Image

ക്രിസ്‌ത്യന്‍ സര്‍വ്വീസ്‌ സൊസൈറ്റി ഇന്റര്‍നാഷണല്‍ (സി.എസ്‌.എസ്‌) ശാഖ രൂപീകരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 30 June, 2011
ക്രിസ്‌ത്യന്‍ സര്‍വ്വീസ്‌ സൊസൈറ്റി ഇന്റര്‍നാഷണല്‍ (സി.എസ്‌.എസ്‌) ശാഖ രൂപീകരിച്ചു
ഹൂസ്റ്റണ്‍: കേരള ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ (കെ.ഇ.എല്‍.സി.എ) അംഗങ്ങള്‍, ജോസഫ്‌ റോക്കിയുടെ അധ്യക്ഷതയില്‍ കൂടി. ലത്തീന്‍ കത്തോലിക്കരുടെ ആത്മായ സംഘടനയായ ക്രിസ്‌ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ ഒരു ശാഖ രൂപീകരിച്ചു.

താഴെപ്പറയുന്നവരെ സംഘടനയുടെ ഭാരവാഹികളായി തെരഞ്ഞെടുത്തു. റോബിന്‍ ഫെറി (പ്രസിഡന്റ്‌), ജോസഫ്‌ റോക്കി, ജോയി ആര്‍ച്ച്‌ പോള്‍ (വൈസ്‌ പ്രസിഡന്റുമാര്‍), ആന്റണി തളിയാശ്ശേരി (സെക്രട്ടറി), ജോണ്‍ ബ്രിട്ടോ കുറുപ്പശ്ശേരി, മാനുവല്‍ അലക്‌സാണ്ടര്‍ (ജോയിന്റ്‌ സെക്രട്ടറിമാര്‍), വിക്‌ടര്‍ പൗലോസ്‌ (ട്രഷറര്‍).

അമേരിക്കന്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയിരിക്കുന്ന സി.എസ്‌.എസ്‌ വൈസ്‌ ചെയര്‍മാന്‍ ഗ്ലാഡിന്‍ ജെ. പനയ്‌ക്കല്‍ പുതുതായി രൂപീകരിച്ച ശാഖയുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സി.എസ്‌.എസിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും, പ്രവര്‍ത്തനശൈലിയേയും, പദ്ധതികളേക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ആത്മായ സംഘടനയായ ക്രിസ്‌ത്യന്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ ഏകദേശം നാലു ലക്ഷത്തിലധികം അംഗങ്ങളുണ്ട്‌. പിന്നോക്ക സമുദായങ്ങളില്‍ ഏറെ പിന്നോക്കംനില്‍ക്കുന്ന ലത്തീന്‍ കത്തോലിക്കാ സമുദായാംഗങ്ങളുടെ നാനാവിധമായ പുരോഗതിക്ക്‌ ഉതകുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുക, അംഗങ്ങളെ ഒരേ കുടക്കീഴില്‍ അണിനിരത്തി അവര്‍ക്കുവേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ്‌ സി.എസ്‌.എസ്‌ എന്ന സംഘടനയുടെ മുഖ്യലക്ഷ്യങ്ങള്‍.

സമൂഹത്തിലെ അവശരും, അശരണരുമായ വ്യക്തികളെ ജാതിമത പരിഗണന കൂടാതെ ശുശ്രൂഷിക്കുകയും, പരിരക്ഷിക്കുകയും ചെയ്യുക, മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സ്‌നേഹവചസുകള്‍ എല്ലാ മനുഷ്യഹൃദയങ്ങളിലും എത്തിക്കുക, അതിലൂടെ ജന്മനാടിന്റെ അഖണ്‌ഡതയ്‌ക്ക്‌ കോട്ടംതട്ടാതെ സര്‍വ്വമത സൗഹൃദം കാത്തുസൂക്ഷിക്കുക തുടങ്ങിയവയും സംഘടനയുടെ മറ്റ്‌ ലക്ഷ്യങ്ങളാണ്‌.

ഈ സംഘടനയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: റോബിന്‍ ഫെറി (832 331 5700), ജോസഫ്‌ റോക്കി (713 459 9049).
ക്രിസ്‌ത്യന്‍ സര്‍വ്വീസ്‌ സൊസൈറ്റി ഇന്റര്‍നാഷണല്‍ (സി.എസ്‌.എസ്‌) ശാഖ രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക