സിഡ്‌നി: ഇനി മുതല്‍ സിഡ്‌നി നഗരത്തില്‍ നിന്നും മലയാളം റേഡിയോ ശ്രവിക്കാം. സിഡ്‌നി മലയാളി റേഡിയോ 2000 എന്ന പേരില്‍ ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം ഏപ്രില്‍ 23 മുതല്‍ ആരംഭിക്കും. ഗ്രേറ്റര്‍ ഇന്ത്യ റേഡിയോയുടെ സഹകരണത്തോടെ എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴു മുതല്‍ എട്ടുവരെ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പ്രക്ഷേപണത്തിലൂടെ വൈവിധ്യമാര്‍ന്ന മലയാളം പരിപാടികള്‍ ശ്രവിക്കാവുന്നതാണ്. ഈ പ്രക്ഷേപണ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഏപ്രില്‍ 20ന് വെള്ളിയാഴ്ച വൈകിട്ട് 6.45ന് ഗ്രാന്‍വില്‍ ടൗണ്‍ ഹാളില്‍ വിവിധ കലാപരിപാടികളോടെ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0422 197 328, 0419 306 202
വെബ്‌സൈറ്റ്: www.20000fm.com.au
വാര്‍ത്ത അയച്ചത്: ജമേഷ് ചാക്കോ