Image

സൂസി തോമസ് ഓസ്‌ട്രേലിയയിലെ ആദ്യ വനിതാ അസംബ്ലി സ്ഥാനാര്‍ഥി

Published on 11 April, 2012
സൂസി തോമസ് ഓസ്‌ട്രേലിയയിലെ ആദ്യ വനിതാ അസംബ്ലി സ്ഥാനാര്‍ഥി
പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സതേണ്‍ റിവര്‍ അസംബ്ലി മണ്ഡലത്തില്‍നിന്നും മലയാളിയും പൊതു പ്രവര്‍ത്തകയുമായ റാന്നി ചിത്തോങ്കര വീട്ടില്‍ സൂസി തോമസ് മത്സരിക്കും. വര്‍ഷങ്ങളായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും ലേബര്‍ പാര്‍ട്ടിയുടെ ഉന്നതനേതാക്കളുമായുള്ള വ്യക്തിബന്ധവുമാണ് സൂസി തോമസിനെ ആദ്യ വനിതാ സാരഥിയാക്കാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചത്.

30 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന സൂസി തോമസ് ഡ്രഗ്അം വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2013 മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ മലയാളി വനിതാ സ്ഥാനാര്‍ഥിയായതോടെ പെര്‍ത്തിലെ മലയാളി സംഘടനകള്‍ സൂസിക്ക് പിന്തുണയുമായി രംഗത്തുവന്നു. 

സൂസി - തോമസ് ദമ്പതികള്‍ക്ക് രണ്ട് മക്കള്‍: മെല്‍ബണില്‍ താമസമാക്കിയ സോണിയായും പെര്‍ത്തിലുള്ള സാറയും. 

റാന്നിയിലെ കോണ്‍ഗ്രസ് നേതാവും റാന്നി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായ മാമച്ചന്‍ സൂസിയുടെ സഹോദരനാണ്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു സഹോദരി പുത്രനാണ്. സാമ്പത്തിക സമത്വവും പുരോഗതിയും യുവാക്കള്‍ക്ക് തൊഴിലവസരവും വിദ്യാഭ്യാസം നല്‍കലുമാണ് തന്റെ ലക്ഷ്യമെന്ന് സ്ഥാനാര്‍ഥിയായ സൂസി തോമസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

സൂസി തോമസ് ഓസ്‌ട്രേലിയയിലെ ആദ്യ വനിതാ അസംബ്ലി സ്ഥാനാര്‍ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക