Image

ഐ.എന്‍.ഒസി പ്രസിഡന്റ് ലവികാ ഭഗത്ത് സിംഗ് നിര്യാതയായി

Published on 25 January, 2017
ഐ.എന്‍.ഒസി  പ്രസിഡന്റ് ലവികാ ഭഗത്ത് സിംഗ്  നിര്യാതയായി
വാഷിംഗ്ടണ്‍ ഡി.സി. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ) പ്രസിഡന്റ് ലവികാ ഭഗത്ത് സിംഗ് കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു നിര്യാതയായി.
ഒരു വര്‍ഷത്തിലേറെ നീണ്ട പൊരാട്ടത്തിനോടുവില്‍ മരണം സംഭവിക്കുകയായിരുന്നു. ഡി.സിക്കടുത്ത് വിര്‍ജിനിയയിലായിരുന്നു താമസം.

ഡല്‍ഹി സ്വദേശിയായ അവര്‍ മുന്‍ സോളിസിറ്റര്‍ ജനറലിന്റെ പുത്രിയാണ്. കന്‍സള്‍ട്ടിംഗ് കമ്പനിക്കു പുറമെ ബോളിവുഡ് ഷോകളും അവര്‍ സംഘടിപ്പിച്ചിരുന്നു. ഭര്‍ത്താവ് ദേശ്പാല്‍ സിംഗ് ബിസിനസ്‌കാരനാണ്. ഒരു ദശാബ്ദത്തോളം ഐ.എന്‍.ഒസി ചാപ്ടര്‍ പ്രസിഡന്റായിരുന്ന ശേഷമാണു നാഷണല്‍ പ്രസിഡന്റായത്. സംഘടനയെ വളര്‍ത്തുന്നതില്‍ അവര്‍ വലിയ പങ്കു വഹിച്ചു.
മക്കള്‍: ആഞ്ചലിക്ക, ഹൈമന്‍.

ലവികയുടെ മരണത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഗാധ ദുഖം അറിയിച്ചു. കോണ്‍ഗ്രസ് ആശയങ്ങല്‍ പ്രചരിപ്പിക്കാന്‍ അവര്‍ എക്കാലവും മുന്നിലുണ്ടായിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.ലവികയെപ്പോലുള്ളവരാണു പാര്‍ട്ടിയുടെ ശക്തി. ഈ ദുഖ വേളയില്‍ തന്റെ പ്രാര്‍ഥനയും ദുഖവും കുടുംബാംങ്ങളുമായി പങ്കു വയ്ക്കുന്നു.''

ലവികയുടെ അകാല നിര്യാണം ഞെട്ടലുളവാക്കുന്നതായി കോണ്‍ഗ്രസ് വിദേശ വിഭാഗം തലവന്‍ ഡോ. കരണ്‍ സിംഗ് എം.പി. മുന്‍ കേന്ദ്ര മന്ത്രി ഡോ. അശ്വിന്‍ കുമാര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ലവികയുടെ മരണം തനിക്കു വ്യക്തിപരമായ ദുഖമാണെന്നു ഐ.എന്‍.ഒ.സി ചെയര്‍ ശുദ്ധ് പര്‍കാശ് സിംഗ് പറഞ്ഞു. വൈകല്യമുള്ള പുത്രനെ എപ്പോഴും പരിചരിക്കുകയെന്ന വിഷമതക്കിടയിലും സന്തോഷവും പുഞ്ചിരിയും കൈവിടാന്‍ അവര്‍ തയ്യാറായിരുന്നില്ല.

സംഘടന്‍നക്കു വേണ്ടി അവര്‍ നല്‍കിയ സേവനം ഒരിക്കലും മറക്കാന്‍ കഴിയില്ല. ചാരിറ്റി പ്രവര്‍ത്തങ്ങളിലും മറ്റും അവര്‍ മുന്നിലുണ്ടായിരുന്നു. പ്രത്യേകിച്ച് കപില്‍ ദേവ് നേത്രത്വം കൊടുക്കുന്ന ഖുഷി എന്ന സംഘടനയിലെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഒരു സൂപ്പര്‍ വനിത ആയിരുന്നു അവര്‍-സിംഗ് അനുസ്മരിച്ചു.

ഐ.എന്‍.ഒസി.യുടെ ഒരു ടീം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

അവര്‍ക്കായി ന്യു യോര്‍ക്കില്‍ പ്രാര്‍ഥന സംഘടിപ്പിക്കുമെന്നു സീനിയ വൈസ് പ്രസിഡന്റ് കലത്തില്‍ വര്‍ഗീസ് അറിയിച്ചു. 
ഐ.എന്‍.ഒസി  പ്രസിഡന്റ് ലവികാ ഭഗത്ത് സിംഗ്  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക