Image

ജോസ്‌ കെ. മാണി എം.പിക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 30 June, 2011
ജോസ്‌ കെ. മാണി എം.പിക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: കോട്ടയം പാര്‍ലമെന്റ്‌ പ്രതിനിധിയും കേരളാ കോണ്‍ഗ്രസ്‌ യുവജന നേതാവുമായ ജോസ്‌ കെ. മാണി എം.പിക്ക്‌ ന്യൂയോര്‍ക്കിലുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഊഷ്‌മളമായ വരവേല്‍പ്പ്‌ നല്‍കി. ലഘുസന്ദര്‍ശനത്തിന്‌ അമേരിക്കയിലെത്തിയ അദ്ദേഹത്തിന്‌ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രമുഖ ഐക്യജനാധിപത്യമുന്നണി പ്രവര്‍ത്തകരായ ആന്റോ ആന്റണി (സ്റ്റാറ്റന്‍ഐലന്റ്‌), ജയിംസ്‌ പാലാ, പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ഫോമാ നാഷണല്‍ കമ്മിറ്റിയംഗം, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കൗണ്‍സില്‍ അംഗം), കേരളാ കോണ്‍ഗ്രസ്‌ (ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍) ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്‌ (സലീം) എന്നിവര്‍ പങ്കെടുത്തു.

കേരള-ദേശീയ വികസന പ്രവര്‍ത്തനങ്ങളും, ഐക്യജനാധിപത്യമുന്നണി നേതൃത്വം നല്‍കുന്ന കേരള നിയമസഭയുടെ ഭാവി പരിപാടികളും ജോസ്‌ കെ. മാണി എം.പി വിശദീകരിച്ചു.
ജോസ്‌ കെ. മാണി എം.പിക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക