Image

ഫോമായുടെ മുഖം മിനുക്കി പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു.

പന്തളം ബിജു തോമസ്, ഫോമ PRO Published on 08 January, 2019
ഫോമായുടെ മുഖം മിനുക്കി പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു.
ഡാളസ്: മലയാണ്മ വിളിച്ചോതി, അമേരിക്കന്‍ സാങ്കേതികതികവോടെ ഫോമായുടെ പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു. പുതിയ വെബ്‌സൈറ്റില്‍, ഫോമായുടെ പാരമ്പര്യവും, പദ്ധതികളും,  പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. www.FOMAA.orgഎന്നാണ് ഫോമായുടെ വെബ്‌സൈറ്റ് ഇനിമുതല്‍ അറിയപ്പെടുന്നത്.  മീഡിയായുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെബ്‌സൈറ്റും, സോഷ്യല്‍ മീഡിയ പേജുകളായ ഫേസ്ബുക്ക് എന്നിവ പരിഷ്‌കരിക്കുകയും, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുള്ളതും. ഫോമായുടെ വെബ്‌സൈറ്റില്‍ നിന്നും എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കും നേരിട്ട് സന്ദര്‍ശിക്കുവാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഫോമായുടെ നിലവിലുള്ള പദ്ധതികളും, ചാരിറ്റി പ്രവര്‍ത്തനങ്ങളും, സംഭാവനകളും ഏകോപിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഫോമായ്കു മാത്രമായി ഒരു ഔദ്യോഗിക ഇമെയില്‍ വിലാസവും ഇപ്പോള്‍ ലഭ്യമാണ്.  info@fomaa.org   വ്യക്തികളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഇമയിലുകള്‍  ഇനിമുതല്‍ അസാധുവാകും.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്, അമേരിക്കന്‍ മലയാളികളുമായി സംവദിക്കതക്കവിധം വളരെ അടുക്കും ചിട്ടയോടും കൂടി ഇതില്‍ കാര്യങ്ങള്‍ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. ഫോമായുടെ റീജിയനുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലിങ്കില്‍ നിന്നും, ലോകത്തിന്റെ ഏതു കോണില്‍ നിന്നും  അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ള മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുവനാകും. ഫോമാ ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ രൂപികരിച്ച മീഡിയ ടീമാണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡിജിറ്റല്‍ സാങ്കേതിക  യുഗത്തിലൂടെ കടന്നു പോകുന്ന ഈ അവസരത്തില്‍ ഫോമായ്ക്കു ഒരു ഡിജിറ്റല്‍ മുഖം നല്കുകയെന്നതാണ് തന്റെ ടീമിന്റെ ലക്ഷ്യമെന്ന് ജോസ് വ്യക്തമാക്കി.  ഫ്‌ലോറിഡ മയാമിയില്‍ നിന്നുമുള്ള  ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി വിദഗ്ദ്ധനായ ശ്രീജേഷ് ശ്രീനിവാസന്‍,  ഫോമായുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍  ഏഞ്ചല സുരേഷ്  (യൂത്ത് മെമ്പര്‍) എന്നിവരുടെ പ്രായത്‌നഫലമായാണ് ഫോമായ്കു പുതിയ സാങ്കേതിക പ്രതിച്ഛായ കൈവരിക്കാനായത്. 

ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളിലേക്കെത്തിക്കുവാനും, കൂടുതല്‍ ജനങ്ങള്‍ക്ക് ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനും ഈ ഡിജിറ്റല്‍ മേക്കോവറിലൂടെ സാധിക്കുമെന്ന് പ്രെസിഡന്റ് ഫിലിപ് ചാമത്തില്‍, ട്രേഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രേഷറാര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ഫോമായുടെ മുഖം മിനുക്കി പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക