Image

മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ നോന്പുകാല വാര്‍ഷിക ധ്യാനം ഏപ്രില്‍ 5,6,7 തീയതികളില്‍

Published on 03 April, 2019
മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ നോന്പുകാല വാര്‍ഷിക ധ്യാനം ഏപ്രില്‍ 5,6,7 തീയതികളില്‍

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ.ജേക്കബ് മഞ്ഞളി നയിക്കുന്ന നോന്പുകാല വാര്‍ഷികധ്യാനം ഏപ്രില്‍ 5,6,7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ എപ്പിംഗ് സെന്റ് മോണിക്ക കോളജ് ഹാളില്‍ (അഡ്രസ്: 400 ഡാല്‍ട്ടന്‍ റോഡ്, എപ്പിംഗ് ) നടക്കും. 

വെള്ളി വൈകുന്നേരം 5 മുതല്‍ 8.45 വരെയും ശനി രാവിലെ 10 മുതല്‍ 6.30 വരെയും ഞായര്‍ രാവിലെ 10 മുതല്‍ 7 വരെയുമാണ് ധ്യാനം. ശനിയാഴ്ച കുന്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. സമാപനദിവസമായ ഞായര്‍ വൈകുന്നേരം 4 നുള്ള വിശുദ്ധ കുര്‍ബാനയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബംഗ്ലാദേശിലെ ധാക്ക അതിരൂപതയുടെ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസാരിയൊ വചന സന്ദേശം നല്‍കും. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക