Image

ഫാ. ഡൊമിനിക് വളന്‍മനാല്‍ നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ

Published on 11 March, 2019
ഫാ. ഡൊമിനിക് വളന്‍മനാല്‍ നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ
 
മെല്‍ബണ്‍: പ്രശസ്ത വചനപ്രഘോഷകനും അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വളന്‍മനാല്‍ നയിക്കുന്ന ധ്യാനം ’കൃപാഭിഷേകം 2019’ സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ മെല്‍ബണിനടുത്തുള്ള ഫിലിപ്പ് ഐലന്‍ഡ് അഡ്വെഞ്ചര്‍ റിസോര്‍ട്ടില്‍ നടക്കപ്പെടും.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഒരുക്കിയിരിക്കുന്ന ധ്യാനത്തിന്റെ രജിസ്റ്ററേഷന്‍ മാര്‍ച്ച് 12 ഞായറാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കാണ് താമസിച്ചുള്ള ഈ ധ്യാനത്തിന് പ്രവേശനം ലഭിക്കുന്നത്. 

ധ്യാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക