Image

സി.കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു

Published on 22 March, 2012
സി.കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു. സൗമ്യമായ പെരുമാറ്റം, ലാളിത്യം നിറഞ്ഞ ജീവിതം എല്ലാറ്റിലും ഉപരിയായി വെച്ചുപുലര്‍ത്തിയതും, നിലകൊണ്ടതുമായ ഉയര്‍ന്ന ചിന്തകളുമായി ആകര്‍ഷകമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സി.കെ. ചന്ദ്രപ്പനെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അനുസ്‌മരിച്ചു.

ജീവിതം മുഴുവനും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച സി.കെ. ചന്ദ്രപ്പന്‍ ഉന്നത നിലവാരത്തിലുള്ള തന്റെ ചിന്തകള്‍ സൗമ്യതയോടെ പ്രകടിപ്പിക്കുകയും, തന്റെ പാര്‍ലമെന്റ്‌ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്‌ത രാഷ്‌ട്രീയ നേതാവായിരുന്നുവെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അനുസ്‌മരിച്ചു.

തന്റെ ആശയങ്ങളും അഭിപ്രായങ്ങളും ആര്‍ജ്ജവത്തോടെ പറയാനുള്ള തന്റേടം എന്നും കാണിച്ചിട്ടുള്ള സി.കെ. ചന്ദ്രപ്പന്‍ തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളോട്‌ എതിര്‍ അഭിപ്രായം പറയുന്നവരേയും സ്‌നേഹിച്ച അപൂര്‍വ്വം രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന്‌ ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ അനുസ്‌മരിച്ചു.
സി.കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക