Image

നൈനയുടെ ആറാം ദ്വൈവല്‍സര കോണ്‍ഫറന്‍സ് ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 September, 2018
നൈനയുടെ ആറാം ദ്വൈവല്‍സര കോണ്‍ഫറന്‍സ് ഡാലസില്‍
ഡാളസ് : അമേരിക്കയിലെ പ്രവാസി നഴ്സുമാരുടെ എല്ലാ സംഘടനകളുടെയും അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ആയ നാഷണല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക (NAINA) യുടെ ആറാമതു ദ്വൈവല്‍സര സമ്മേളനം ഈ വര്‍ഷം ഡാലസില്‍ വച്ച് നടത്തപ്പെടുന്നു.

നൈനയുടെ ശക്തമായ ചാപ്റ്ററുകളിലൊന്നായ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് (IANA-NT) ആണു ബയനിയല്‍ കോന്‍ഫറന്‍സിന്റെ ആതിഥേയര്‍. 2018 ഒക്‌റ്റോബര്‍ 26, 27 തിയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സിന് ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ വേദിയാവും. കോണ്‍ഫറന്‍സില്‍ വിവിധ പ്രൊഫഷണല്‍, എഡ്യൂക്കേഷന്‍ പരിപാടികള്‍ നഴ്സുമാര്‍ക്കായി സംഘടിപ്പിച്ചിരുന്നു. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത നിരവധി ഇന്‍ഡ്യന്‍ നഴ്‌സുമാര്‍ കോണ്ഫറന്‍സില്‍ പങ്കെടുക്കും.

''Excellence through Advocacy: Engage, Transform, Translate' എന്നതാണു കോണ്‍ഫറന്‍സിന്റെ മുഖ്യ തീം.
പരിപാടിയില്‍ അമേരിക്കന്‍ നഴ്‌സിംഗ് രംഗത്തെ ഒട്ടനവധി പ്രഭാഷകരും അധ്യാപകരും പങ്കെടുക്കും.
കണ്‍വന്‍ഷന്റെ സമാപന ദിനമായ ഒക്‌റ്റോബര്‍ 27 ലെ സായാഹ്നത്തില്‍ നഴ്സുമാരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ഗാല ഡിന്നര്‍ ബാന്‍ക്വറ്റ് ഇര്‍വിങ്ങിലൂള്ള എസ്എല്‍പിഎസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഡാലസിലെ പ്രമുഖ ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡായ ഫൈവ് ഓഫ് എയ്റ്റ്ത്ത് അവതരിപ്പിക്കുന്ന ഗാനമേള ഗാല നൈറ്റില്‍ മുഖ്യ ആകര്‍ഷണമാകും.

നൈനാ ബൈനീയല്‍ കോന്‍ഫറന്‍സിന്റെ കിക്കോഫ് സെപ്റ്റംബര്‍ 16 നു കരോള്‍ട്ടനില്‍ നടത്തപ്പെട്ടു. പരിപാടിയില്‍ ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക-നോര്‍ത്ത് ടെക്സാസ് പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ ചടങ്ങില്‍ ആധ്യക്ഷ വഹിച്ചു സംസാരിച്ചു. പരിപാടി വിജയമാക്കാന്‍ എല്ലാ നഴ്സുമാരോടും അനുബന്ധ സംഘടനകളോടും അദ്ദേഹം അഭ്യര്‍ഥിച്ചു. നൈന നാഷണല്‍ പ്രസിഡന്റ് ജാക്കി മൈക്കിള്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. സമ്മേളനത്തിന്റെ ഹോസ്റ്റിംഗ് ചാപ്റ്റര്‍ കണ്‍വീനര്‍ മഹേഷ് പിള്ള കോണ്‍ഫറന്‍സിനെപ്പറ്റി വിശദീകരിക്കുകയും ഉണ്ടായി.

ടെക്സാസിലെ തന്നെ മറ്റൊരു ശക്തമായ ചാപ്റ്ററായ ഹൂസ്റ്റണ്‍ -ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ( INAGH ) പ്രസിഡന്റ് അക്കമ്മ കല്ലേല്‍ കോണ്‍ഫറന്‍സ് വിജയത്തിനായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ഡാളസിലെ എല്ലാ ഇന്ത്യന്‍ സംഘടനകളുടെയും ഇന്ത്യന്‍ സമൂഹത്തിന്റെയുംസാന്നിധ്യം ഡിന്നര്‍ നൈറ്റിലുണ്ടാവണം എന്ന് സമ്മേളനത്തിന്റെ ആതിഥേയരായ ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക-നോര്‍ത്ത് ടെക്സാസിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ഹരിദാസ് തങ്കപ്പനും കണ്‍വീനര്‍ മഹേഷ് പിള്ളയും അഭ്യര്‍ഥിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ടേഷനും www.nainausa.com എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നൈനയുടെ ആറാം ദ്വൈവല്‍സര കോണ്‍ഫറന്‍സ് ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക