Image

സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി (കവിത- ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 29 January, 2017
സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി (കവിത- ജി. പുത്തന്‍കുരിശ്)
ശിരസുയര്‍ത്തി നില്പതാര്‍ 'ദേവത ലിബര്‍ട്ടസോ?' 
കരത്തിലീ വിളക്കുമായി പ്രൗഡയീ സ്ത്രീയാരിവള്‍?
കല്ലെഴുത്തെന്തിത് ആകാംഷയോടെ ചെന്നു ഞാന്‍
തെല്ല് ചേര്‍ന്നു നിന്നു വായിച്ചിതിങ്ങനെ
'തരിക നിന്‍ അഗതിയെ, തളര്‍ന്നുപോയ ജനതയെ,
തരിക ഭീതിയാല്‍ ചുരുണ്ടുപോയ മര്‍ത്ത്യരേ,
തിരസ്‌കൃത ലോകരാല്‍ നിറഞ്ഞടിഞ്ഞ തീരവും,
ഇരിപ്പടം ഇല്ലാത്തവര്‍,  കൊടുങ്കാറ്റിനാലുഞ്ഞവര്‍,
പറഞ്ഞയക്ക ഏവരേം സ്വച്ഛന്ദമായി ശ്വസിച്ചിടാന്‍
തിരിതെളിച്ച വിളക്കുമായ് സ്വര്‍ണ്ണദ്വാരേ നില്പു ഞാന്‍'
ഒഴുകിയെന്റെ മിഴിയില്‍ നിന്നും കണ്ണുനീര് ധാരയായി
എഴുതിവച്ചാ വരികളേ വായിച്ചയാമാത്രയില്‍
ഒഴുകിവന്ന മാരുതന്‍ 'സ്വാതന്ത്ര്യ തുരുത്തില്‍' വന്ന്
തഴുകിയെന്നെ സ്വാഗതം അരുളി മെല്ലെ കടന്നുപോയി 


ജി. പുത്തന്‍കുരിശ്
Join WhatsApp News
Anthappan 2017-01-30 07:24:40

The writers, artists, poets must fight back injustice, Nationalism, and hatred wherever you see it.  Indeed, the writing on the Statue of Liberty will make any emigrants cry.

Give me your tired, your poor,
Your huddled masses, yearning to breathe free,
The wretched refuse of your teeming shore,
Send these, the homeless, tempest tost to me,
I lift my lamp beside the golden door.  (
Author: Emma Lazarus)

It is unfortunate that the Trump administration lost sight of it and attacking the religious freedom offered by the constitution through the executive order banning seven countries from entering USA.  It was Thrilling to watch the SAG award ceremony and the powerful speech of the artist,   Harbour, who plays Chief Jim Hopper on the Netflix series, spoke for the cast as they took the stage to accept their award for best ensemble in a drama series.

"This award from you, who take your craft seriously and earnestly believe, like me, that great acting can change the world is a call to arms from our fellow craftsmen and women to go deeper and, through our art, to battle against fear, self-centeredness and exclusivity of our predominantly narcissistic culture," he said. "And through our craft, cultivate a more empathetic and understanding society by revealing intimate truths that serve as a forceful reminder to folks that when they feel broken and afraid and tired they are not alone."

Kudos to the poet.  


andrew 2017-01-30 07:13:04

Liberty is not the privilege of few, it is a Birth right of all.

See the true warrior poet, restless bubbling like a hot spring, unrest like the waters in the wind. Very appropriate & timely in the times of political turmoil. Poet took his pen to fight the injustice. We see a real lover of humanity. Instead of justifying injustice under the false pretension of patriotism & privileges and religious rights for a selective few; the icon of Liberty is spreading the light of freedom. Liberty is freedom under Law and so is Democracy. Any and every time Democracy is limited or claimed as a privilege for a 'selected few'; it is dead and the wild beast of Oligarchy charges out with thousand horns. Sad to say that is what we see in all democratic countries, even in the great ones like America & India. Religious fundamentalists came out in sheep skins to fool the rest of the people. They want to convert 'the statue of Liberty' to a bell tower to toll the death of Democracy.

Democracy is or may not be the best form of government. The rule of the Philosopher king may be the best form of government, but it is still a utopia. So let us guard our freedom, liberty, love for humanity, welfare for all. We are not owners of any piece of land. We are just exploiters. Poverty, war, hunger,sickness....in any part of the world is ours, own it, work hard to eliminate them. Let work towards the glorious days of the birth of a World Government.

Sudhir 2017-01-30 08:16:47
ഈ കവിതക്ക് അമേരിക്കയുടെ ഇന്നത്തെ സാഹചര്യത്തിൽ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിന്റെ പ്രതിമ അല്ലെങ്കിൽ പ്രവാസികളുടെ 'അമ്മ (എമ്മ ലസാറസിന്റെ കവിത) സ്വർണ്ണ വാതിലിൽ വിളക്കും കാട്ടി നിൽക്കുന്നു. എന്നാൽ വാതിലിലൂടെ പ്രവേശിക്കുന്നവർക്ക് എന്ത് സംഭവിക്കുന്നു. ക്ഷീണിതരും, പീഡിതരും, കിടപ്പാടം ഇല്ലാത്തവരും, എല്ലാവരും വരിക സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാൻ. അതിന്റെ കൂടെ  ഇവിടെ വന്നു വിട്ടേച്ച് പോന്ന നാട്ടിലെ മതവും  ആചാരങ്ങളും നടപ്പിലാക്കാൻ ഭീകര പ്രവർത്തനങ്ങൾ നിങ്ങൾ ചെയ്യരുതെന്ന് പുതിയ തലമുറ എഴുതി ചേർക്കും. പ്രജകൾക്ക് സുരക്ഷയും സ്വാതന്ത്ര്യവും നൽകാൻ ഭരണാധികാരി ശ്രമിക്കുന്നു.ജനം പറയുന്നു . ഞങ്ങൾക്കത് വേണ്ട ഞങ്ങൾക്ക് സഹോദര സ്നേഹമാണ് വലുത്. എത്ര നല്ല മനുഷ്യർ.ശ്രീ പുത്തെൻ കുരിശു പ്രതിമയുടെ കവിത വായിച്ച് ആനന്ദ കണ്ണീരാണോ, ദുഖാശ്രുക്കളാണോ പൊഴിച്ചത് എന്ന് ചിന്തിക്കുമ്പോൾ  ഈ സാഹചര്യത്തിൽ അത് ദുഃഖത്തിന്റെ എന്ന് കരുതാം. എന്നാൽ ആ കണ്ണീർ തുടക്കാൻ കൈ ഉയരുമ്പോൾ ഓർക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്. അതുകൂടി വ്യക്തമാക്കിയെങ്കിൽ കവിത പൂര്ണമാകുയായിരുന്നു എന്ന് തോന്നുന്നു. കവി നിഷ്പക്ഷനായിരിക്കണമല്ലോ. പ്രതിമ കണ്ണീർ  ഒലിപ്പിച്ചു    എന്ന് ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗവും  ഇയ്യിടെ പറഞ്ഞു. എങ്കിലും അണപൊട്ടുന്ന ഒരു വികാരത്തിൽ നിന്നും ഉത്ഭവിക്കുന്ന വരികൾ, അതിൽ പൂർണ്ണതയുണ്ട് എന്നും കാണാം. ഇത്തരം ഒരു വിഷയം കവിതയിൽ കൊണ്ട് വന്ന കവിക്ക് അഭിനന്ദനം..സുധീർ പണിക്കവീട്ടിൽ 
വിദ്യാധരൻ 2017-01-30 09:20:46
അധർമ്മത്തിൻ അലയടികൾ
ഉയരുന്നിവിടെയെങ്ങും
അധികാരവും ശക്തിയും
അന്ധരാക്കുന്നു മർത്ത്യരെ
കരയുന്നുണ്ടാവാം ശിലാപ്രതിമ
ട്രംപിന്റെ ക്രുദ്ധഭാവത്തിൽ
ഇല്ലവനാവില്ലാവിളക്കണയ്ക്കാൻ
അവൻ കത്തിച്ചുവിട്ട ബൂമറാങ്‌
അവനു നേരെ തിരിച്ചു ചെല്ലും
അന്ഗ്നിയായി പടരും പിന്നെ
ചുട്ടിടുമവൻ അഹന്തയും അഹംഭാവവും
ഉണരുക ജനങ്ങളെ ഉണരുക
തുരുത്തുക ഈ അന്ധകാരം എന്നേക്കുമായി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക