Image

തപാലില്‍ വരുന്നതെന്താണെന്ന് മുന്‍കൂട്ടി അറിയുക.(എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 22 March, 2017
തപാലില്‍ വരുന്നതെന്താണെന്ന് മുന്‍കൂട്ടി അറിയുക.(എബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: യു.എസ്. പോസ്റ്റല്‍ സര്‍വീസ്(യു.എസ്.പി.എസ്.) ഒരു പുതിയ സേവനം ആരംഭിച്ചിരിക്കുകയാണ്. ഇന്‍ഫോം ഡെലിവറി എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം ഈമെയിലിലൂടെ തപാലി(മെയിലി)ല്‍ നിങ്ങള്‍ക്ക് എന്താണ് വരുന്നതെന്ന് അറിയിക്കുന്നു. എല്ലാ ദിവസവും രാവിലെ 9 മണിക്ക് മുന്‍പ് നിങ്ങള്‍ക്ക് ഈമെയില്‍ ലഭിക്കും. 2001 ല്‍ ആന്ത്രാക്‌സ് ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ മുതല്‍ എല്ലാവര്‍ക്കും വരുന്ന മെയിലിന്റെ കവറുകളുടെ പുറംകോട്ടായെടുക്കുവാന്‍ യു.എസ്.പി.എസ്. ആരംഭിച്ചിരുന്നു. ക്രിമിനില്‍ ഫയലുകള്‍ സൃഷ്ടിക്കുവാനും ഈ ഫോട്ടോകള്‍ ഉപയോഗിക്കുന്നു.

ഇപ്പോള്‍ ഈ സേവനം പൊതുജനങ്ങള്‍ക്കും പ്രയോജനകരമാവുന്നു. സേവനം സൗജന്യമാണ്. എല്ലാ സിപ് കോഡുകളിലും ഇപ്പോള്‍ ഇത് ലഭ്യമല്ല. പതുക്കെ പതുക്കെ വ്യാപിപ്പിക്കുകയാണ് ഉദ്ദേശം. മിക്ക പോസ്‌റ്റോഫീസുകളിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ എത്തിയിട്ടില്ല എന്താണ് മനസ്സിലാക്കുന്നത്. ഇപ്പോള്‍ സേവനം ലഭിക്കുന്ന സിപ്‌കോഡില്‍ താമസിക്കുന്നവര്‍ക്ക് യു.എസ്.പി.എസിന്റെ വെബ്‌സൈറ്റില്‍ പോയി ഒരു പേഴ്‌സണല്‍ അക്കൗണ്ട് തുറക്കാം. അക്കൗണ്ടില്‍ മൈ പ്രൊഫൈലില്‍ പോകുക. പ്രിഫറന്‍സസ് ക്ലിക്ക് ചെയ്യുക. ഇന്‍ഫോഡ് ഡെലിവറി സെലക്ട് ചെയ്യുക- ഇന്‍ഫോംഡ് ഡെലിവറി ഡോട്ട് യു.എസ്.പി.എസ്.ഡോട്ട്.കോം. സെലക്ട് എന്റോള്‍, നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. മേല്‍വിലാസവും ഐഡന്റിറ്റിയും ഉറപ്പുവരുത്തുക. ചിലപ്പോള്‍ ഈ പ്രക്രിയ വളരെ സങ്കീര്‍ണ്ണമായും ക്ഷമ പരീക്ഷിക്കുന്നതായും അനുഭവപ്പെടാം. മേല്‍വിലാസം വ്യക്തിയുടേതായിരിക്കണം, പോസ്റ്റ് ബോക്‌സ് നമ്പര്‍ സ്വീകരിക്കില്ല. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഈ സേവനം ലഭ്യമല്ല.അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവരുടെ കെട്ടിടങ്ങള്‍ കോഡ് ചെയ്യപ്പെട്ടിരിക്കണം. ലെറ്റര്‍ സൈസ് മെയിലിന്റെ ഫോട്ടോകളാണ് ലഭിക്കുക. എഴുത്തുകളുടെ പുറംവശം മാത്രം. എഴുത്തുകള്‍ തുറന്നിട്ടുണ്ടാവില്ല. ഓരോ ഇമെയിലിലും പത്ത് ഫസ്റ്റ് ക്ലാസ് എഴുത്തുകളുടെ പുറം കവറാണ് അറ്റാച്ച്‌മെന്റായി ഉണ്ടാവുക. കൂടുതലുള്ള എഴുത്തുകള്‍ കാണാന്‍ ഡാഷ് ബോര്‍ഡിലേയ്ക്ക് പോവുക.

കച്ചവട സ്ഥാപനങ്ങളുടെ വില്പനയും മറ്റും അറിയിക്കുന്ന സെയില്‍ പേപ്പറുകളുടെ ചിത്രം കളറില്‍ തന്നെ കാണാന്‍ കഴിയും. കച്ചവട സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ ഹൈപ്പര്‍ ലിങ്കും ഉണ്ടാവും. ഈ സേവനത്തിന് ഫീ ഈടാക്കി ആദായം വര്‍ധിപ്പിക്കുവാനും പോസ്റ്റല്‍ സര്‍വീസ് ഉദ്ദേശിക്കുന്നു.
ഇമെയിലില്‍ ചിത്രങ്ങള്‍ ഒരാഴ്ച വരെ ഉണ്ടാവും. ഇത് സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ സഹായിക്കും എന്ന് വാദിക്കുന്നവരുണ്ട്. സേവനം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വന്നു കഴിയുമ്പോഴേ ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്നറിയുവാന്‍ കഴിയുകയുള്ളൂ.

തപാലില്‍ വരുന്നതെന്താണെന്ന് മുന്‍കൂട്ടി അറിയുക.(എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക