Image

വിന്‍സന്റും ഡാനിയേലും മനോജും ഫിലഡല്‍ഫിയ പോലീസ്‌ കമ്മീഷണറുടെ അഡൈ്വസറി ബോര്‍ഡില്‍

ജോര്‍ജ്‌ നടവയല്‍ Published on 29 June, 2011
വിന്‍സന്റും ഡാനിയേലും മനോജും ഫിലഡല്‍ഫിയ പോലീസ്‌ കമ്മീഷണറുടെ അഡൈ്വസറി ബോര്‍ഡില്‍
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ പൊലീസ്‌ കമ്മീഷണറുടെ ഉപദേശക സമിതിയില്‍ വിന്‍സന്റ്‌ ഇമ്മാനുവേല്‍, ഡാനിയേല്‍ തോമസ്‌, മനോജ്‌ ജോസ്‌ പാലാ എന്നിവര്‍ നിയമിതരായി. കഴിഞ്ഞ ഒന്നര ദശാബ്ദമായി ഇവര്‍ സാമൂഹിക രംഗങ്ങളില്‍ ചെലുത്തിയ സേവന സ്വാധീനങ്ങളെ പോലീസ്‌ കമ്മീഷണര്‍ ചാള്‍സ്‌ എച്ച്‌ റാംസി സേവാ ഫലകം നല്‌കി മാനിച്ചു.

വിന്‍സന്റ്‌ ഇമ്മാനുവേല്‍ ഗവര്‍ണ്ണറുടെ ഏഷ്യന്‍ അഫയേഴ്‌സ്‌ അഡൈ്വസറി ബോര്‍ഡ്‌ അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ നേതാവാണ്‌. ഡാനിയേല്‍ തോമസ്‌ മുന്‍ മാപ്പ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍ഷുറന്‍സ്‌ ബിസിനസ്സിലൂടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏറെ സമയം വിനിയോഗിക്കാന്‍ കഴിഞ്ഞു.

മനോജ്‌ ജോസ്‌ അമേരിക്കയിലെ പാല അസ്സോസിയേഷന്റെ നാഷണല്‍ വൈസ്‌ പ്രസിഡന്റാണ്‌. മലയാള ഭാഷയുടെ മഹത്വത്തിന്റെ സജീവ വക്താവാണ്‌. അദ്ദേഹത്തിന്റെ മക്കള്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരെങ്കിലും മലയാളം അനായാസമായി വായിക്കുകയും എഴുതുകയും ചെയ്യുന്നു, പൊതു വേദികളില്‍ മനോജ്‌ ജോസിന്റെ മക്കള്‍ മലയാള ഭഷാ ചാതുര്യത്തില്‍ മുക്ത കണ്‌ഠമായ പ്രശംസ നേടിയിട്ടുണ്ട്‌, മനോജ്‌ തന്നെയാണ്‌ ഈ കുട്ടികളെ അവര്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ കൃത്യ നിഷ്‌ഠയോടെ മലയാളം പഠിപ്പിച്ചത്‌. ഫിലഡല്‍ഫിയയിലേക്ക്‌ കുടിയേറിയ തുടക്കക്കാരായ മലയാളികളെ സഹായിക്കുന്നതില്‍ മനോജ്‌`പബ്ലിസിറ്റിയില്‍' പെടാതെ നിസ്വാര്‍ത്ഥനായി മുന്‍ നിരയിലുണ്ട്‌. കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റെ നേതാവുമാണ്‌ മനോജ്‌.
വിന്‍സന്റും ഡാനിയേലും മനോജും ഫിലഡല്‍ഫിയ പോലീസ്‌ കമ്മീഷണറുടെ അഡൈ്വസറി ബോര്‍ഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക