Image

2016 ലെ നര-നാരിമാര്‍ (Man of the year 2016 and woman of the year 2016)

Published on 26 January, 2017
2016 ലെ നര-നാരിമാര്‍ (Man of the year 2016 and woman of the year 2016)
വായനകാര്‍ക്ക് പങ്കാളിത്വമുള്ള പംക്തികള്‍, പുതുമയും വൈവിധ്യവുമാര്‍ന്ന പംക്തികള്‍ നിങ്ങള്‍ക്കായി ഞങ്ങള്‍ എന്നും ഒരുക്കുന്നു. പോയ വര്‍ഷം ഇനി ഓര്‍മ്മയായെങ്കിലും നമ്മളില്‍ പലരും ആ വര്‍ഷത്തെ വെിറിുവിളികളേയും പരീക്ഷണങ്ങളേയും നേരിട്ട് വിജയം കൈവരിച്ചു. എന്തുകൊണ്ട് അങ്ങനെ വിജയം നേടിയവരെ ഇ-മലയാളിയുടെ താളുകളിലൂടെ ആദരിച്ചുകൂടാ?

കഴിഞ്ഞ വര്‍ഷം അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൊയ്തവരെ നിങ്ങള്‍ക്ക് പരിചയമുണ്ടെങ്കില്‍ അവരുടെ പേരുവിവരങ്ങള്‍ അറിയിക്കുക. അവരെപ്പറ്റി ഒരു ഫീച്ചര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കാം. വായനകാരുടെ വോട്ടെടുപ്പിലൂടെ അവരില്‍നിന്നും ഒരു നരനേയും ഒരു നാരിയേയും 2016 ലെ വിശിഷ്ട വ്യക്തിയായി പരിഗണിക്കാം.

ജീവിതം ക്ഷണികവും അനിശ്ചിതവുമാണ്. നമുക്ക് കിട്ടുന്ന ഓരോ നിമിഷവും ആസ്വദിക്കുക, ആനന്ദിക്കുക.

ഇ-മലയാളി, വായനകാര്‍ക്കായൊരുങ്ങുന്ന സമ്പൂര്‍ണ്ണ പ്രസിദ്ധീകരണം. എഴുത്തുകാരുടേയും അഭ്യുദയകാംക്ഷികളുടേയും പ്രിയമിത്രം. എപ്പോഴും നിങ്ങളുടെ വിരല്‍തുമ്പുകളില്‍...

സ്‌നേഹത്തോടെ
ഇ-മലയാളി പത്രാധിപസമിതി
Join WhatsApp News
Sudhir Panikkaveetil 2017-01-27 14:37:04
ഇത് ഒരു നല്ല വാർത്ത. ഇ മലയാളിക്ക് അഭിനന്ദനങ്ങൾ. ഇത്തരം കാര്യങ്ങളിൽ വായനക്കാരെ പങ്കാളികളാകുന്ന ഇ മലയാളിയുടെ തീരുമാനങ്ങൾ പ്രശംസാര്ഹമാണ്. പ്രമുഖമായ ഒരു പ്രസിദധീകരണത്തിലൂടെ 2016 ലെ വിശിഷ്ട വനിത/പുരുഷൻ എന്ന പദവി കരസ്ഥമാക്കുന്നത് അഭിമാനജനകമാണ്. ഇത് അമേരിക്കൻ മലയാളികളെ മാത്രം ഉദ്ദേശിച്ചാണല്ലോ?  സുധീർ പണിക്കവീട്ടിൽ</span>
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക