കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് കുവൈറ്റ് (കോഡ്പാക്) മൂന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 26 ന് (വെള്ളി) അബാസിയ മറീന ഹാളില്‍ സംഘടിപ്പിക്കുന്ന 'കോട്ടയം ഫെസ്റ്റ് 2019' ന്റെ ഫ്ലയര്‍ , റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു.
മെഗാപരിപാടിയുടെ കോസ്പോണ്‍സര്‍ ബി ഇ സി യുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ റിനോഷ് ഫ്ലയര്‍ പ്രകാശനം ചെയ്തു. റാഫിള്‍ കൂപ്പണ്‍ ചാരിറ്റി കണ്‍വീനര്‍ സിറില്‍ ജോസഫ് , വൈസ് പ്രസിഡന്റ് ഡോജി മാത്യുന് നല്കി നിര്‍വഹിച്ചു.
അബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജിയോ തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുമേഷ് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ആര്.ജി. ശ്രീകുമാര്‍ നന്ദി പറഞ്ഞു. മുന്‍ പ്രസിഡന്റ് അനൂപ് സോമന്, മുന്‍ ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജയിംസ്, ജോജോ, വിപിന്‍, ജിത്തു, ജോസഫ്, സിബി, ഷൈജു, കിരണ്‍, അനില്‍, റോബിന്, ബിജേഷ്, ജോജി, ബിജു, സന്ദീപ് എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍