Image

വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്'

സാംസി കൊടുമണ്‍ Published on 22 April, 2018
വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്'
ന്യു യോര്‍ക്ക്: ഏപ്രില്‍ എട്ടാം തിയ്യതി കെ. സി. എ. എന്‍. എ യില്‍ വെച്ച്, ജോണ്‍ വേറ്റത്തിന്റെ അദ്ധ്യക്ഷതില്‍ കൂടിയ യോഗത്തില്‍ അമേരിയ്ക്കയിലെ പ്രസിദ്ധ സാഹിത്യകാരന്‍ സുധീര്‍ പണിയ്ക്കവീട്ടിലിന്റെഅക്ഷരക്കൊയ്ത്ത് ചര്‍ച്ച ചെയ്തു.

സാംസി കൊടുമണ്‍ സദസിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം കവിയേയും കവിതയേയും പരിചയപ്പെടുത്തി. പ്രേമഭിക്ഷുവായ കവി, കാവ്യസുന്ദരിയെ പ്രണയിച്ചു കൊേയിരിയ്ക്കുന്നു. കവി പലപ്പോഴും ഒരു ഭാവഗായകനായി മാറുന്നത് നമുക്ക് കാണാന്‍ കഴിയും. മലയാള കവിതയെ ജനകീയമാക്കിയ ചങ്ങമ്പുഴയുടെ സ്വാധീനം ഈ സമാഹരത്തിലെ പലകവിതകളിലും കാണുന്നുെന്ന് സാംസി കൊടുമണ്‍ നിരീക്ഷിച്ചു.

കാവ്യദേവതയുക്കുള്ള തന്റെ അര്‍ച്ചനയായ പൂക്കൂടയില്‍ നറുമണമുള്ള പൂക്കള്‍ക്കൊപ്പം അല്പം മണം കുറഞ്ഞതും, അല്പാല്പം വാടാന്‍ തുടങ്ങതുമായ പൂക്കള്‍ കണ്ടേക്കാം. എന്നാല്‍ അര്‍ച്ചകന്റെ അര്‍പ്പണബോധത്തെ തിരിച്ചറിയുന്ന ആര്‍ക്കും ഈ കവിതകളെ സ്‌നേഹിക്കാതിരിയ്ക്കാന്‍ കഴിയില്ല.

കഥ, കവിത, ലേഖനം, നിരൂപണം, ഹലിതം, തര്‍ജ്ജിമ എന്നിങ്ങനെ സാഹിത്യത്തിന്റെ സര്‍വ്വമേഘലകളും നന്നായി വഴങ്ങുന്ന സുധീര്‍ പണീക്കവീട്ടില്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞ് തന്റെ സാഹിത്യ അന്തഃപുരത്തില്‍ ഒരു താപസനെപ്പൊലെ കഴിയുന്നു. എന്നാല്‍ ഒരുകാലത്ത് അദ്ദേഹം സാഹിത്യ സദസ്സുകളിലൊക്കെ സജിവമായിരുന്നു. ചില വേദികളില്‍നിന്നും അദ്ദേഹത്തിനുായ തിക്ത അനുഭവങ്ങള്‍ പൊതുവേദികളില്‍ നിന്നും അദ്ദേഹത്തെ അകറ്റി.

സുധീറിന്റെ കവിതകള്‍ ജീവിതത്തിന്റെ ഏടുകളില്‍നിന്നും ചീന്തിയെടുത്ത ചില നിമിഷങ്ങളുടെ കാവ്യാവിഷ്‌കാരമാണ്. വിഷയങ്ങള്‍ തിരഞ്ഞുപിടിച്ച് യാന്ത്രികമായി ഉണ്ടാക്കുന്ന ചില കവിതകളില്‍നിന്നും വ്യത്യസ്തമായി, സ്വഭാവികമായി ഉരുത്തിരിയുന്ന കാവ്യ സന്ദര്‍ഭങ്ങളെ ലളിതമായ പദാവലികളാല്‍ കോര്‍ത്തിണക്കുന്നതിനാല്‍ ഈ കവിതകള്‍ മിക്കതും കാവ്യാത്മകം എന്നപോലെ ഗാനാത്മകവും ആകുന്നു.

ഈ കവിതാ സമാഹാരത്തിലെ ഏതെങ്കിലും കവിതകള്‍ നിങ്ങളുടെ അന്തരാത്മാവുമായി സംവദിക്കുന്നുെങ്കില്‍ കവിയുടെ കാവ്യോദ്ദേശം സഫലമായി എന്നു കരുതാം. സുധീര്‍ പണിക്കവീട്ടില്‍ അമേരിയ്ക്കന്‍ മലയാള സഹിത്യത്തിനു ചെയ്തുവരുന്ന എല്ലാസേവനങ്ങളേയും ആദരിച്ചുകൊണ്ട്, വിചാരവേദിയില്‍ ഇന്നു നടക്കുന്ന ഈ ചര്‍ച്ച, അമേരിയ്ക്കന്‍ മലയാള സാഹിത്യലോകം അദ്ദേഹത്തിനു കൊടുക്കുന്ന ആദരവായി കണക്കാക്കണമെന്ന് സംസി കൊടുമണ്‍ അഭ്യര്‍ത്ഥിച്ചു.

മുഖ്യ പ്രഭാഷകനായിരുന്ന പ്രൊഫ. ജോസഫ് ചെറുവേലില്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പ്രധാനമായും, സുധീര്‍ പണിയ്ക്കവീട്ടിലുമായി, ഏതാണ്ട് ഇരുപത്തെട്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വ്യക്തിബന്ധത്തെക്കുറിച്ചാണു പറഞ്ഞത്. ഷെയ്ക്‌സ്പീയറിന്റെ കരുത്തനായ ഒരു കഥാപാത്രമായ ബ്രുട്ടസിനെപ്പറ്റി മറ്റൊരു കഥാപാത്രം പറഞ്ഞത് 'ഹി വാസ് ആന്‍ ഐഡിയലിസ്റ്റ്' എന്നായിരുന്നു. അതെ നിര്‍വചനം സുധിറിനും നന്ദായി ഇണങ്ങും. ന്യൂയോര്‍ക്കില്‍ ആദ്യമായി ഒരു സാഹിത്യ സദസ്സ് (സര്‍ഗവേദി) സംഘടിപ്പിക്കുന്നത്, താനും സുധീര്‍ പണിക്കവീട്ടിലും ഉള്‍പ്പടെ എട്ടുപേര്‍ ചേര്‍ന്നാണന്ന ചരിത്രവും അദ്ദേഹം ഓര്‍മ്മിപ്പിക്കയുണ്ടായി.

നിരന്തരം എഴുതുന്ന സുധീര്‍ പണിക്കവീട്ടില്‍ നിഷ്പക്ഷനായ ഒരു നിരൂപകനാണന്നും, കൃതിയിലെ നന്മ കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണന്നും, സുധീറിന് കവിത കാമിനിയും, നിരൂപണം ഭാരയുമാണന്ന് പ്രൊഫ. ചെറുവേലി നിരീക്ഷിച്ചു. സുധീര്‍ നൈര്‍മല്ല്യമുള്ള ഹൃദയത്തിനുടമായാണന്നു്, നീലക്കുയിലിലെ 'എല്ലാരു ചെല്ലണു....എല്ലാരും ചൊല്ലുണു' എന്ന നാലുവരികള്‍ പാടിക്കൊദ്ദേഹം വിവരിച്ചു. സുധീര്‍ പണിക്കവീട്ടിലിന് എല്ലാ നന്മകളും നേര്‍ന്നു.

വേറ്റം ജോണ്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഭാവനാ സമ്പന്നനായ കവി തന്റെ സര്‍ഗ്ഗ ഭാവന വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കി കാവ്യഗുണങ്ങളുള്ള കവിതകള്‍ രചിച്ച് നമ്മെ കാവ്യ ലോകത്തേക്കു നടത്തുന്നു എന്നു പറഞ്ഞു. സമഭാവനയുള്ള ഒരു മനുഷ്യ സ്‌നേഹിയാണു സുധീര്‍ പണീക്ക വീടില്‍. ഈ സമാഹാരത്തിലെ അദ്ദേഹത്തിനിഷ്ടപ്പെട്ട പല കവിതളേയും തൊട്ടു തലോടി കടന്നു പോയി. ആവര്‍ത്തന വിരസത ഒഴുവാക്കാനായി, ഇ-മലയാളിയില്‍ ഈ കവിതാ സമാഹാരത്തെക്കുറിച്ച് എഴുതിയ അഭിപ്രായങ്ങള്‍ ആവര്‍ത്തിക്കുന്നില്ലന്നും, തല്പര്യമുള്ളവര്‍ക്ക് ആ ലേഖനം വായിക്കാവുന്നതാണന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ എഴുതാനുള്ള ആരോഗ്യവും ആയിസുമുാകട്ടേ എന്നദ്ദേഹം ആശംസിച്ചു.

കെ. കെ. ജോണ്‍സണ്‍ കവിയുടെ അസാന്നിദ്ധ്യത്തെ സൂചിപ്പിച്ചു കൊണ്ടാണു് തന്റെ സംഭാഷണം ആരംഭിച്ചത്. കവിതകളേക്കാള്‍ സുധീര്‍ പണിക്കവീട്ടിലിനു ഗദ്യങ്ങള്‍ ഏറെ വഴങ്ങുന്നുന്നും ജോണ്‍സന്‍ കൂട്ടിച്ചേര്‍ത്തു. ഈ കവിതാ സമാഹാരത്തിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട കവിതയായ, 'കരയെവിടെ' എന്ന കവിത ഈണത്തില്‍ ചൊല്ലിയപ്പോള്‍ ആ കവിത ഒരു പ്രത്യേക ഭാവതലത്തിലേക്ക് ഉയരുന്നതായി ശ്രോതാക്കള്‍ക്കു തോന്നി. മികച്ച നിരൂപണങ്ങളെഴുതുന്ന സുധീര്‍ പണിക്കവീട്ടിലിന് എല്ലാ നന്മകളും ആശംസിച്ചു.

പ്രണയ ഗായകന്റെ അക്ഷരക്കൊയ്ത്ത്, കവിക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധിയാണന്ന് ഡോ. നന്ദകുമാര്‍ പറഞ്ഞു. മുത്തശ്ശിയില്‍ നിന്നും പകര്‍ന്നുകിട്ടിയ കാവ്യ പാരമ്പ്യത്തെ നിത്യ സേവയാല്‍ പരിപോഷിപ്പിച്ചുപോന്നു. നിരന്തരം എഴുതിക്കൊിരിയ്ക്കുന്ന സുധിര്‍ പ്രേമനിര്‍ഭരമായ അനേകം കവിതള്‍ എഴുതി. വാലന്റെയിന്‍ ദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഇവിടെ ഏറ്റവു കൂടുതല്‍ മലയാള കവിതള്‍ എഴുതിയ ആള്‍ സുധീര്‍ പണീക്കവീട്ടില്‍ ആയിരിയ്ക്കുമെന്നും ഡോ. നന്ദകുമാര്‍ പറഞ്ഞു.

'കൊയ്ത്തുപാട്ട്, ഉപാസന, കവിയുടെ ഘാതകന്‍, ഞാന്‍ പാലാക്കാരന്‍' എന്നി കവിതകളെ ആധാരമാക്കി, കവിയുടേയും, കവിതകളുടെയും ഉള്ളിലേക്ക് പ്രഭാഷകന്‍ കടക്കുകയുണ്ടായി. അമേരിയ്ക്കന്‍ മലായാളി എഴുത്തുകാരുടെ സുഹൃത്തായ സുധീര്‍ പണീക്കവീട്ടില്‍ നിന്നും ഇനിയും ധാരാളം കൃതികള്‍ ഉണ്ടാകട്ടെയെന്നദ്ദേഹം ആശംശിച്ചു.

രാജു തോമസ്, ജോസ് ചെരിപുറം എന്നിവര്‍ കവിയുമായുള്ള വ്യകതി ബന്ധത്തെക്കുറിച്ച് ആഴത്തില്‍ പറയുകയും, ഈ കവിതാ സമാഹാരത്തിനും, സുധീര്‍ പണിക്കവീട്ടിലിനും എല്ലാ മംഗളങ്ങളും നേരുകയുമുണ്ടായി 
വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്' വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്' വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്' വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്' വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്' വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്' വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്' വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്'
Join WhatsApp News
G. Puthenkurish 2018-04-22 23:17:11
A well deserved accolade!
Jyothylakshmy Nambiar 2018-04-23 05:55:21
 ശ്രീ. സുധീർ പണിയ്ക്കവീട്ടിലിനു അഭിനന്ദനങ്ങൾ. അമേരിക്കൻ സാഹിത്യലോകത്ത് സജീവമാകുന്നതിനും,  'അക്ഷരക്കൊയ്ത്ത്' പോലെയുള്ള കൃതികൾ ഇനിയും വായനാലോകത്തേയ്ക്ക് സംഭാവന നൽകുവാനും ഇടവരുത്താൻ എല്ലാ ഭാവുകങ്ങളും നേരുന്നു.  വിചാരവേദിയ്ക്കും, അമേരിക്കൻ സാഹിത്യലോകത്തിനും ഇദ്ദേഹത്തെപോലുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ ആദരിയ്ക്കുവാനുള്ള സംരംഭം ഒരുക്കുന്നതിനും പ്രത്യേകം നന്ദി.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക