Image

ഫോമാ വില്ലേജിനു മലപ്പുറത്ത് തുടക്കം കുറിച്ചു

Published on 14 December, 2018
 ഫോമാ വില്ലേജിനു മലപ്പുറത്ത് തുടക്കം കുറിച്ചു
മലപ്പുറം: കേരളജനതയ്ക്കുള്ള ഫോമയുടെ സമ്മാനമായ ഫോമാ വില്ലേജ് പദ്ധതിയുടെ ആദ്യഘട്ടമായ മലപ്പുറം വില്ലേജ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ ഭാരവാഹികള്‍ അറിയിച്ചു. ഫോമയുടെ നാഷണല്‍ കമ്മറ്റി അംഗമായ ശ്രീ നോയല്‍ മാത്യു ആണ് മലപ്പുറത്ത് ഒരേക്കര്‍ സ്ഥലം വാഗ്ദാനം ചെയ്തിട്ടുള്ളത്. ഫോമാ വീടുകള്‍ പണിയുകയാണെങ്കില്‍ തന്‍റെ ഒരേക്കര്‍ സ്ഥലം തരാമെന്ന പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെ കൂടിയാണ് കേരളത്തെ സ്‌നേഹിക്കുന്ന അമേരിക്കന്‍ മലയാളികള്‍ വരവേറ്റത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫോമയും കേരളത്തിലുള്ള തണല്‍ എന്ന സംഘടനയുമായി യോജിച്ച ഈ സ്ഥലത്ത് നാല് വീടുകള്‍ പണിയുന്ന ഒരു കരാറില്‍ എത്തിച്ചേരുകയും ചെയ്തു.

ഈ സ്ഥലത്ത് വീടുകള്‍ പണിയുന്നതിനായി ഫോമാ കമ്മിറ്റിയിടൊപ്പം അനിയന്‍ ജോര്‍ജ്ജ്, ജോസഫ് ഔസോ എന്നിവരുടെയും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോമയുടെ അംഗ സംഘടന കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി, കേരള അസോസിയേഷന്‍ ഓഫ് പാംബീച്ച്, ജാക്‌സണ്‍വില്‍ മലയാളി അസോസിയേഷന്‍, മയാമി മലയാളി അസോസിയേഷന്‍ എന്നീ സംഘടനകള്‍ മുന്നോട്ടുവരികയും 4 വീടുകള്‍ പണിയുന്നതിനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ സ്ഥലത്തു വീണു പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിച്ചതിനു ഫോമായോടുള്ള പ്രത്യേക നന്ദി നോയല്‍ മാത്യു അറിയിച്ചു.

പ്രളയത്തില്‍ വീടു നഷ്ട്ടപെട്ട 4 കുടുംബങ്ങള്‍ക്കു അവരുടെ പേരിലേക്ക് സ്ഥലം കൈമാറ്റം ചെയ്തതിനു ശേഷം പ്രസ്തുത സ്ഥലത്തെ പഞ്ചായത്ത് പ്രസിഡണ്ട് എംഎല്‍എ തുടങ്ങിയ ആള്‍ക്കാരുമായി ആലോചിച്ച് പണികള്‍ തുടങ്ങുന്നതിനുള്ള ഒരു തീയതി നിശ്ചയിക്കുകയും ഉദ്ഘാടനവും മറ്റ് കര്‍മ്മപരിപാടികളുമായി മുന്നോട്ടു പോകുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറം വില്ലേജ് പ്രോജക്ടിന്റെ കര്‍മ്മപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി സണ്‍ഷൈന്‍ വൈസ് പ്രസിഡണ്ട് ശ്രീ ബിജു തോണികടവിലിന്റെ പ്രവര്‍ത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിക്കുന്നതാണ് കമ്മിറ്റി അറിയിച്ചു.

മഴയും വെള്ളപ്പൊക്കവും മറ്റ് കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ നിമിത്തം വളരെയധികം ബുദ്ധിമുട്ടിലായ കേരളജനതയ്ക്ക് ഫോമായുടെ സമ്മാനമായ വില്ലേജ് പദ്ധതിയുടെ ആദ്യ സംരംഭം മലപ്പുറത്ത് ഈ വര്‍ഷം തുടക്കം കുറിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നു പ്രസിഡണ്ട് ഫിലിപ് ചാമത്തില്‍, സെക്രട്ടറി ജോസ് അബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ്, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ് , ജോയിന്‍ ട്രേഷറാര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക