Image

ഇഞ്ചിക്കോറില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ജൂണ്‍ 13ന്

Published on 08 June, 2019
ഇഞ്ചിക്കോറില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ജൂണ്‍ 13ന്
 
ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ 'പാദുവീയം' ജൂണ്‍ 13 ന് (വ്യാഴം) ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ ആഘോഷിക്കുന്നു. 

വൈകുന്നേരം 6 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നു 6.30 നു തിരുനാള്‍ കുര്‍ബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടക്കും. 

ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമര്‍പ്പിച്ചു പ്രാര്‍ഥിക്കും. 

തിരുനാളിന് മുന്നോടിയായി നടത്തിവരുന്ന നവനാള്‍ നൊവേനയും വിശുദ്ധ കുര്‍ബാനയും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റിയാല്‍ട്ടോ ഔവര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ നടക്കും. 

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക