Image

നവകേരളസൃഷ്ടിയില്‍ കേരളത്തിനൊപ്പം ഫൊക്കാനയും: ടോമി കോക്കാട്

അനില്‍ പെണ്ണുക്കര Published on 04 September, 2018
നവകേരളസൃഷ്ടിയില്‍ കേരളത്തിനൊപ്പം ഫൊക്കാനയും: ടോമി കോക്കാട്
മഹാപ്രളയത്തില്‍ വിറങ്ങലിച്ചുപോയ കേരളത്തിന്റെ പുനര്‍സൃഷ്ടിയില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന ഒപ്പമുണ്ടെന്നു ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കോക്കാട്
ഇ-മലയാളിയോട് പറഞ്ഞു .

'ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കാലോചിതമാണ് . സഹായം വേണ്ട സമയത്ത് ,അത് കിട്ടേണ്ടവര്‍ക്ക് കൃത്യസമയത്ത് ഫൊക്കാന എത്തിച്ചു നല്‍കിയിട്ടുണ്ട്. അതാണ് ഫൊക്കാനയുടെ ചാരിറ്റിയുടെ പ്രത്യേകത . കാലടി , തിരുവല്ല എന്നീ സ്ഥലങ്ങളില്‍ ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കി .വളരെ വിപുലമായ ഒരു ഫണ്ട് കളക്ഷന്‍ നടക്കുന്നു . ഫൊക്കാനാ നേതൃത്വം മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍ തുടങ്ങിയവരുമായി സംസാരിച്ച ശേഷം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിക്കുന്ന പദ്ധതിയിലെ ചില പദ്ധതികള്‍ ഏറ്റെടുത്ത വേണ്ടത് ചെയ്യുവാന്‍ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ് ..അതിനുള്ള പ്രവര്‍ത്തങ്ങള്‍ തുടരും.'

'ഇപ്പോള്‍ നമ്മുടെ നാടിനു വേണ്ടി ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും നവകേരള നിര്‍മ്മിതിയുടെ ഭാഗമാണ് .ഇതിനോടകം തന്നെ പ്രവാസി മലയാളികളില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സഹായങ്ങള്‍ ലഭിക്കുന്നു .ലഭിച്ചുകൊണ്ടിരിക്കുന്നു.ഫൊക്കാനയും വരും ദിവസങ്ങളില്‍ കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തകള്‍ക്കായി ചില പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കും .പ്രളയത്തില്‍ വെള്ളം കയറി വീടുകള്‍ ചെളിയും വെള്ളവും മറ്റുമായി നാമാവശേഷമായ വീടുകള്‍ ക്‌ളീന്‍ ചെയ്യുന്നതിനായുള്ള ഉപകരണങ്ങള്‍ ,യന്ത്ര സാമഗ്രികള്‍ തുടങ്ങിയവ സൗജന്യമായി കാലടിയില്‍ വച്ചു ഈയിടെ വിതരണം നടത്തി .തിരുവല്ലയിലെ എം.ജി എം,ബാലികാമഠം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പാഠപുസ്തകം ,നോട്ടുബുക്കുകള്‍ എന്നിവ നശിച്ചു പോയിരുന്നു.ആ കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ തിരുവല്ലയില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കി.

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കും.കേരളത്തിലെ ഒരു മികച്ച നേഴ്‌സിന് പുരസ്‌കാരം ഈ കണ്‍വന്‍ഷനില്‍ നല്‍കുന്നതിനെക്കുറിച്ചു ആലോചിക്കുന്നുണ്ട് .കൂടാതെ ജനോപകാരപ്രദമായ നിരവധി പദ്ധതികളുടെ ഒരു തുടര്‍ച്ചയും ആലോചിക്കുന്നുണ്ട് .നിര്‍ധനരായ വ്യക്തികള്‍ക്കും കുടുംബന്ധങ്ങള്‍ക്കും നല്‍കി വന്ന സ്നേഹവീട് പദ്ധതിതുടരും.ഫൊക്കാനയുടെ കഴിഞ്ഞ കമ്മിറ്റിയുടെ ഒരു ഡ്രീം പ്രോജക്ട് കൂടി ആയിരുന്നു അത് .'

കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോമി കോക്കാട്ഇരുപതു വര്‍ഷത്തിലധികമായി കാനഡയിലെ സാംസ്‌കാരിക സാമൂഹ്യമണ്ഡല ത്തിലെ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് .ഫൊക്കാന 2016 കാനഡാ കണ്‍വെന്‍ഷന്റെ ചെയര്‍മാനും ആയിരുന്നു ടോമി .വളരെ അടുക്കും ചിട്ടയോടും കൂടി സംഘടിപ്പിച്ച കാനഡാ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്രത്തിലേക്കാണ് നടന്നു കയറിയത് . കാനഡയിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ടൊറന്റോ മലയാളി അസോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റും കൂടിയായ ടോമി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിലാണിപ്പോള്‍ .ടൊറന്റോ മലയാളി സമാജം ഇതിനോടകം നല്ലൊരു തുക പ്രളയ ദുരിതാശ്വാസത്തിനായി ശേഖരിച്ചു വച്ചിട്ടുണ്ട് .

സര്‍ക്കാര്‍ തീരുമാനിക്കുന്ന നവകേരള പ്രോജക്ടുകള്‍ ഏറ്റെടുത്തു നടത്തി നവകേരളത്തിന്റെ ഭാഗമാകുവാന്‍ ശ്രമിക്കുന്നുണ്ട് .അമേരിക്കന്‍ ,കാനഡാ നിവാസികളില്‍ നിന്നും ആശാവഹമായ സഹകരണമാണ് ഇക്കാര്യത്തില്‍ ലഭിക്കുന്നത് ലഭിക്കുന്നത് .കനേഡിയന്‍ ഗവണ്‍മെന്റിന്റെയും സഹായത്തോടെ ചില പ്രോജക്ടുകള്‍ കേരളത്തില്‍ നടപ്പില്‍ വരുത്തുവാന്‍ സാധിക്കുമെന്നാണ് ടോമി വിചാരിക്കുന്നത് .തന്റെ ചില സുഹൃത്തുക്കളുടെ ബന്ധം കനേഡിയന്‍ സര്‍ക്കാരില്‍ നിന്നും വലിയ സഹായം ലഭിക്കുവാന്‍ ഉതകുമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.  
നവകേരളസൃഷ്ടിയില്‍ കേരളത്തിനൊപ്പം ഫൊക്കാനയും: ടോമി കോക്കാട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക