Image

മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ? (ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 29 January, 2017
മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ? (ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
മാധ്യമങ്ങളുടെ ഒരന്‍പതുവര്‍ഷത്തെ പരിണാമദിശ, മുഖ്യമായും അമേരിക്കയിലെ, ഒന്നുപരിശോധിക്കുന്നത് ഇന്നത്തെ കാലാവസ്ഥയില്‍ ഉതകുന്നതുമാത്രം. കാരണം ഇവിടെ മാത്രമെ മാധ്യമങ്ങള്‍ക്കുപരിപൂര്‍ണ അവകാശമുള്ളൂ എന്തും പ്രസിദ്ധീകരിക്കുന്നതിന്. രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടങ്ങളും തമ്മില്‍ എന്നും മാധ്യമങ്ങള്‍ക്കൊരു സര്‍ഗ്ഗശക്തിയുള്ള ചേര്‍ച്ചയില്ലായ്മ നിലവിലുണ്ട് അത് ആവശ്യവുമാണ്. അതിനെ നാം 'ചെക്ക് ആന്‍ഡ് ബാലന്‍സ് ' എന്നു നിരൂപിക്കുന്നു. ചിലര്‍ മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ'വാച്ച്‌ഡോഗ്' എന്നും വിശേഷിപ്പിക്കും.

ഒരു നല്ല കെട്ടുറപ്പുള്ള ഭരണത്തിനും സമുദായത്തിനും പൊതുജനവും, പത്രങ്ങളും, രാഷ്ട്രീയവും എല്ലാം ഒരു തുല്യഅടുപ്പവും അകല്‍ച്ചയും ഒരുപോലെ കാത്തുസൂക്ഷിക്കണം.
എന്നാല്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ പുതിയ ഭരണം ഈ ക്രിയാന്മകമായ ഭിന്നത മറ്റൊരു നിലവാരത്തിലേയ്ക്കു വളര്‍ത്തിയിരിക്കുന്നു.

ഇത് നല്ലതിനോ? എന്തുകോണ്ടിതു സംഭവിച്ചു? ഇതാണ് ഈ ലേഖകന്‍ ഇവിടെ ഒരെളിയരീതിയില്‍ പരിശോധിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നത് .

ഒരു കാലഘട്ടത്തില്‍ തൂലികക്ക്വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട് എന്നു പലേ വ്യക്തികളും പറഞ്ഞിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂഥറിന്റെ പേനാ കത്തോലിക്കാ തിരുസഭയെവരെ പിളര്‍ത്തി ഇതാണ് ആദ്യകാലങ്ങളില്‍ ഭരണകൂടങ്ങള്‍ മാധ്യ ങ്ങളെ കടിഞ്ഞാണിട്ടു നിര്‍ത്തുന്നതിനും അച്ചടിക്കുന്നതിനുള്ള അനുമതിവരെ നിഷേധിച്ചിരുന്നതും. ആ നാളുകള്‍ മനുഷ്യാവകാശങ്ങളുടെ കറുത്തദിനങ്ങള്‍ആയിരുന്നു. ഇന്നും പലേ രാജ്യങ്ങളിലും മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ചുമതലപോലും ഭരണാധികാരികള്‍ ഏറ്റെടുത്തിരിക്കുന്നു.
അമേരിക്കയില്‍ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പ്രെസിഡസികള്‍വരെ തെറിച്ചിട്ടുണ്ട് . ഉദാഹരണം റിച്ചാര്‍ഡ് നിക്‌സണ്‍.

ഒരുപാടുഅഴിമതിക്കാരെ പുകച്ചുചാടിക്കുന്നതിനും മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭരണനേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ പേടിച്ചു ജീവിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു.
ഒരുകാലത്തു അച്ചടിയെ അവലംബിച്ചായിരുന്നു പത്രങ്ങളും മറ്റുപ്രസിദ്ധീകരണങ്ങളും നിലനിന്നിരുന്നത്. പിന്നീട് റേഡിയോ വന്നപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനു സമയം ചുരുങ്ങി ചിലവുംകുറഞ്ഞു. പിന്നീടങ്ങോട്ടോരു മാറ്റങ്ങളുടെകുതിച്ചുപായല്‍ തുടര്‍ന്നു കോണ്ടേയിരിക്കുന്നു.
പുറകോട്ടുനോക്കിയാല്‍, ന്യൂയോര്‍ക്ക് ടൈംസ്‌പോലുള്ള പത്രങ്ങള്‍ ഒരുസത്യവാഗ്മൂലമായി കണക്കാക്കിയിരുന്നു.

എല്ലാവാര്‍ത്തകള്‍ക്കും പൊതു ചര്‍ച്ചകള്‍ക്കും തുടക്കമിട്ടുകൊണ്ടിരുന്നത് ഈ പ്രസിദ്ധീകരണം ആയിരുന്നു. രാവിലെ ന്യൂയോര്‍ക്ക് ടൈംസ് വായിക്കുക എന്നത് എല്ലാരാഷ്ട്രീയഭരണനേതാക്കളുടേയും ദിനചര്യ ആയിരുന്നു. ഇന്നിപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് നിലനില്‍ക്കുന്നതിനുതന്നെ ചക്രശ്വാസംവലിക്കുന്നു. എത്രയോമാസികകള്‍ അമേരിക്കയില്‍ പ്രസിദ്ധീകരണം നിറുത്തിയിരിക്കുന്നു. വായനാശീലങ്ങളില്‍ വരുന്നമാറ്റങ്ങളാണ് ഇതിനെല്ലാം കാരണം.
ഇന്നിപ്പോള്‍, ഇരുപത്തിനാലുമണിക്കൂറുംവാര്‍ത്തകള്‍ഒരുവിരല്‍ത്തുമ്പില്‍ലഭ്യമാണ്. നാംഇതിനെ ഇന്‍ഫര്‍മേഷന്‍ ഏജ് എന്നുവിളിക്കുന്നു.

ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ആരുപറയുന്നതു ശരി എന്നത് ഒരുതര്‍ക്ക വിഷയം. പലപ്പോഴും വാര്‍ത്തകളെ വളച്ചൊടിച്ചു പ്രസ്താവിക്കുന്നവരുടെ വ്യക്തിഗതവും കലര്‍ന്നാണ ്‌പൊതുജനശ്രദ്ധയില്‍ എത്തുന്നത്. എന്തുംആദ്യമേ തനിക്കുപ്രസിദ്ധപ്പെടുത്തണം എന്ന മത്സരഓട്ടത്തില്‍ സത്യങ്ങള്‍ പലപ്പോഴും ബലിയാടുകള്‍ആകുന്നു.

വളര്‍ച്ചയേക്കാള്‍ ഈരംഗത്തെ തളര്‍ത്തുന്നത് മാധ്യമങ്ങള ില്‍ പ്രവര്‍ത്തിക്കുന്നവരും കൂടാതെടെക്‌നോളജിയുടെ ചൂഷണവും ദുരുപയോഗവുമാണ്. മാധ്യമങ്ങള്‍ തികച്ചും നിഷ്പക്ഷതപരിപാലിക്കണമെന്നുള്ള മഹാആശയങ്ങള്‍ക്ക് ഇന്നുപലരും വിലകല്പിക്കുന്നില്ല. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരുപാടു അസംബദ്ധങ്ങള്‍ വാര്‍ത്ത എന്നപേരില്‍ പ്രചരിക്കുന്നുണ്ട്.
ഈക്കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പുകാലം പരിശോധിച്ചാല്‍ ആര്‍ക്കും അഭിമാനിക്കാനാവുന്ന ഒരുപെരുമാറ്റരീതിയല്ല മാധ്യമങ്ങളില്‍നിന്നും ഉണ്ടായത്. ഫോക്ക്‌സ് ന്യൂസ് ഒരുവശത്തു മറ്റെല്ലാവരും മറുവശത്തും എന്ന ഒരുപ്രതീതി ആണ് ഇന്നുള്ളത് .

സംഭവങ്ങള്‍ ഉണ്ടായശേഷം അവയെ വാര്‍ത്തകള്‍ ആയി വിളം ബരംചെയ്യുന്നതിനുപരി, വാര്‍ത്തകളെ സൃഷ്ടിച്ചും പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. വാര്‍ത്തകളെ മാറ്റി വാദപ്രതിവാദങ്ങളും അവലോകനങ്ങളും മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചു.

ഒരുകാലത്തു വാര്‍ത്തകള്‍ രാവിലെ മുറ്റത്തെത്തിയിരുന്നു. ചായക്കടകളുടെ മുന്നില്‍ രാവിലെ ഒരാളിരുന്നു ചുടുവാര്‍ത്തകള്‍ പത്രങ്ങളില്‍നിന്നും ഉറക്കെവായിക്കുന്ന കാഴ്ചകള്‍ ഇന്നും എന്റെ മനസിലുണ്ട്. പിന്നീടതു ശ്രവണ മാധ്യമം വഴിപലേ സമയങ്ങളിലായി, ടെലിവിഷന്‍ അതിനെ സായാഹ്നങ്ങളില്‍ ദൃശ്യഭാഷയില്‍ വീടുകളില്‍എത്തിച്ചു. എന്നാല്‍ സി. എന്‍.എന്‍ .എന്ന ടെലിവിഷന്‍ചാനലത് ഇരുപത്തിനാലുമണിക്കൂറും ലോകമെബ്ബാടുംനിന്നുമുള്ള വാര്‍ത്തകളുടെ ഒരുകവാടമാക്കി മാറ്റി.

എല്ലാ രാജ്യങ്ങളിലേയും മാധ്യമങ്ങള്‍ അനുകരിക്കുന്നത് അമേരിക്കയില്‍ ഈ രംഗത്തുനടക്കുന്ന മാറ്റങ്ങളുംപരിഷ്ക്കാരങ്ങളുമാണ്. വാര്‍ത്ത എന്നത്ഒരുകടിഞ്ഞാണില്ലാത്ത കുതിരകള്‍ആയി മാറിയിരിക്കുന്നു. വാര്‍ത്ത ഏത്,സംഘടിതമായ ആശയപ്രചാരണമേത് ഇതെല്ലാം പൊതുജനത്തെ കുഴക്കുന്നരീതികളായി മാറിഇരിക്കുന്നു. ഈസാഹചര്യത്തില്‍പൊതുജനം ജാഗരൂകരാകുക കാണുന്നതും കേള്‍ക്കുന്നതുമെല്ലാം എപ്പോഴും ശരിയാകണമെന്നില്ല .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക