Image

റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

പി.പി.ചെറിയാന്‍ Published on 29 June, 2011
റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ റോക്‌ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ യൂണിറ്റി സണ്ടേ ആഘോഷം ജൂണ്‍ മാസം 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഓറഞ്ചുബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ചു ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്താ, സി.എസ്സ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ മുന്‍ അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് ശാമുവേല്‍ , ബിഷപ്പ് ജോര്‍ജ് നൈനാന്‍ എന്നിവര്‍ ആഘോഷത്തില്‍ മുഖ്യാത്ഥികളായിരുന്നു. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായകസംഘങ്ങളും, ഇടവക പ്രതിനിധികളും പട്ടക്കാരും ബിഷപ്പുമാരും അണിനിരന്ന് പ്രധാനവാതിലിലൂടെ ദേവാലയത്തിലേക് പ്രവേശിച്ചതോടുകൂടി ശുശ്രൂഷകള്‍ക്ക് തുടക്കമായി. അഭിവന്ദ്യ തിരുമേനിമാരെ കൂടാതെ, ഓള്‍ സെയിന്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് സി.എസ്സ്.ഐ കോണ്‍ഗ്രിഗേഷന്‍, സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ, സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നീ ഇടവകകളെ പ്രതിനിധീകരിച്ച് റവ.ഡോ.രാജു വര്‍ഗ്ഗീസ്, റവ.മാത്യൂ വര്‍ഗീസ്, റവ.വര്‍ഗീസ് ജോര്‍ജ്, റവ.തോമസ് മാത്യൂ, റവ.മാത്യൂ തോമസ്, റവ.ഡീക്കന്‍ വര്‍ഗീസ് മാത്യൂ എന്നീ പട്ടക്കാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ ഇടവകകളില്‍ നിന്ന് തിരഞ്ഞെടുത്ത നാല്‍പ്പത്തിയഞ്ചംഗ ഗായകസംഘം വിവിധ വാദ്യേപകരണങ്ങളുടെ അകമ്പടിയോടെ ശ്രുതിമധുരമായ ഗാനങ്ങളാലപിച്ചു. സംയുക്ത ഗായകസംഘത്തെ സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്കിയത് ബാബു മാത്യുവും, ഗാനങ്ങള്‍ പരിശീലിപ്പിച്ചത് ഓള്‍ സെയിന്റ് സി.എസ്സ്.ഐ ഇടവക ക്വൊയര്‍മാസ്റ്റര്‍ ജേക്കബ് ജോര്‍ജുമാണ്.

അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്താ തന്റെ മുഖ്യ സന്ദേശത്തില്‍ , പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ട ജോയിന്റ് കൗണ്‍സില്‍ , അതിന്റെ ഇപ്പോഴത്തെ കെട്ടുറപ്പില്‍ നിന്നിറങ്ങി സമീപപ്രദേശങ്ങളിലുള്ള മറ്റ് സഭാ വിഭാഗങ്ങളുമായി ഐക്യതയില്‍ പ്രവര്‍ത്തിക്കുകയും, അത് പരിപൂര്‍ണ്ണമായി സാദ്ധ്യമാക്കാന്‍ പ്രയത്‌നിക്കണമെന്നും പ്രതിനിധികളുടെ മദ്ധ്യത്തിലും അതിന് കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ജോയിന്റ് കൗണ്‍സിലിന്റെ ആരംഭം മുതല്‍ അനുഗ്രഹിച്ചാശീര്‍വദിക്കുകയും, ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെടുകയും ചെയ്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണവും സമ്മേളനത്തില്‍ നല്‍കപ്പെട്ടു. റവ.മാത്യൂ വര്‍ഗീസ് ജോയിന്റ് കൗണ്‍സിലിന്റെ പേരില്‍ ആശംസകളര്‍പ്പിച്ചു. ആദ്യമായി ജോയിന്റ് കൗണ്‍സിലില്‍ സംബന്ധിക്കുന്ന ബിഷപ്പ് തോമസ് ശാമുവേലിന് റവ.ഡോ.രാജു വര്‍ഗീസ് സ്വാഗതമരുളി. സഭകള്‍ കുടുതല്‍ ഐക്യതയില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അഭിവന്ദ്യ തോമസ് ശാമുവേല്‍ തിരുമേനി ഊന്നിപ്പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ രക്ഷാധികാരി കൂടിയായ ബിഷപ്പ് ജോര്‍ജ് നൈനാന്‍ ശുശ്രൂഷകള്‍ ആശീര്‍വദിച്ചു. ക്വൊയര്‍ ലീഡര്‍ ജോര്‍ജ് ജേക്കബ്, അനീസ മാത്യൂ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, റോക്ക്‌ലാണ്ട് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രീസ്തീയ കൂട്ടായ്മയും, പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. സാധുജന സഹായങ്ങള്‍ , യുവജന കൂട്ടായ്മകള്‍ , സംയുക്തക്രിസ്തുമസാഘോഷവും ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിക്കാറുണ്ട്.

റവ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍ -പ്രസിഡന്റ്, റവ.ഡീക്കന്‍ വര്‍ഗീസ് മാത്യൂ-വൈസ് പ്രസിഡന്റ്, ജിജി റ്റോം ഇലന്തൂര്‍ -സെക്രട്ടറി, കെ.ജോണ്‍ അലക്‌സാണ്ടര്‍ -ജോയിന്റ് സെക്രട്ടറി, ചിത്ര ജേക്കബ്-ട്രഷറര്‍ , പി.ഡി.ജോഷ്വാ-ജോയിന്റ് ട്രഷറാര്‍ എന്നവരെ കൂടാതെ ജോസ് ജോര്‍ജ്, ജോയി പത്രോസ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി, വിവിധ ഇടവകയിലെ പട്ടക്കാരും കമ്മിറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്കു വേണ്ട നേതൃത്വം നല്‍കിയത്. യൂണറ്റി സണ്ടേ ആഘോഷത്തില്‍ സംബന്ധിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും റവ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍ സ്വാഗതവും കെ.ജെ അലക്‌സാണ്ടര്‍ നന്ദിയും രേഖപ്പെടുത്തി.
റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക