Image

ഫൊക്കാന കേരളത്തോടൊപ്പം, ബൂസ്റ്റ് പവര്‍ വാഷുകള്‍ വിതരണം ചെയ്ത് തുടങ്ങി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 30 August, 2018
ഫൊക്കാന കേരളത്തോടൊപ്പം, ബൂസ്റ്റ് പവര്‍ വാഷുകള്‍ വിതരണം ചെയ്ത് തുടങ്ങി
നമ്മുടെ കേരളത്തില്‍ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും ശേഷം സാദാരണ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു ഈ അവസരത്തില്‍ വീടുകളും, കിണറുകളും, പരിസരങ്ങളും കഴുകി പഴയ സ്ഥിതിയില്‍ എത്തിക്കാന്‍ പ്രോപ്പര്‍ ആയ മിഷ്ണറികള്‍ ഇല്ല എന്നത് ഫൊക്കാനയുടെ ശ്രദ്ധയില്‍ പെട്ടു. ഫൊക്കാന പ്രസിഡന്റും, എന്‍. ബി. എന്‍ ചെയര്‍മാനുമായ മാധവന്‍ ബി നായരുടെ ശ്രമഫലമായി ആദ്യ ഘട്ടം എന്നനിലയില്‍ 10 ബൂസ്റ്റ് പവര്‍ വാഷുകള്‍ കാലടിയില്‍ എത്തിക്കുകയും ശ്രീ ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വോളന്റീര്‍മാരുടെ സഹായത്തോട് വെള്ളപ്പൊക്കത്തില്‍ ചെളികള്‍ കയറിയ വീടുകള്‍ കഴുകി വൃത്തിയാക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.

ഫൊക്കാന നല്‍കിയ ബൂസ്റ്റ് പവര്‍ വാഷുകള്‍ കാലടി ശ്രീ ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന ലയ്‌സണ്‍ ഓഫീസര്‍ കേണല്‍ ബി രമേശില്‍ നിന്നും റോജി എം ജോണ്‍ എം.എല്‍. എ സ്വികരിച്ചു. ശ്രീ ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ട്രസ്റ്റിസായ പ്രഫ. കെ. എ. ആനന്ദ്, പ്രഫ. കെ ജയശങ്കര്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വോളന്റീര്‍മാരുടെ നേതൃത്വത്തില്‍ ആണ് ബൂസ്റ്റ് പവര്‍ വാഷുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ഇത് കോളേജില്‍ തന്നെ സൂക്ഷിച്ചു കേരളത്തില്‍ മേലില്‍ ഉണ്ടായേക്കാവുന്ന ആവിശ്യങ്ങള്‍ക്കും ഉപയൊഗിക്കുന്നതാണ്.

കേരളത്തില്‍ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചപ്പോള്‍ 5000 ത്തില്‍ കൂടുതല്‍ ആളുകള്‍ ആണ് ശ്രീ ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ട്രസ്റ്റിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞത്. ആവര്‍ക്കെല്ലാം ആഹാരവും സഹല സജീകരണങ്ങളും ഒരുക്കി കേരളത്തിനൊപ്പം ഉണ്ടായിരുന്നെന്ന് പ്രഫ. കെ. എ. ആനന്ദ്, പ്രഫ. കെ ജയശങ്കര്‍ എന്നിവര്‍ അറിയിച്ചു.

ഫൊക്കാന നല്‍കിയ ബൂസ്റ്റ് പവര്‍ വാഷുകള്‍ വീടുകള്‍ വൃത്തിയാക്കുന്നതിന്‍ടൊപ്പം തന്നെ കിണറുകള്‍ വറ്റിക്കുന്നതിനും പരിസരതുള്ള ചെറുകള്‍ മാറ്റുന്നതിനും ഉപയോഗിക്കാവുന്നതാണ്. മറ്റു പല പ്രേദേശങ്ങളിലും ഉള്ള കോളേജുകളിലെ സന്നദ്ധ സംഘാടനകള്‍ വഴി കൂടുതല്‍ പവര്‍ വാഷുകള്‍ വിതരണം ചെയ്യുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. പ്രളയം നിലച്ചിട്ടും ദുരിതം തന്നെ. വരാനിരിക്കുന്ന ദിവസങ്ങള്‍ ഇതിലും ദുരിതമായിരിക്കും.പകര്‍ച്ചവ്യാധികളുടെ തുടക്കം,അവ മുളയിലേ നിയന്ത്രിച്ചില്ലെങ്കില്‍ അത് കേരളത്തില്‍ അകെ പടര്‍ന്നു പിടിക്കും. വിടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പരമ പ്രധാനം.

പ്രളയത്തിന് ശേഷം മിക്ക വീടുകളും ചെളികളുടെ ഒരു കുബാരം ആയി മാറി.കിണറും കക്കൂസും എല്ലാം പ്രളയജലത്തില്‍ തിരിച്ചറിയാന്‍ പറ്റാതായി . കുടിവെള്ളത്തിന് വേണ്ടി നേട്ടോട്ടം ഓടുന്ന കാഴ്ച്ച കാണുബോള്‍ ഏവരെയും വേദനിപ്പിക്കുന്നതാണ്. ചില സ്ഥലങ്ങളില്‍ എങ്കിലും ഒരു പരിഹാരം കാണുക എന്നതാണ് ഫൊക്കാന ഉദ്ദേശിക്കുന്നത് . കാലടിയില്‍ തുടക്കം കുറിച്ച ഈ പരിപാടി കേരളത്തിന്റെ മറ്റ് പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം എന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

ഫൊക്കാന ഒരു ഗോ ഫണ്ട് മീ പോലുള്ള ധന സമാഹരണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു, അതിന്റെ സമാഹരണവും നല്ല രീതിയില്‍ പോകുന്നു. ഫൊക്കാന കൂടുതല്‍ സഹായങ്ങളുമായി കേരളത്തോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.ക്യാമ്പ് വിട്ടു വീടുകളില്‍ എത്തിയവര്‍ തനിച്ചാണ് ജീവിതത്തെ നേരിടുന്നത് . അവര്‍ക്ക് ഒരു കൈത്താങ്ങ് കൂടിയേ തീരൂ.അതിന് ഈ നാടും , നാട്ടാരും കൂടെയുണ്ടാവണം അവര്‍ അഭ്യര്‍ഥിച്ചു.

നമ്മുടെ കേരളത്തില്‍ ഒരു മഹാദുരന്തം നേരിടുബോള്‍ , നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല . വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന്ന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിത്.
അതിനു എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷര്‍ സജിമോന്‍ ആന്റണി, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഫൊക്കാന കേരളത്തോടൊപ്പം, ബൂസ്റ്റ് പവര്‍ വാഷുകള്‍ വിതരണം ചെയ്ത് തുടങ്ങിഫൊക്കാന കേരളത്തോടൊപ്പം, ബൂസ്റ്റ് പവര്‍ വാഷുകള്‍ വിതരണം ചെയ്ത് തുടങ്ങിഫൊക്കാന കേരളത്തോടൊപ്പം, ബൂസ്റ്റ് പവര്‍ വാഷുകള്‍ വിതരണം ചെയ്ത് തുടങ്ങിഫൊക്കാന കേരളത്തോടൊപ്പം, ബൂസ്റ്റ് പവര്‍ വാഷുകള്‍ വിതരണം ചെയ്ത് തുടങ്ങി
Join WhatsApp News
well wisher 2018-08-30 16:32:44
good Job Mr. Madhavan Nair
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക