Image

ശുനക മാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)

Published on 17 March, 2012
ശുനക മാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)
ആളുകള്‍ കണ്ടാലൊന്നു നോക്കുന്ന
നായയായിരുന്നെങ്കില്‍ ഞാന്‍...
മൃഷ്‌ടാന്നം ഭക്ഷിച്ചുത്സാഹത്തോടെ
ഉമ്മറപ്പടിവാതിലില്‍
വാലുമാട്ടി കിടന്നിടും കാവല്‍-
പ്പട്ടിയായിരുന്നെങ്കില്‍ ഞാന്‍ !
കണ്ണില്‍ കാണുന്നതൊക്കെയും, നോക്കി
ഒച്ച വച്ച്‌ കുരയ്‌ക്കുവാന്‍
പട്ടിയാണെലും പട്ടിക്കുണ്ടനുവാദവും കൂടെ കൂട്ടരും
മര്‍ത്ത്യനായ ഞാന്‍ ചുറ്റുപാടുകള്‍
പൂട്ടിയ തുടല്‍ പൊട്ടിക്കാന്‍
ഓര്‍ത്തുപോകുകില്‍ ഭ്രാന്തനായെന്നെ
മുദ്ര കുത്തുന്നു നാട്ടുകാര്‍
മിന്നും മാലയുമില്ലാതെ കന്നിമാസത്തി-
ലോരോ നാളിലും
ഭാര്യമാരൊത്ത്‌ ഊരുചുറ്റുന്ന
നായയെത്രയോ ഭാഗ്യവാന്‍
ഒന്നു മോങ്ങുവാന്‍ തക്കം നോക്കിയാ-
കല്‍പ്പക വൃക്ഷഛായയില്‍
തൂങ്ങി നില്‍ക്കുന്ന നായയെ നോക്കി
തേങ്ങ വീഴ്‌ത്തുന്നു ആളുകള്‍
തേങ്ങ വീണിട്ടും ദ്‌ണ്ഡമേല്‍ക്കാതെ
മോങ്ങിയും തലയാട്ടിയും
ചുറ്റുവട്ടത്തെ ദിവ്യനാകുമാ-
നായയായിരുന്നെങ്കില്‍ ഞാന്‍

josecheripuram@gmail.com
ശുനക മാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക