Image

ജോര്‍ജ്‌ ഏബ്രഹാമിനേയും ഗ്ലാഡ്‌സണ്‍ വര്‍ഗീസിനേയും അനുമോദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 30 June, 2011
ജോര്‍ജ്‌ ഏബ്രഹാമിനേയും ഗ്ലാഡ്‌സണ്‍ വര്‍ഗീസിനേയും അനുമോദിച്ചു
ഷിക്കാഗോ: ഫോമയുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ ഷെറോട്ടണ്‍ ഹോട്ടലില്‍ വെച്ച്‌ നടത്തപ്പെട്ട പ്രൊഫഷണല്‍ സമ്മിറ്റ്‌ വന്‍ വിജയമാക്കിത്തീര്‍ത്ത ചെയര്‍മാന്‍ ജോര്‍ജ്‌ ഏബ്രഹാമിനേയും, കോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസിനേയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌, മുന്‍ പ്രസിഡന്റുമാരയ ജോണ്‍ ടൈറ്റസ്‌, ശശിധരന്‍ നായര്‍ എന്നിവരും മറ്റ്‌ ഫോമാ നേതാക്കളും പൊന്നാട അണിയിച്ച്‌ അഭിനന്ദിച്ചു.

അമേരിക്കയില്‍ ആദ്യമായി പത്തിലധികം പ്രൊഫഷണല്‍ സംഘടനകളേയും അമേരിക്കയിലെ പ്രഹത്ഭരായ വാഗ്‌മികളേയും വിവിധ കോര്‍പ്പറേഷനുകളുടെ തലപ്പത്തുള്ള മലയാളികളേയും ഒന്നിച്ച്‌ അണിനിരത്തിക്കൊണ്ടുള്ള ഇങ്ങനെയൊരു സമ്മേളനം ഒരു ചരിത്ര സംഭവമായി മാറിയെന്ന്‌ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. സാങ്കേതികവിദ്യയിലും, സാമ്പത്തികമായും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കേരളം, അമേരിക്കന്‍ മലയാളികള്‍ നടത്തുന്ന ഇതുപോലുള്ള വലിയ ഒരു സംരംഭത്തിന്‌ കേരള ഗവണ്‍മെന്റിന്റെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാവുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അറിയിക്കുകയുണ്ടായി.

ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി അത്‌ നടപ്പിലാക്കുകയും, അമേരിക്കയിലേയും, കേരളത്തിലേയും പ്രഫഷണലുകളെ സംഘടിപ്പിച്ച്‌ ഒരു `തിങ്ക്‌ താങ്ക്‌' വേദി ഉണ്ടാക്കാനും പദ്ധതിയുണ്ടെന്ന്‌ ജോര്‍ജ്‌ ഏബ്രഹാമും ഗ്ലാഡ്‌സണ്‍ വര്‍ഗീസും അറിയിച്ചു.

ഈ സമ്മേളനം ഒരു ചരിത്രസംഭവമാക്കിയ ചാരിതാര്‍ത്ഥ്യത്തോടുകൂടി ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിലും, സേക്രട്ടറി ബിനോയി തോമസിനേയും അമേരിക്കയിലെ എല്ലാ മലയാളി പ്രൊഫഷണല്‍ സംഘടനകളേയും നന്ദി അറിയിക്കുകയുണ്ടായി.

ഫോമാ സെന്‍ട്രല്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ പീറ്റര്‍ കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ ഡിന്നര്‍ മീറ്റിംഗില്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി, നാഷണല്‍ കമ്മിറ്റി മെമ്പര്‍ റോയി നെടുങ്ങോട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഫോമാ ട്രഷറര്‍ കൊച്ചിന്‍ ഷാജി സ്‌പോണ്‍സര്‍മാര്‍ക്ക്‌ പ്ലാക്കുകള്‍ നല്‍കുകയും ചെയ്‌തു.
ജോര്‍ജ്‌ ഏബ്രഹാമിനേയും ഗ്ലാഡ്‌സണ്‍ വര്‍ഗീസിനേയും അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക