Image

കേരള കണ്‍വെന്‍ഷന്‍; നവകേരള സൃഷ്ടിക്കായി ഫൊക്കാനയുടെ ഒത്തുചേരല്‍

അനില്‍ പെണ്ണുക്കര Published on 26 December, 2018
കേരള കണ്‍വെന്‍ഷന്‍; നവകേരള സൃഷ്ടിക്കായി ഫൊക്കാനയുടെ ഒത്തുചേരല്‍
നവകേരള സൃഷ്ടിക്കായി ഫൊക്കാന വിവിധോദ്ദേശ പദ്ധതികളുമായി കേരളാ കണ്‍വന്‍ഷന്‍ ഒരുക്കുന്നു.
ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍ ഇത്തവണ തിരുവനന്തപുരത്തിന്റെ മണ്ണില്‍ കൊടിയേറാന്‍ പോകുന്നു. ഫൊക്കാന എന്ന മൂല്യമേറിയ സംഘടന അതിന്റെ 37 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ സുവര്‍ണ്ണാവസരത്തില്‍ അമേരിക്കന്‍ മലയാളികള്‍ ഒരു മരത്തണലില്‍ ഒന്നിച്ചിരിക്കാന്‍ പോകുകയാണ്. കഴിഞ്ഞുപോയ ഓര്‍മ്മകള്‍ അയവിറക്കുവാനും ഒപ്പം പുതിയ അനുഭവങ്ങള്‍ പങ്കിട്ടെടുക്കാനും ഫൊക്കാന ഒരുക്കുന്ന ഒരു വേദിയാണ് കേരള കണ്‍വെന്‍ഷന്‍. 2018 ജനുവരി 29, 30 തിയ്യതികളില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ഈ ആഘോഷങ്ങള്‍ക്ക് തിരിതെളിക്കുന്നത്. ഫൊക്കാന പ്രസിഡന്റ് ബി മാധവന്‍ നായരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 29 നു ഭാഷയ്ക്കൊരു ഡോളര്‍ അവാര്‍ഡ് ദാനവും,30 നു കേരളാ കണ്‍വന്‍ഷനും നടക്കും ആനി ദിവസം രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ഗവര്‍ണര്‍, കേരള മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, സാഹിത്യസാംസ്‌കാരിക ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

അമേരിക്കന്‍ മലയാളികള്‍ ഒരു കുടക്കീഴില്‍ ഒത്തുചേരുന്ന ഐക്യവേദി മാത്രമല്ല കേരളാ കണ്‍വെന്‍ഷന്‍, മറിച്ച് ഫൊക്കാനയുടെ മഹത്തരമായ ഒട്ടനേകം പദ്ധതികള്‍ നടപ്പിലാക്കുക കൂടിയാണ് കേരളാ കണ്‍വെന്‍ഷന്‍ കൊണ്ട് അര്‍ഥമാക്കുന്നത്. കേരളം ഈയിടെ നേരിട്ട മഹാപ്രളയം ജനങ്ങളെ എത്രത്തോളം ദുരിതത്തിലാഴ്ത്തിയെന്ന് പറയേണ്ടതില്ലല്ലോ. അതിനാല്‍ തന്നെ പ്രളയനാന്തരം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിക്കാണ് ഫൊക്കാന കണ്‍വെന്‍ഷന്‍ പ്രാധാന്യം നല്‍കുന്നത്. പ്രളയത്തിന് കാരണമായ ഉരുള്‍പൊട്ടലില്‍ ഏറെ ദുരിതമനുഭവിക്കുന്ന ഇടുക്കിയിലെ ജനവിഭാഗത്തിനൊപ്പം ഫൊക്കാനയും കൂടുന്നു.അവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന മഹത്തായ പദ്ധതിയാണിത്.
എല്ലാ അവഗണനകളും സഹിച്ച് തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന കേരളത്തിലെ നഴ്‌സുമാര്‍ക്ക് അവരുടെ ആത്മാര്‍ത്ഥ സേവനം കണക്കിലെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കാനും ഫൊക്കാന കണ്‍വെന്‍ഷന്‍ വേദിയൊരുക്കുന്ന വലിയ്യ് ഒരു അവാര്‍ഡ് ചടങ്ങും ഈ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ് .. മലയാളഭാഷയുടെ ഉന്നമനത്തിനായി വര്‍ഷം തോറും ഫൊക്കാന നടത്തിവരുന്ന ഭാഷക്കൊരു ഡോളര്‍ പദ്ധതിയുടെ അവാര്‍ഡ് ദാനവും കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കും . കൂടാതെ കലാസാംസ്‌കാരിക സംഗമം, മാധ്യമ സംഗമം,സാഹിത്യ സംഗമം തുടങ്ങി നിരവധി പരിപാടികളും നടത്തപ്പെടും. കേരളത്തെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാന്‍ ഫൊക്കാന രൂപകല്‍പന ചെയ്ത ഫൊക്കാനയുടെ ഭാവി പദ്ധതികളെക്കുറിച്ചും കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കും.

കേരളത്തിന്റെ പുരോഗമനത്തിനായി ഫൊക്കാന നടത്തുന്ന ഒത്തുചേരലാണ് കേരള കണ്‍വെന്‍ഷന്‍. അമേരിക്കന്‍ മലയാളികളുടെ ഈ സംഗമവേദിയിലേക്ക് എല്ലാവരെയും ഹാര്‍ദവമായി ക്ഷണിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ബി മാധവന്‍ നായര്‍ അറിയിച്ചു. അദ്ദേഹത്തോടൊപ്പം ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്‍ സെക്രട്ടറി വിജി നായര്‍, ജോയിന്‍ ട്രഷറര്‍ പ്രവീണ്‍ തോമസ്, ജോയിന്‍ അഡിഷണല്‍ ട്രഷറര്‍ ഷീല ജോസഫ്, വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് എന്നിവരും സജീവപ്രവര്‍ത്തകരായി പങ്കെടുക്കുന്നു.കേരളാ കണ്‍വന്‍ഷന്റെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു .
കേരള കണ്‍വെന്‍ഷന്‍; നവകേരള സൃഷ്ടിക്കായി ഫൊക്കാനയുടെ ഒത്തുചേരല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക