഒരുക്കമിട്ടപ്പോള്‍  ചെയര്‍മാന്‍ സ്ഥാനത്തേക്കു  ഐക്യകണ്‌ഠേന  നിര്‌ദേശിക്കപ്പെട്ടതു  അലക്‌സാണ്ടര്‍ കുടക്കച്ചിറയെ. ഏറ്റെടുത്ത ദൗത്യം ഉത്തരവാദിത്തത്തോടെ നടത്തുന്നതിന്റെ തിരക്കിലാണ് അലക്‌സാണ്ടര്‍ കുടക്കച്ചിറ  ഇപ്പോള്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാല്പതോളം കമ്മറ്റികളിലായി നൂറ്റമ്പതോളം അംഗങ്ങള്‍  കണ്‍വന്‍ഷന്‍ വിജയത്തിനായി കഴിഞ്ഞ ഒന്നര വര്‍ഷമായി യത്‌നിക്കുന്നു.   

സൗമ്യവും  ദീപ്തവുമായ  വ്യക്തിത്വവും  ഏവരോടും ഒരുപോലെ ഇടപഴകുന്ന ശൈലിയും, മികച്ച നേതൃ പാടവവും   കുടക്കച്ചിറയെ വ്യത്യസ്ഥനാക്കുന്നു. 2018 സെപ്റ്റംബര്‍ 16 ന് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ മാര്‍ ജോയ് ആലപ്പാട്ട്  ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ കണ്‍വന്‍ഷന്റെ കിക്കോഫ് നിര്‍വഹിച്ചു. തുടര്‍ന്ന് കുടക്കച്ചിറയുടെ നേതൃത്വത്തില്‍  എക്‌സിക്യുട്ടീവ്  അംഗങ്ങങ്ങള്‍  അമേരിക്കയിലുടെനീളം സീറോ മലബാര്‍   ഫൊറോനകളിലും ഇടവകകളിലും  മിഷനുകളിലുമായി  രജിസ്‌ട്രേഷന്‍ കിക്കോഫുകള്‍  സംഘടിപ്പിക്കുകയും  പ്രാഥമികഘട്ട ജോലികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.  കണ്‍വന്‍ഷന്‍ തുടങ്ങുന്നതിനു മാസങ്ങള്‍ക്കു  മുന്‍പേ രജിസ്‌ട്രേഷന്‍  നാലയിരത്തോളം എത്തിക്കുന്നതില്‍ ഇത് വിജയിച്ചു.  


കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ  അലക്‌സാണ്ടര്‍  ഹൂസ്റ്റണിലെ കെംപ്ലാസ്റ്റ്  എന്ന പ്ലാസ്റ്റിക് പ്രോഡക്ട്‌സ്  മാനുഫാക്ച്ചറിംഗ് കമ്പനിയുടെ സ്ഥാപകനും സിഇഒ യുമാണ്. നൂറോളം വരുന്ന ഹൂസ്റ്റണിലെ ഇന്ത്യന്‍ വംശജര്‍ക്കും  തൊഴില്‍ ദാതാവാണ്   ഈ സ്ഥാപനം. അലക്‌സാണ്ടര്‍ കുടക്കച്ചിറയുടെ ദീര്‍ഘവീക്ഷണം  കെംപ്ലാസ്റ്റിനു  2014 ഹൂസ്റ്റണ്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ് , 2017 ഹൂസ്റ്റണ്‍ മൈനോറിറ്റി സപ്ലയര്‍  കൗണ്‍സില്‍ എമേര്‍ജിങ് ഇ 10  അവാര്‍ഡ്, 2018 ഹാള്‍ ഓഫ് ഫെയിം  സ്റ്റാഫ്‌ഫോര്‍ഡ് എന്നീ  പുരസ്‌കാരങ്ങള്‍ നേടികൊടുക്കുന്നതിനു  സഹായിച്ചു. അതിനാല്‍ തന്നെ  രണ്ടു  മില്യണ്‍  ചിലവില്‍ നടത്തുന്ന കണ്‍വന്‍ഷനു വീണ്ട നേതൃപാടവും സംഘാടക മികവും പ്രവര്‍ത്തന പരിചയവും  കൈമുതലായുണ്ട്. 

പോയ വര്‍ഷം  ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റ്  പ്രളയം ദുരിതം വിതച്ചപ്പോള്‍   ദുരിത ബാധിതരെ  സഹായിക്കുവാന്‍  കുടക്കച്ചിറ തന്റെ സ്ഥാപനത്തിന്റെ വാതിലുകളും അവര്‍ക്കായി തുറന്നു കൊടുത്തു. വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സേവന തല്പപരനാണ്   അലക്‌സാണ്ടര്‍ . ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും,  ഇടവകയുടെ ആരംഭകാലത്ത്  സിസിഡി മതാധ്യാപകനായും ട്രസ്റ്റിയായും   സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  പൂഞ്ഞാര്‍ പെരുങ്ങുളം സ്വദേശിയായ അലക്‌സാണ്ടര്‍ , ഭാര്യ വത്സക്കും (തൊടുപുഴ തുണ്ടത്തില്‍ കുടുംബം)  മകന്‍ ജുബിനും മരുമകള്‍  ജയിമിയുമൊപ്പം മിസ്സോറി സിറ്റിയില്‍ താമസിക്കുന്നു.  

ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ചരിത്രപരമാകുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  പരമാധി ആള്‍ക്കാരെ പങ്കെടുപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അതിനായി വേണ്ടിവന്നാല്‍ കൂടുതല്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യും. അമേരിക്കയിലെ വിശ്വാസികളേവരെയും ഹൂസ്റ്റണില്‍ നടക്കുന്ന വിശ്വാസ സംഗമത്തിലേക്കു ഹാര്‍ദ്ദവമായി  സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.   വിവിധ ഇടവകകളിലില്‍ നിന്നും ലഭിച്ച  സ്‌നേഹത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കണ്‍വന്‍ഷനു സുശക്തമായ നേതൃത്വം: മുന്നില്‍ നിന്ന്  നയിക്കാന്‍  അലക്‌സാണ്ടര്‍  കുടക്കച്ചിറകണ്‍വന്‍ഷനു സുശക്തമായ നേതൃത്വം: മുന്നില്‍ നിന്ന്  നയിക്കാന്‍  അലക്‌സാണ്ടര്‍  കുടക്കച്ചിറകണ്‍വന്‍ഷനു സുശക്തമായ നേതൃത്വം: മുന്നില്‍ നിന്ന്  നയിക്കാന്‍  അലക്‌സാണ്ടര്‍  കുടക്കച്ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക