Image

കരുണയ്‌ക്ക്‌ സൗഹൃദ സന്ദേശവുമായി സാമൂഹ്യ നേതാക്കള്‍ ഒത്തുകൂടി

ജോയിച്ചന്‍ പുതുക്കുളം Published on 29 June, 2011
കരുണയ്‌ക്ക്‌ സൗഹൃദ സന്ദേശവുമായി സാമൂഹ്യ നേതാക്കള്‍ ഒത്തുകൂടി
ന്യൂയോര്‍ക്ക്‌: നിസ്സഹായര്‍ക്കും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ആശ്രയകേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന കരുണ ചാരിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട വാര്‍ഷിക ഡിന്നര്‍ ബാങ്ക്വറ്റില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി. ന്യൂയോര്‍ക്ക്‌ ഗാര്‍ഡന്‍ സിറ്റിയിലെ അക്‌ബര്‍ റെസ്റ്റോറന്റ്‌ ഹാളില്‍ ജൂണ്‍ 18-ന്‌ ശനിയാഴ്‌ച നടന്ന പതിനാലാമത്‌ വാര്‍ഷിക ധനസമാഹരണ വിരുന്നില്‍ കെയര്‍ എ ഡേ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ തോമസ്‌ തോമസ്‌ പാലത്ര എന്നിവരും പങ്കുചേര്‍ന്നു. കരുണാ ചാരിറ്റീസിന്റെ ഫൗണ്ടിംഗ്‌ ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീനിവാസന്‍, ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ തുടങ്ങിയ ഉന്നതനേതാക്കളുടെ സാന്നിധ്യംകൊണ്ട്‌ പ്രൗഡമായ വിരുന്നില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സഹവര്‍ത്തിത്വവും മലയാളി സമൂഹത്തില്‍ ഉണ്ടാകണമെന്ന്‌ അഭിപ്രായമുയര്‍ന്നു.

ആവശ്യക്കാരെ അതിര്‍വരമ്പുകളില്ലാതെ സഹായിക്കുവാന്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കരുണയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്നും പുതിയ കാഴ്‌ചപ്പാടുകളും സാങ്കേതികതയും ഉള്‍ക്കൊണ്ടുകൊണ്ട്‌ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ തയാറാകണമെന്ന്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അഭിപ്രായപ്പെട്ടു.

കെയര്‍ എ ഡേയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മലയാളി സമൂഹം നല്‍കിവരുന്ന നിര്‍ലോഭമായ സഹകരണം എടുത്തുപറയേണ്ടതാണെന്നും, കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ സഹായം നല്‍കുവാന്‍ തയാറാക്കിവരുന്ന പദ്ധതിയില്‍ ഏവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സി.എ ഡേ പബ്ലിസിറ്റി ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അറിയിച്ചതാണിത്‌.
കരുണയ്‌ക്ക്‌ സൗഹൃദ സന്ദേശവുമായി സാമൂഹ്യ നേതാക്കള്‍ ഒത്തുകൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക