Image

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരു ഏജ്ഡ് കെയര്‍ ഫെസിലിറ്റി

Published on 26 March, 2012
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരു ഏജ്ഡ് കെയര്‍ ഫെസിലിറ്റി
വിക്‌ടോറിയ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയഷന്‍സ് ഓഫ് വിക്ടോറിയയുടെ ആഭിമുഖ്യത്വത്തില്‍ ഓസ്‌ട്രേലിയന്‍ യൂണിറ്റി റിട്ടയര്‍മെന്റ് ലിവിംഗിന്റെ സഹകരണത്തോടെ ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരു ഏജ്ഡ് കെയര്‍ ഫെസിലിറ്റി വിക്ടോറിയയില്‍ ഒരുങ്ങുന്നു. 

ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രസിഡന്റ് വാസന്‍ ശ്രീനിവാസന്‍ അതിന്റെ രൂപരേഖ അവതരിപ്പിച്ചു. തുടര്‍ന്നു മലയാളിയും അസോസിയഷന്റെ വൈസ് പ്രസിഡന്റുമായ തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. വിക്ടോറിയന്‍ ഗവണ്‍മെന്റില്‍ നിന്നും എല്ലാവിധ സഹകരണങ്ങളും ലഭിക്കുമെന്നും, താമസിക്കാതെ തന്നെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നും തോമസ് ജോസഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: തോമസ് ഏബ്രഹാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക