Image

കടലിന്റെ മക്കള്‍ക്ക് പാരിതോഷികം നല്‍കാന്‍ ഫൊക്കാന തീരുമാനിച്ചു

Published on 19 August, 2018
കടലിന്റെ മക്കള്‍ക്ക് പാരിതോഷികം നല്‍കാന്‍ ഫൊക്കാന തീരുമാനിച്ചു
കേരളത്തെ ദുരന്ത മുഖത്തു നിന്നും കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ ചങ്കുറപ്പോടെ സഹായിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് ഡിപ്പാര്‍ട്‌മെന്‍റ്മായി ആലോചിച്ചു പാരിതോഷികങ്ങള്‍ നല്കാന്‍ ഫൊക്കാന നേതൃത്വവും തീരുമാനിച്ചു .

തിരുവനന്തപുരത്തുനിന്നും കൊല്ലത്തു നിന്നും , മലപ്പുറത്തുനിന്നും വന്ന മത്സ്യ തൊഴിലാളികള്‍ സ്വന്തം ജീവന്‍ പോലും കണക്കാക്കാതെ പ്രളയബാധിതരെ രക്ഷിച്ചത് തികച്ചും അഭിനന്ദനീയമാണ് . അവരെ സമൂഹത്തില്‍ ഉയര്‍ത്തികാട്ടേണ്ടതും അര്‍ഹതയ്ക്കുള്ള അംഗീകാരം നല്‍കേണ്ടതും ഫൊക്കാനയുടെ കടമയാണ് എന്നു പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു. അതുപോലെ ഇനി കേരളം പൂര്‍വസ്ഥതിയില്‍ ആകുവാന്‍ ക്ലീനിങ് ഒരു വലിയ കടകമാണ് , അതിനു സഹായിക്കുന്ന ഡീസല്‍ പവര്‍ വാഷിംഗ് യന്ത്രങ്ങളും മുസിപ്പാലിറ്റി , പഞ്ചായത്ത് കണക്കിലാക്കി ഗവണ്‍മെന്റിനെ ഏല്‍പിക്കാന്‍ ഫൊക്കാന തീരുമാനിച്ചു. കേരളത്തിന്റെ ദുരിതം മാറ്റേണ്ടത് ഓരോ പ്രവാസിയുടെയും ചുമതലയാണ് എന്നും ഫൊക്കാന പ്രസിഡന്റ് ഓര്‍മപ്പെടുത്തി . സാമ്പത്തികമായി മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതില്‍ ഉപരിയാണ് യി കാര്യങ്ങള്‍ കൂടി ഫൊക്കാന പ്രഖ്യാപിച്ചിരിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക