Image

ഫോമ കേരളത്തില്‍ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 20 March, 2012
ഫോമ കേരളത്തില്‍ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ (ഫോമ) കേരളത്തില്‍ ഏകദിന മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു. മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച്‌ മെയ്‌ 12-ന്‌ പത്തനംതിട്ടയിലാണ്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നത്‌.

പാവപ്പെട്ട രോഗികളെ മെഡിക്കല്‍ ക്യാമ്പില്‍ എത്തിക്കാനാവശ്യമായ യാത്രാ സൗകര്യങ്ങള്‍ വിപുലമായി ഫോമ ക്രമീകരിക്കുന്നതായിരിക്കും. മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ഡോക്‌ടര്‍മാര്‍ പ്രസ്‌തുത ക്യാമ്പില്‍ രാവിലെ മുതല്‍ വൈകിട്ട്‌ വരെ സന്നിഹിതരായിരിക്കും.

മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററിന്റെ മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. പി.ഐ. മോഹനന്‍, ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഈരാളില്‍, ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌, ജോയിന്റ്‌ സെക്രട്ടറി ആനന്ദന്‍ നിരവേല്‍ എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ്‌ മെയ്‌ 12-ന്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്താന്‍ തീരുമാനമായത്‌.

ഫോമാ ജോയിന്റ്‌ സെക്രട്ടറി ആനന്ദന്‍ നിരവേല്‍ ഈ ഏകദിന മെഡിക്കല്‍ ക്യമ്പിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററിന്റെ പബ്ലിക്‌ റിലേഷന്‍ ഓഫീസര്‍ പീറ്റര്‍ മാത്യു ആയിരിക്കും മറ്റൊരു കോര്‍ഡിനേറ്റര്‍.

കേരളാ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌, രാജു ഏബ്രഹാം എം.എല്‍.എ എന്നിവര്‍ മെയ്‌ 12-ന്‌ രാവിലെ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചു.
ഫോമ കേരളത്തില്‍ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക