സിഡ്നി: പാരമാറ്റ രൂപതയിലെ സെന്റ് അല്‍ഫോന്‍സ കാത്തലിക് സമൂഹം ഓശാനാ ഞായര്‍ ആചരിച്ചു. പരമ്പരാഗത രീതിയിലുളള പ്രദക്ഷിണവും മലയാളത്തിലുള്ള കുര്‍ബാനയും ഗൃഹാതുരത്വമുണര്‍ത്തി. ഫാ. മാത്യു മഞ്ഞളി, ഫാ. ബിജു ആനിക്കുടിലില്, ഫാ. ജോയി ചുക്കനാനിക്കല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
ഫാ. മാത്യു മഞ്ഞളി വെഞ്ചരിച്ചു നല്കിയ കുരുത്തോലകളുമേന്തി നൂറുകണക്കിന് വിശ്വാസികള്‍ പരമ്പരാഗത രീതിയില്‍ നടന്ന പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ ചടങ്ങുകളെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് മലയാളത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ബിജു ആനിക്കുടിലില് സന്ദേശം നല്കി. ഫാ. ജോയി ചുക്കനാനിക്കലിന്റെ നേതൃത്വത്തില്‍ കുമ്പസാരത്തിനുളള സൗകര്യവും ഒരുക്കിയിരുന്നു.
2008 മുതല്‍ എല്ലാവര്‍ഷവും സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി വെന്റ്വെര്ത്ത്വില്ലിലെ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കാത്തലിക് ചര്‍ച്ചില്‍ വിശുദ്ധവാരാഘോഷം നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.syromalabarparramatta.org
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍