Image

പുതിയ ഗോഡ്‌സേകളോട് (കവിത: ജോസ് വിളയില്‍)

ജോസ് വിളയില്‍ Published on 18 May, 2019
പുതിയ ഗോഡ്‌സേകളോട് (കവിത: ജോസ് വിളയില്‍)
വടിപിടിച്ച ഗാന്ധിയും ജയിലാലയ നെഹ്‌റുവും
മര്‍ത്യനിന്നു ഭൂഷണം തീരെയില്ലെന്നായി ഹേ
മര്‍ത്യനവരു ദൂഷണംപോലെയിന്നു കാണുവാന്‍
മരിച്ചുപോയോ മാനസം മനുകുലം നശിച്ചപോല്‍

ബാപ്പുജിക്ക് മാന്യത നല്‍കുകില്ലേലൊന്നോര്‍ക്കുക
കഴിയുമോ തിരികെ നല്‍കാന്‍ ഗാന്ധി നേടിതന്ന മോചനം
തിരിച്ചുനീയും പോകുമോ ബ്രിട്ടനടിമയായി വാഴുവാന്‍.
ക്രൂരബുദ്ധി നേടിനാം ഘോരമാം വഴികള്‍ കാട്ടി-
സ്വതന്ത്ര സമര വീഥികള്‍ അറിഞ്ഞിടാത്ത യുവാക്കളെ-
തിരിച്ചിടല്ലേ നീയതാല്‍ നശിച്ചിടൊല്ല ഭാരതം.

ഗോഡ്‌സെയെക്കാള്‍ ഭീകരമാം ചിന്തയില്‍ വസിച്ചവര്‍
വീണ്ടുമങ്ങു പുനര്‍ജനിച്ചപോല്‍ ഭാരതം നശിക്കുവാന്‍
ഗോഡ്‌സെ പുനര്‍ജനിക്കുകില്‍ പിന്നെയൊരായിരം ഗാന്ധിമാര്‍
ജനിച്ചിടും ഈ ഭാരതത്തില്‍ സ്വതന്ത്രജീവിതം രുചിച്ചവര്‍

ഗാന്ധിയെ വധിച്ച ഘാതകനെ തൊഴുതു കാട്ടുകെങ്കിലോ
അവനിലുള്ള തിന്മയെ വണങ്ങുകല്ലേ നാം ചെയ്‌വതും
എന്തു തെറ്റുചെയ്തു അന്ന് ഗാന്ധി നീ നിനയ്ക്കുകില്‍
മുസ്ലീമായ സമര സേനാനികള്‍ക്കു മാനം നല്‍കി വിട്ടതോ.
സവര്‍ണ മേധാവിത്വമിന്ത്യയില്‍ നശിച്ചു പോവതാലെയോ.
അത്ര വാശിയാണ് നിനക്ക് ഭാരതത്തെ ചൊല്ലിയെങ്കിലോ
അഴിമതി-യക്രമങ്ങള്‍ നിറുത്തിയിട്ടുയര്‍ച്ചമറ്റും കൂട്ടുക
നന്മചെയ്തു കാട്ടുക അറിവ് നേടി- നല്‍കി നീ വളര്‍ക്കുക

ഉയര്‍ന്ന ബിംബം കാട്ടിയല്ല നാം പുകഴ്ച്ചയങ്ങു കൂട്ടുക
ഭാരതത്തിന്നേഴയെ പിടിച്ചുയര്‍ത്തുവാന്‍ ശ്രമിച്ചിടു
കടന്നുവന്ന കാലമോ നീ മറന്നീടല്ലേ സോദരാ.
അറിഞ്ഞിടേണം ഒന്ന് നീ പിതൃക്കള്‍ ബലികഴിച്ചു
നേടി തന്ന സ്വതന്ത്ര ഭാരതം ഇനി, തല ഉയര്‍ത്തി
നില്‍ക്കുവാന്‍ ശ്രമിച്ചിടേണം നാള്‍ക്കുനാള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക