Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ജോണ്‍ സി വര്‍ഗീസിനെ ഫോമ യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ഡോഴ്‌സ് ചെയ്തു

ആന്റോ വര്‍ക്കി Published on 26 January, 2017
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ജോണ്‍ സി വര്‍ഗീസിനെ ഫോമ യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ഡോഴ്‌സ് ചെയ്തു
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്കുന്നതും  ഫോമായുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നുമായ   വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റീബോര്‍ഡ് മെമ്പറും, ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, കല, സാംസ്‌കാരിക, സാമൂദായിക, രംഗത്ത് തിളങ്ങി നില്‍ക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയുമായ ജോണ്‍ സി വര്‍ഗീസിനെ (സലിം )  ഫോമയുടെ  പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ഡോഴ്‌സ് ചെയ്യാൻ ഐകണ്ടേനെ തീരുമാനിച്ചു. 

 ഫോമയുടെ വിവിധ അംഗസംഘടനകളുടെ പൂര്‍ണ്ണ പിന്തുണയില്‍ മത്സരിക്കുന്ന ജോണ്‍ സി വര്‍ഗീസിന്റെ വിജയത്തിന് സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നതിനോടൊപ്പം ഫോമയുടെ നേതാക്കന്മാരായ തോമസ് കോശി, ജെ മാത്യൂസ്, എ .വി .വര്‍ഗീസ്, രത്‌നമ്മ രാജന്‍ എന്നിവര്‍ ജോണ്‍ സി വര്‍ഗീസിന്റെ വിജത്തിന്  എല്ലാവിധ സഹായ സഹകരണവും അഭ്യര്‍ത്ഥിച്ചു. ഫോമാ-ഫൊക്കാന സഘടന വ്യത്യസം ഇല്ലാതെയാണ് സലിമിനു അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചത്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകളും, സമൂഹത്തില്‍ നടത്തി വരുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും , സേവനരംഗത്ത് കഴിവും പ്രാപ്തിയുമുള്ള ഒരു വ്യക്തി എന്ന നിലയിലും ഔദ്യോഗിക ജീവിതത്തിലും സംഘടനാ തലത്തിലും ധാര്‍മ്മിക ബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ളതും കണക്കിലെടുത്താണ് അദ്ദേഹത്തെ എന്‍ഡോഴ്‌സ് ചെയ്യുന്നതെന്ന്   അസോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അറിയിച്ചു. ഫോമയുടെ ഏറ്റവും വലിയ
കണ്‍വെന്‍ഷനുകളില്‍ ഒന്നായ ലാസ്‌വേഗാസ് കണ്‍വെന്‍ഷനും, കേരള തിരുവല്ലാ കണ്‍വെന്‍ഷനും സലിം ഫോമാ സെക്രട്ടറി ആയിരുന്നപ്പോള്‍ ആണ് നടത്തിയത്.

അമേരിക്കന്‍ മലയാളികള്‍ നേരിട്ടിരുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായ സഹകരണങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തി അണ്‌ ജോണ്‍ സി വര്‍ഗീസ്.  ഫോമ സെക്രട്ടറി എന്ന നിലയിൽ നാല്‍പതോളം സംഘടനകളെ അംഗങ്ങളാക്കി  ഏകോപിപ്പിച്ച് ഫോമയെ ശക്തിപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

ഫോമയുടെ പ്രസിഡന്റ് പദവിയിലെത്തിക്കഴിഞ്ഞാല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ തുടങ്ങിവെച്ച പല കാര്യങ്ങളും പുനരാരംഭിക്കുമെന്നും  പ്രവാസി സമൂഹം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നുറപ്പുണ്ടെ
ന്നും ജോണ്‍ സി വര്‍ഗീസ് പറഞ്ഞു.

സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും മലയാളി സംഘടനകള്‍ കാണാത്ത ഭാവം നടിക്കുന്നുണ്ട്. പല സംഘടനകളും ജനങ്ങളില്‍ നിന്നും അകന്നു പോകുന്നതാണ് ഇതിനു കാരണം. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കില്‍ പല പ്രശ്‌നങ്ങളും നിഷ്പ്രയാസം പരിഹരിക്കാവുന്നതേയുള്ളു എന്നും ഫോമയെ കൂടുതല്‍ ജനകീയവത്കരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടയായി മാറ്റുമെന്നും മറുപടി പ്രസംഗത്തില്‍ ജോണ്‍ സി വര്‍ഗീസ് 
പറഞ്ഞു.

ഫോമക്ക് പുതിയ ഉണര്‍വ്വും ആവേശവും പകര്‍ന്നു നല്‍കുവാനും മികവുറ്റ ഒരു നേതൃത്വത്തിനും ജോണ്‍ സി വര്‍ഗീസിന്റെ വിജയം അത്യന്താപേക്ഷിതമാണെ
ന്നും ഇതിനോടകം തന്നെ ഫോമയുടെ മിക്ക അംഗ സംഘടനകളും ജോണ്‍ സി വര്‍ഗീസിന് പിന്തുണ അറിയിച്ചിട്ടുണ്ടന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്മാരായ തോമസ് കോശി , ജെ. മാത്യൂസ്, എ . വി .വര്‍ഗീസ്, രത്‌നമ്മ രാജന്‍ ,  പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് ,  സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ , വൈസ് പ്രസിഡന്റ് ഷൈനി  ഷാജന്‍, ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ അറിയിച്ചു .
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ജോണ്‍ സി വര്‍ഗീസിനെ ഫോമ യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ഡോഴ്‌സ് ചെയ്തു
Join WhatsApp News
Endorser 2017-01-27 07:31:22
http://emalayalee.com/varthaFull.php?newsId=123125
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക