Image

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ മാതൃദിനവും പിതൃദിനവും ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 29 June, 2011
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ മാതൃദിനവും പിതൃദിനവും ആഘോഷിച്ചു
ന്യൂജേഴ്‌സി: ഗാര്‍ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ മെയ്‌ എട്ടിന്‌ മാതൃദിനവും, ജൂണ്‍ 19-ന്‌ പിതൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

മാതൃദിനത്തില്‍ അമ്മമാര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും അവര്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്‌തു. ഗാര്‍ഫീല്‍ഡ്‌ മിഷനിലെ ഏറ്റവും പ്രായംകൂടിയ അമ്മയേയും, ഏറ്റവും പ്രായംകുറഞ്ഞ അമ്മയേയും പ്രത്യേകം ആദരിച്ചു. കുര്‍ബാനയ്‌ക്കുശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. അമ്മാരെ പ്രത്യേകം പ്രകീര്‍ത്തിച്ചുകൊണ്ട്‌ അലക്‌സ്‌ പോള്‍, ഫ്രാന്‍സീസ്‌ പള്ളുപേട്ട എന്നിവര്‍ കവിതാപാരായണങ്ങള്‍ നടത്തി. ഡലിക്‌സ്‌ ജോസഫ്‌, സിറയക്‌ മാളിക എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോയി ആലപ്പാട്ട്‌ അമ്മമാര്‍ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

പിതൃദിനത്തില്‍ കുര്‍ബാനയ്‌ക്കുശേഷം പിതാക്കന്മാര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും അതേ തുടര്‍ന്ന്‌ മിഷനിലെ അമ്മമാര്‍ പ്രത്യേകം തയാറാക്കി വിളമ്പിയ വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പിതൃദന ആഘോഷങ്ങള്‍ക്ക്‌ ഗാര്‍ഫീല്‍ഡ്‌ മിഷനിലെ വിമന്‍സ്‌ ഫോറം നേതൃത്വം കൊടുത്തു. റൂബി ബാബു, മേഴ്‌സി കുര്യന്‍, രേഷ്‌മ കുട്ടപ്പശ്ശേരി, അലക്‌സ്‌ ജോര്‍ജ്‌, ആന്റണി വിന്‍സെന്റ്‌, സിന്ധു ടോമി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കൊച്ചുകുട്ടികള്‍ പിതാക്കന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ നടത്തിയ സംഘഗാനങ്ങള്‍ ആസ്വാദ്യകരമായിരുന്നു. സജന മാത്യുവും, സ്റ്റെഫനി മാത്യുവും ചേര്‍ന്ന്‌ നൃത്തം ചെയ്‌തു. യുവജനങ്ങളെ പ്രതിനിധീകരിച്ച്‌ ലിസ വിന്‍സെന്റും, വിമന്‍സ്‌ ഫോറത്തെ പ്രതിനിധീകരിച്ച്‌ മരിയ തോട്ടുകടവിലും, കൂടാതെ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോയി ആലപ്പാട്ടും പിതാക്കന്മാര്‍ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ സിറിയക്‌ കുര്യന്‍ അറിയിച്ചതാണിത്‌.
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ മാതൃദിനവും പിതൃദിനവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക