Image

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ജനുവരിയില്‍; ജോര്‍ജി വര്‍ഗീസ് ചെയര്‍, പോള്‍ കറുകപ്പള്ളില്‍ കോര്‍ഡിനേറ്റര്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 August, 2018
ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ജനുവരിയില്‍; ജോര്‍ജി വര്‍ഗീസ് ചെയര്‍,   പോള്‍ കറുകപ്പള്ളില്‍ കോര്‍ഡിനേറ്റര്‍
ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ ആയിജോര്‍ജി വര്‍ഗീസിനേയും കോര്‍ഡിനേറ്റര്‍ ആയിപോള്‍ കറുകപ്പള്ളിയെയും തെരഞ്ഞടുത്തതായി പ്രസിഡന്റ് മാധവന്‍ ബിനായരും സെക്രട്ടറി ടോമി കോക്കാട്ടും അറിയിച്ചു.

ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ ജനുവരി അവസാനം തിരുവനന്തപുരത്തുവെച്ച്നടത്തുന്നതാണ്.രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിച്ചായിരിക്കുംകേരളാ കണ്‍വന്‍ഷന്‍.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും ഭംഗിയായി നടന്നു വരുന്നു എന്നതുഎല്ലാഅമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാനുള്ള വസ്തുതയാണ്.കേരള കണ്‍വന്‍ഷന്‍ ഫൊക്കാന കേരളത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തങ്ങള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുന്ന പരിപാടികള്‍ ആയിരിക്കും സംഘടിപ്പിക്കുക എന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

നമ്മുടെ സംസ്ഥാനം ഇന്ന് ഏറ്റവുംവലിയ പ്രകൃതി ക്ഷോഭത്തിനുംവെള്ളപ്പൊക്കത്തിനുംസാക്ഷ്യം
വഹിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍നമ്മുടെ തലോടല്‍ ആണ് നാടിനാവശ്യം. നമുക്ക് എത്രത്തോളം കേരളത്തെ സഹായിക്കാന്‍ പറ്റുമോ എന്നത് കൂടിയാണ് ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥി രാഷ്ട്രീയ്ത്തിലൂടെപൊതുപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച ജോര്‍ജി വര്‍ഗീസ്ഇന്‍ഡോര്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കില്‍ വാശിയേറിയ മത്സരത്തില്‍ കൂടിയാണ് ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കേരളത്തിലെയും അമേരിക്കയിലെയും പല രാഷ്ട്രീയ സാമൂഹ്യ സഘടനകളിലും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍, അസ്സോസിയേറ്റ് ട്രഷര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹംഫൊക്കാനയിലെ പല തെരഞ്ഞുടുപ്പുകളിലുംചുക്കാന്‍ പിടിച്ച വെക്തിയാണ്. ഇന്‍ഡ്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെഫ്ലോറിഡ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്ആയുംഇപ്പോള്‍ സെക്രട്ടറിആയും സേവനം അനുഷ്ഠിക്കുന്നു. മാത്തോമാ ചര്‍ച് ഓഫ് അമേരിക്കന്‍ ഡയോസിസില്‍ കൗണ്‍സില്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നി നിലകളിലുംസേവനം അനുഷ്ഠിച്ചു. പത്തനംതിട്ട കവിയൂര്‍ സ്വദേശി ആയ ജോര്‍ജി വര്‍ഗീസ് എം എസ് ഡബ്ലിയു ബിരുദാനന്തര ബിരുദ ധാരിയാണ്.

ഫൊക്കാനയുടെ ആദ്യ കാലം മുതലുള്ള സജീവ പ്രവര്‍ത്തകനാണുപോള്‍ കറുകപ്പള്ളില്‍. ഫൊക്കാനായുടെ പ്രതിസന്ധി ഘട്ടങ്ങള്‍ക്കിടയില്‍ വീറും വാശിയോടെയും സംഘടനയെ നയിച്ചയാള്‍. പൊതുജനമാണ് ഒരു പൊതുപ്രവര്‍ത്തകന്റെ സര്‍വ്വസ്വമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 1983 ല്‍ സ്ഥാപിതമായ അമേരിക്കന്‍ മലയാളിയുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സ്ഥാപക അംഗം മുതല്‍ ഫൗണ്ടേഷന്‍ചെയര്‍മാന്‍ വരെയുള്ള പദവികള്‍ നൂറു ശതമാനം ആത്മാര്‍ത്ഥയോടെയാണ് ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്. ഫൊക്കാനായുടെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി നാല് വര്‍ഷം ഫൊക്കാനാ പ്രസിഡന്റായിരുന്നു.മുന്ന് തവണ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ആയി.

എന്‍എഫ്ഐ ഡയറക്ടറര്‍ ബോര്‍ഡ് അംഗം, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്, ഓര്‍ത്തഡോക്സ് സഭ മാനേജിങ്ങ്കമ്മറ്റിമെമ്പര്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തകന്‍, തുടങ്ങി നിരവധി പദവികളില്‍ ഇപ്പോഴുംസജീവം.

ഹഡ്സണ്‍വാലി അസോസിയേഷന്‍ പ്രസിഡന്റ്, കേരളം സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് തുടങ്ങിയവയുടെപ്രസിഡന്റ്ആയിരുന്നു. കേരളത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം. ഫൊക്കാന പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. ഏറ്റെടുക്കുന്നപദവികള്‍ നൂറു ശതമാനം ആത്മാര്‍ത്ഥയോടെയാണ് ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്.

ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാനാഎന്നും ശ്രമികറുണ്ട്.ഈവര്‍ഷത്തെ കേരളാ കണ്‍വന്‍ഷനില്‍ പരമാവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, കേരളത്തെ പുതുക്കിപണിയാനുള്ള പദ്ധിതികളുമായി മുന്നോട്ട് പോകുവാനുംതീരുമാനിച്ചതായി ജോര്‍ജി വര്‍ഗീസും,പോള്‍ കറുകപ്പള്ളിലും അറിയിച്ചു .

ഇരുവര്‍ക്കും ഇത് അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് മാധവന്‍ ബിനായര്‍, സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷര്‍ സജിമോന്‍ ആന്റണി, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ്എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ്എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ജനുവരിയില്‍; ജോര്‍ജി വര്‍ഗീസ് ചെയര്‍,   പോള്‍ കറുകപ്പള്ളില്‍ കോര്‍ഡിനേറ്റര്‍
Join WhatsApp News
Vayanakkaran 2018-08-28 15:15:37
Why only these people take positions year after year for conventions. Why same faces. We want to see some other people on the convention positions. Bring some variety and democracy. In order Fokana to grow some old chair/glued people must go. Scratch each other back and forth. The same team supported each other, scarached each other. What a pity Fokana became some self interested personal and religious property. Better to stay away this so called Fokana & Foma & world Malayalee
vayankaaran 2018-08-28 15:53:13
Going to Kerala to exhibit your pride and money!! What a pity ! Did you hear the comment of Adv, Jayashankar. It is not his opinion alone. He is the spokesman of many who have same opinion. Please do not go and organize conventions there spending your hard earned money. No use. Politicians and shameless writers will swarm around you and enjoy their life sucking your blood. Once they regurgitate the food money you gave them,  the sound will be "pannanmar or KomalikaL".  Madhavan Nair had promised that he will look after the issues of Malayali senior citizens of USA. Kindly concentrate on this matter. ദയവ് ചെയ്ത ജുബ്ബയും പൊന്മാലയും കാണിക്കാൻ കയ്യിലെ ഡോളർ നശിപ്പിക്കരുത്. നിങ്ങളെ നാട്ടിലുള്ളവർ പുച്ഛിക്കും. അനുഭവം പഠിപ്പിക്കുന്നില്ലേ ?
Vayanakkaran 2018-08-28 17:50:26
Nanam ketta kure sankadanakalum athinu chukkan pidikkunna kure pazakiya mukangalum!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക