Image

നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫൊക്കാനയുടെ സഹായവിതരണം തിരുവല്ലയില്‍

അനില്‍ പെണ്ണുക്കര Published on 04 September, 2018
നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫൊക്കാനയുടെ സഹായവിതരണം തിരുവല്ലയില്‍
പ്രളയത്തില്‍ നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫൊക്കാനയുടെ നോട്ടുബുക്ക് സഹായവിതരണം നാളെ തിരുവല്ലയില്‍ നടക്കുമെന്ന് ഫൊക്കാനാ ജനറല്‍ സെക്രട്ടറി ടോമി കോക്കാട്, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഡോ: മാമ്മന്‍ സി ജേക്കബ് എന്നിവര്‍ അറിയിച്ചു. തിരുവല്ല എം .ജി എം, ബാലികാമഠം സ്‌കൂളുകളില്‍ പഠിക്കുന്ന പ്രളയബാധിത മേഖലകളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കാണ് സഹായവിതരണം നടത്തുന്നത് .

തിരുവല്ല വൈ എം സി എ ഓഡിറ്റോറിയത്തിൽ വൈ വൈ എം സി എ പ്രസിഡന്റ് ജോണ്‍ മാത്യു അധ്യക്ഷത വഹിക്കുന്ന ലളിതമായ ചടങ്ങില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കോക്കാട് മുഖ്യാതിഥി ആയിരിക്കും . വൈ എം സി എ സെക്രട്ടറി ജോയ് ജോണ്‍, റെജി ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും .

വൈ എം സി യുടെ നേതൃത്വത്തില്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വികാസ് സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ അവസാനിക്കും.
ഇതിനോടകം ഫൊക്കാന കാലടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

തിരുവല്ലയില്‍ നടക്കുന്ന ഫൊക്കാനയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണ അറിയിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ട്രഷറര്‍ സജിമോന്‍ ആന്റണി, വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, അസ്സോസിയേറ്റ് സെക്രട്ടറി ഡോ: സുജ ജോസ്, അഡിഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി വിജി. എസ് നായര്‍, അസോസിയേറ് ട്രഷറര്‍ പ്രവീണ്‍ തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് എന്നിവര്‍ അറിയിച്ചു 
നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫൊക്കാനയുടെ സഹായവിതരണം തിരുവല്ലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക