Image

626 ഡോളറിന് 6 ദിവസം കാര്‍ണിവല്‍ ഗ്ലോറിയില്‍ വിനോദ സഞ്ചാരവസരം

ബിനോയ് തോമസ് Published on 24 March, 2012
626 ഡോളറിന് 6 ദിവസം കാര്‍ണിവല്‍ ഗ്ലോറിയില്‍ വിനോദ സഞ്ചാരവസരം
ന്യൂയോര്‍ക്ക് : ദ ഫണ്‍ ഷിപ്പ് (The Fun Ship) എന്ന് പരക്കെ അിയപ്പെടുന്ന പ്രശസ്ത ആഢംബര കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ ആറുദിവസം വിനോദസഞ്ചാരത്തിന് അമേരിക്കന്‍ മലയാളികള്‍ക്ക് സുവര്‍ണ്ണ അവസരം.

626 ഡോളറിന് 6 ദിവസത്തെ താമസവും ഭക്ഷണവും എന്റര്‍ടെയിന്റ്‌മെന്റും ലഭിക്കും. ഫലത്തില്‍ ഒരു ദിവസം ഏതാണ്ട് നൂറ് ഡോളര്‍ മാത്രം. ഫെഡറേഷന്‍ ഓഫ് മലയാളി അസോസ്സിയേഷന്‍സ് ഓഫ് അമേരിക്ക(ഫോമ)യുടെ മൂന്നാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷനാണ് അമേരിക്കന്‍ മലയാളികള്‍ക്ക് ഈ സുവര്‍ണ്ണ അവസരം ഒരുക്കുന്നത്.

ആഗസ്റ്റ് 1 ന്, ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട്, കാനഡയിലെ ഹാലിഫാക്‌സ്, സെന്റ് ജോണ്‍സിലും ഓരോ ദിവസം ചെലവഴിക്കാനും, ഷോര്‍ ടൂറിനും അവസരമുണ്ട്. ജെറ്റ് സ്‌കീ(Jet Ski), വെയ്ല്‍ വാച്ച്(Whale Watch) എന്നിവയും യാത്രക്കാരനെ കാത്തിരിക്കുന്നു.

കപ്പലില്‍ എല്ലാ ദിവസവും സിനിമകള്‍, ബ്രോഡ്വേ ഷോകള്‍, ബിംഗോ, കാസിനോ ടൂര്‍ണമെന്റ്‌സ്, ബാസ്‌ക്കറ്റ് ബോള്‍, യോഗ, ബ്യൂട്ടീഷോകള്‍, ഫാഷന്‍ പരേഡുകള്‍, ബോള്‍ റൂ ഡാന്‍സ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങി, 24 മണിക്കൂറും ഭക്ഷണവും ലഭ്യമാണ്. കാര്‍ണിവല്‍ ഗ്ലോറിയില്‍ ധാരാളം മലയാളി ജോലിക്കാരും ഉണ്ട്. ദോശ, കപ്പ തുടങ്ങി കേരള സ്റ്റൈല്‍ ഭക്ഷണങ്ങളും 24 മണിക്കൂറും സൗജന്യമായി ലഭിക്കും.

ഇതിന് പുറമെ, കേരളത്തില്‍ നിന്നെത്തുന്ന രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍, കലാകാരന്‍മാര്‍, എഴുത്തുകാര്‍ തുടങ്ങിയവരും 6 ദിവസവും കപ്പലില്‍ ഉണ്ടാകും.

കാര്‍ണിവല്‍ ഗ്ലോറി, ഇപ്പോള്‍ റെഗുലര്‍ നിരക്കില്‍ വില്‍ക്കുന്ന ക്യാമ്പില്‍ വിലയെക്കാള്‍ വളരെ കുറവാണ് ഫോമ അംഗങ്ങള്‍ക്ക് വേണ്ടിയുള്ള 626 ഡോളര്‍. ഈ നിരക്കില്‍ ഏതാണ്ട് 40-ഓളം ഇന്‍സൈഡ് ക്യാമ്പിനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ www.fomaa.com സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്, സണ്ണി പൗലോസ്-(845) 598-5094, ഷാജി എഡ്വേര്‍ഡ്-(917) 439-0563, രേണുക സഹായ്-(301) 916-2010 എന്നിവരുമായി ബന്ധപ്പെടുക.
626 ഡോളറിന് 6 ദിവസം കാര്‍ണിവല്‍ ഗ്ലോറിയില്‍ വിനോദ സഞ്ചാരവസരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക