Image

നൈനയുടെ ആറാം ബൈനിയല്‍ കണ്‍വന്‍ഷന് ഡാലസില്‍ ഉജ്ജ്വലസമാപനം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 10 November, 2018
നൈനയുടെ ആറാം ബൈനിയല്‍ കണ്‍വന്‍ഷന് ഡാലസില്‍ ഉജ്ജ്വലസമാപനം
ഡാളസ് : നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) യുടെ ആറാമതു ബൈനിയല്‍ കണ്‍വന്‍ഷനു ഡാലസില്‍ ഉജ്ജ്വലസമാപനം. ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANA-NT) ആയിരുന്നു കണ്‍വന്‍ഷനു ആതിഥേയര്‍. ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ വിജയകരമായ സമാപിച്ച കണ്‍വന്‍ഷനു വേദി കുറിച്ചു.

സമാപന ദിനത്തില്‍ ഗാല ബാങ്ക്വറ്റ് ഡിന്നറും സമ്മേളനവും നടന്നു. നൈനയുടെ നാഷണല്‍ ഭാരവാഹികള്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ പ്രസിഡന്റ് ഡോ. ജാക്കി മൈക്കിള്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു . യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആര്‍ലിംറ്റണ്‍ പ്രസിഡന്റ് ഡോ. കര്‍ബാറി മുഖ്യ അതിഥിയായി എത്തി പ്രഭാഷണം നല്‍കി. ആതുരരംഗത്തു ഇന്ത്യന്‍ വംശജരുടെ സംഭവനകളെ അദ്ദേഹം പുകഴ്ത്തി.

IANA-NT പ്രസിഡന്റും നൈനയുയുടെ കള്‍ച്ചറല്‍ സോഷ്യല്‍ കമ്മറ്റി ചെയറുമായ ഹരിദാസ് തങ്കപ്പന്‍ , കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മഹേഷ് പിള്ളൈ, നാഷണല്‍ കണ്‍വീനര്‍ നാന്‍സി ഡയാസ്, സ്ഥാപക പ്രസിഡന്റ് ഡോ. സാറ ഗബ്രിയേല്‍, മുന്‍ പ്രസിഡന്റുമാരായ ഡോ. സോളിമോള്‍ കുരുവിള, ഡോ. ഓമന സൈമണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹരിദാസ് തങ്കപ്പന്‍ , മലേഷ് പിള്ളൈ എന്നിവര്‍ ചേര്‍ന്ന് സ്‌പോണ്‍സേഴ്‌സിനെ വേദിയില്‍ ആദരിച്ചു.

ഡോ. ആഗ്‌നസ് തെറടിയുടെ നേതൃത്വത്തില്‍ നൈനയുടെ പുതിയ നാഷണല്‍ പ്രവര്‍ത്തക സമിതി  വേദിയില്‍ അധികാരമേറ്റു. ഇലക്ഷന്‍ ഓഫീസര്‍ റേച്ചല്‍ സക്കറിയാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നൈനയുടെ ചാപ്റ്ററുകളിലെ മികച്ച പ്രകടനം കാഴ്ചവച്ച ചാപ്റ്ററിനുള്ള പ്രത്യേകപുരസ്കരമായ ചാപ്റ്റര്‍ എക്‌സലന്‍സ് എവര്‍ റോളിംഗ് ട്രോഫി, ഡോ. അല്‍ഫോണ്‍സ് റഹ്മാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡ് കരസ്ഥമാക്കി.

ആദ്യദിനത്തില്‍ സെമിനാറുകള്‍ , പ്രബന്ധങ്ങള്‍ തുടങ്ങി വിവിധ എഡ്യൂക്കേഷണല്‍ പരിപാടികള്‍ നടന്നു. ബോബ് ഡെന്റ്, സിന്‍തിയാ ക്ലാര്‍ക്ക്, ഇന്ത്യന്‍ അമേരിക്കന്‍ രംഗത്തെ മറ്റു വിദഗ്ദ്ധര്‍ തുടങ്ങി മേഖലയിലെ പ്രമുഖര്‍ പരിപാടികള്‍ നയിച്ചു. ചാപ്റ്റര്‍ ഷോകേസ് മത്സരത്തില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഐനാനി കിരീടം ചൂടി.

അമേരിക്കയിലെ വിവിധ നഴ്‌സ് സംഘടനകളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനാണ് നൈന. “Excellence through Advocacy: Engage, Transform, Translate” എന്നതായിരുന്നു കണ്‍വന്‍ഷന്റെ മുഖ്യതീം. നൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷനായിരുന്നു ഡാളസില്‍ നടന്നത്. കണ്‍വന്‍ഷന്‍ വിജയമാക്കിയ ഐനാന്റ് പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് ടീമംഗങ്ങള്‍ക്ക് നൈന നാഷണല്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
നൈനയുടെ ആറാം ബൈനിയല്‍ കണ്‍വന്‍ഷന് ഡാലസില്‍ ഉജ്ജ്വലസമാപനംനൈനയുടെ ആറാം ബൈനിയല്‍ കണ്‍വന്‍ഷന് ഡാലസില്‍ ഉജ്ജ്വലസമാപനംനൈനയുടെ ആറാം ബൈനിയല്‍ കണ്‍വന്‍ഷന് ഡാലസില്‍ ഉജ്ജ്വലസമാപനംനൈനയുടെ ആറാം ബൈനിയല്‍ കണ്‍വന്‍ഷന് ഡാലസില്‍ ഉജ്ജ്വലസമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക