Image

ഞാറക്കല്‍ പ്രശ്‌നങ്ങളും കന്യാസ്ത്രികളും സിസ്റ്റര്‍ ടീനയുടെ പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 25 January, 2017
ഞാറക്കല്‍ പ്രശ്‌നങ്ങളും കന്യാസ്ത്രികളും സിസ്റ്റര്‍ ടീനയുടെ പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)
ലോകമെമ്പാടും പ്രത്യേകിച്ച് പരിഷ്കൃത രാജ്യങ്ങളിലും അടിമ സമ്പ്രദായം അവസാനിച്ചുവെന്നാണ് വെപ്പ്. എന്നാല്‍, സീറോ മലബാര്‍ സഭയില്‍ അടിമപ്പണിക്കു തുല്യമായി ജോലിചെയ്യുന്ന കര്‍ത്താവിന്റെ മണവാട്ടികളില്‍ വലിയൊരു സമൂഹമുണ്ട്. പെണ്മക്കളെ കെട്ടിച്ചുവിടാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളില്‍നിന്നും വന്നെത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. അത്തരം വീടുകളില്‍ കന്യാസ്ത്രികളിലെ പ്രമാണിമാര്‍ സന്ദര്‍ശിക്കുകയും പാകത വരാത്ത പ്രായത്തില്‍ കൊച്ചുപെണ്‍കുട്ടികളെ മഠത്തില്‍ ചേര്‍ക്കാന്‍ ചാക്കിട്ടുപിടിക്കുകയും ചെയ്യും. അറവു ശാലകളില്‍ കന്നുകാലികള്‍ വന്നെത്തുമ്പോലേയാണ് പറക്ക പറ്റാത്ത ഈ കുട്ടികള്‍ കന്യാസ്ത്രി മഠത്തിലും വന്നെത്തുന്നത്. പുതിയ ആകാശം, പുതിയ ഭൂമി , പുതിയ ലോകം, പിന്നീടവര്‍ക്ക് ഒന്ന് കരയാന്‍ പോലും അവകാശം കാണില്ല. ഏതു നിമിഷവും കഴുത്തിനു കത്തി വരുന്ന നാല്‍ക്കാലി മൃഗങ്ങളെപ്പോലെയാണ് അവരുടെ ജീവിതവും. അനിശ്ചിതത്വത്തിന്റെ വേലിയേറ്റത്തില്‍ ഒരു ആയുസു മുഴുവന്‍ സമര്‍പ്പിക്കാമെന്ന് പ്രതിജ്ഞ ചെയ്യുന്ന അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഒരിക്കല്‍ അവരുടെ തടവറയില്‍ അകപ്പെട്ടാല്‍ അവിടെനിന്നു കുരുക്കുകളഴിച്ചു രക്ഷപെടുകയെന്നത് എളുപ്പവുമല്ല. പീഡനങ്ങള്‍ സഹിക്കവയ്യാതെ മഠം മതില്‍ക്കെട്ടിനുള്ളില്‍നിന്നും രക്ഷപെട്ട മേരി ചാണ്ടിയുടെയും ജെസ്മിയുടെയും മേരി സെബാസ്റ്റിന്‍റെയും, സിസ്റ്റര്‍ അനിറ്റയുടെയും കഥകള്‍ അതിനുദാഹരണങ്ങളാണ്.

സിസ്റ്റര്‍ ജെസ്മിയുടെ പുസ്തകത്തില്‍ പുരോഹിതര്‍ അവര്‍ക്കു കൊടുത്ത പീഡനങ്ങളെ വിവരിച്ചിട്ടുണ്ട്. പ്രേമാഭ്യര്‍ഥനയുമായി വന്ന ഒരു ബിഷപ്പുവരെ അവരെ സമീപിച്ചെന്ന കഥ വായിച്ചപ്പോള്‍ സഭ എത്രമാത്രം അധഃപതിച്ചുവെന്നും മനസിലാക്കാം. ഒരിക്കല്‍, സിസ്റ്റര്‍ മേരി ചാണ്ടി ഒരു പുരോഹിതന് മഠത്തിലെ തീന്മേശയില്‍ പ്രഭാത ഭക്ഷണം വിളമ്പവേ അയാള്‍ അവരെ ബലാല്‍സംഗം ചെയ്യാന്‍ മുറിയില്‍ കുറ്റിയിടുകയും മല്പിടുത്തത്തിനിടയില്‍ രക്ഷപെടാന്‍ അവര്‍ പുരോഹിതന്റെ തലക്കിട്ടു സ്റ്റൂളുകൊണ്ടു അടിക്കുകയും ചെയ്തു. എന്നിട്ടും സഭയും പുരോഹിതരും മറ്റു കന്യാസ്ത്രികളും പീഡിപ്പിച്ചവനൊപ്പമായിരുന്നു. കഴിഞ്ഞ വര്‍ഷം സിസ്റ്റര്‍ അനിതയെന്ന യുവ കന്യാസ്ത്രിയെ ഒരു പുരോഹിതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല. സഭാധികാരികള്‍ അവരെ ദ്രോഹിക്കാവുന്നതില്‍ പരമാവധി ദ്രോഹിച്ചു. ഇറ്റലിയിലെ മഠത്തിലേക്ക് സ്ഥലമാറ്റം കൊടുത്തു. ഒടുവില്‍ ഇറ്റാലിയന്‍ തെരുവില്‍ യുവതിയും സുന്ദരിയുമായ ആ കന്യാസ്ത്രിയെ നടുപാതിരായ്ക്ക് ഇറക്കിവിട്ടു. അവര്‍ നാട്ടിലെത്തിയത് ചില മലയാളി സംഘടനകളുടെ സഹായത്തോടെയായിരുന്നു. ഇതെല്ലാം പഴങ്കാല കഥകളല്ല, സഭാമാതാവിന്റെ നെഞ്ചത്തു ചവിട്ടിക്കൊണ്ട് വര്‍ത്തമാന കാലത്തില്‍ സംഭവിക്കുന്നതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.

പീഡനങ്ങള്‍ക്ക് സമ്മതിക്കാതെയോ, അധികാരികള്‍ക്ക് വഴങ്ങാതെയോ ഏതെങ്കിലും കന്യാസ്ത്രി പ്രവര്‍ത്തിച്ചാല്‍ പിന്നീടവരെ കൂട്ടത്തോടെ പൈശാചിക സ്വഭാവമുള്ള മറ്റു കന്യാസ്ത്രികള്‍ അപമാനിക്കാനും മാനസികമായി തകര്‍ക്കാനും സ്വയം സഭയില്‍നിന്നും പിരിഞ്ഞുപോകാനുള്ള സമ്മര്‍ദ്ദങ്ങളും പീഡനങ്ങളും കൊടുക്കാനും ശ്രമിക്കും. അന്ധകാരമായ മുറികളില്‍ അടച്ചുപൂട്ടി ഭക്ഷണവും കൊടുക്കാതെ ബാഹ്യ ലോകവുമായുള്ള ബന്ധവും വേര്‍പെടുത്താന്‍ ശ്രമിക്കും. സാമൂഹിക പ്രവര്‍ത്തകരോ, വനിതാ സംഘടനകളോ ഇവരുടെ ദീനരോദനം കേള്‍ക്കില്ല. അടച്ചുപൂട്ടിയ വാതിലിനുള്ളില്‍ അവിടെ നടക്കുന്ന സംഭവങ്ങളെന്തെന്നു ഒരിക്കലും പുറം ലോകവുമറിയില്ല. ഭീകരവും ഭീഭത്സവും ജനിപ്പിക്കുന്ന ഇത്തരം കഥകളുമായി ജീവിക്കുന്ന പെണ്‍കുട്ടികള്‍ ശവക്കല്ലറകളില്‍ അടക്കിയതിനു തുല്യമെന്ന് ജനിപ്പിച്ച അവരുടെ മാതാപിതാക്കളും അറിയുന്നില്ല.

അടുത്തയിടെ പത്രങ്ങളില്‍ക്കൂടിയും സോഷ്യല്‍ മീഡിയാകള്‍ വഴിയും 'സിസ്റ്റര്‍ ടീന' യെന്ന ഒരു വക്കീല്‍ കന്യാസ്ത്രീയുടെ ഹൃദയാദ്രമായ ജീവിതകഥ വായിക്കാനിടയായി. എറണാകുളം റാണിമാതാ കോണ്‍വെന്റിലെ കര്‍മ്മലീത്താ സഹോദരിയാണവര്‍. നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്തിരുന്നു. സഭയ്ക്കുള്ളില്‍ നടക്കുന്ന ക്രൂരവും നിന്ദ്യവുമായ അനീതികള്‍ക്കെതിരെ 2015ല്‍ ഈ സഹോദരിക്ക് നിയമപരമായിത്തന്നെ പ്രതികരിക്കേണ്ടി വന്നു. അതില്‍ കലിപൂണ്ട വൈദികരും സഹകന്യാസ്ത്രികളും അവര്‍ക്കെതിരെ ദയനീയമായ പീഡനങ്ങള്‍ അഴിച്ചുവിട്ടു. അവരെയിന്നു ഏകാന്ത തടവുകാരിയെപ്പോലെ ഭക്ഷണവും കൊടുക്കാതെ സഹകന്യാസ്ത്രികള്‍ പീഡിപ്പിക്കുന്ന കഥകള്‍ പുറംലോകം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിന്റെ പേരില്‍ അവര്‍ ദിവസങ്ങളോളം നിരാഹാര സത്യാഗ്രഹമനുഷ്ടിച്ചതായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ നടന്നുപോവുന്ന സമയത്ത് എതിരെ വന്ന വാഹനം മുട്ടി അവര്‍ക്കപകടമുണ്ടായി. അതില്‍ മഠത്തിന്റെ പ്രതികാര നടപടികളുടെ ദുരൂഹതയുണ്ടെന്നും പറയുന്നു. ദിവസങ്ങളോളം ഹോസ്പിറ്റലില്‍ കിടന്ന ബില്ലിന്റെ പണമടയ്ക്കാന്‍ തയാറാകാഞ്ഞ മഠത്തിനെതിരെ കേസുകൊടുത്ത് പണം ഈടാക്കേണ്ടി വന്നു.

1953 ഒക്ടോബര്‍ പതിനാലാം തിയതി ചമ്പക്കരയില്‍ പുതുശേരി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ഏഴുമക്കളില്‍ അഞ്ചാമതായിട്ടാണ് സിസ്റ്റര്‍ ടീന ജനിച്ചത്. അവരുടെ മാതാപിതാക്കള്‍ നല്‍കിയ പേര് 'മേരി ട്രീസാ'യെന്നായിരുന്നു. മറ്റുള്ള കന്യാസ്ത്രികളില്‍നിന്നും വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലായിരുന്നു അവര്‍ ജനിച്ചത്.കുട്ടിക്കാലം മുതല്‍ സൊഡാലിറ്റികളിലും പള്ളിപ്രവത്തനങ്ങളിലും അതീവ താല്പര്യമുണ്ടായിരുന്ന അവരുടെ മോഹങ്ങള്‍ ഒരു കന്യാസ്ത്രിയാകണമെന്നുള്ളതായിരുന്നു. ചെറുപ്പകാലങ്ങളില്‍ മനസ്സില്‍ ദൈവിക വേലകള്‍ക്കായി പ്രചോദനമുണ്ടാകാന്‍ കാരണവും വേദപാഠം പഠിപ്പിച്ചിരുന്ന കന്യാസ്ത്രികളും പള്ളിയിലെ പുരോഹിതരുമായിരുന്നു. അവരുടെ ഭാവനയില്‍ ലോകത്തിലെ ഏറ്റവും മഹനീയമായ ജീവിതം കര്‍ത്താവിന്റെ മണവാട്ടിയായി ഒരു കന്യാസ്ത്രിയാവുകയെന്നായിരുന്നു. സമൂഹത്തിനുവേണ്ടി നന്മയുടെ പാതകളൊരുക്കാന്‍, സേവനനിരതയാകാന്‍, ഒരു കന്യാസ്ത്രിയാകുന്നത് ഉത്തമമെന്നു അക്കാലങ്ങളില്‍ അവര്‍ വിചാരിച്ചിരുന്നു. തീവ്രമായ അവരുടെ ഉറച്ച തീരുമാനത്തില്‍നിന്നു മാതാപിതാക്കള്‍ക്കോ ബന്ധുജനങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അവരെ തടയാന്‍ സാധിക്കില്ലായിരുന്നു. നാലു പതിറ്റാണ്ടോളം സ്തുത്യര്‍ഹമായ സേവനമാണ് അവര്‍ സഭയ്ക്കും കന്യാസ്ത്രി മഠത്തിനും സമൂഹത്തിനുമായി കാഴ്ച വെച്ചത്.

പ്രാഥമിക വിദ്യാഭ്യാസം ചമ്പക്കരയിലും അതിനുശേഷം പൊന്നുരുന്നി സെന്റ്. ജോര്‍ജ് ഹൈസ്കൂളിലുമായിരുന്നു. 1972ല്‍ എസ്.എസ്.എല്‍.സി. പാസായ ശേഷം മഠത്തില്‍ ചേരാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അടുത്ത രണ്ടു വര്‍ഷങ്ങള്‍ അവരുടെ മോഹങ്ങള്‍ നടന്നില്ല. സ്വന്തം പിതാവിന്റെ ശക്തിയായ എതിര്‍പ്പും കടുംപിടുത്തവുമായിരുന്നു കാരണം. അപ്പന്റെ ഉപദേശമനുസരിച്ച് മുമ്പോട്ട് പഠിക്കാനും ട്രീസാ തയ്യാറായിരുന്നില്ല. മക്കളും മാതാപിതാക്കളുമടങ്ങിയ സന്തുഷ്ടമായ കുടുംബത്തില്‍ അവര്‍ കന്യാസ്ത്രിയാകാന്‍ തീരുമാനമെടുത്തപ്പോള്‍ മാതാപിതാക്കളും സഹോദരങ്ങളും അസന്തുഷ്ടി പ്രകടിപ്പിച്ചത് അവരെ നിരാശയാക്കിയിരുന്നു. പഠനശേഷം വിവാഹം കഴിപ്പിച്ചു വിടണമെന്നായിരുന്നു അപ്പന്റെ ആഗ്രഹം.

അങ്ങനെ രണ്ടു വര്‍ഷം കൂടി കടന്നുപോയി. ഒടുവില്‍ മകളുടെ ആഗ്രഹത്തിനു കീഴ്വഴങ്ങി അവരുടെ അപ്പന്‍ അവരെ മഠത്തില്‍ ചേരാന്‍ സമ്മതിക്കുകയുമുണ്ടായി. ചേരാനുള്ള അപേക്ഷയും അയച്ചു. മഠത്തില്‍നിന്നും നോവിഷ്യറ്റിനു ക്ഷണം കിട്ടിയപ്പോള്‍ ട്രീസായുടെ മൂത്ത സഹോദരന്‍ കുപിതനായി പൊട്ടിത്തെറിക്കുകയാണുണ്ടായത്. 'നീയുമായി ഒരു ബന്ധവുമില്ലെന്നും നീ മരിച്ചുപോയതായി കരുതുമെന്നും അവരുടെ സഹോദരന്‍ താക്കീതും കൊടുത്തു. വീട്ടിലെ എതിര്‍പ്പുകളൊന്നും ട്രീസായെ മഠത്തില്‍ പോവുന്നതില്‍നിന്നു പിന്‍തിരിപ്പിച്ചില്ല. തന്റെ സ്വപ്നക്കൂടുകളില്‍ നിറഞ്ഞിരുന്ന അദ്ധ്യാത്മികതയിലെ തിരുവസ്ത്രത്തെ മാറോടണിയിക്കാന്‍ അവര്‍ ആവേശഭരിതയായിരുന്നു.

1976 ഡിസംബര്‍ ഏഴാം തിയതി അവര്‍ സിസ്റ്റര്‍ ടീനയെന്ന പേരില്‍ തിരുവസ്ത്രമണിഞ്ഞു.1977 ജനുവരി മൂന്നിന് ആലങ്ങാട്ടുളള മഠത്തില്‍ സേവനത്തിനായി അയച്ചു. പിന്നീട് ആ വര്‍ഷം കാക്കനാട് കാര്‍മ്മല്‍ ഹൈസ്കൂളില്‍ ക്ലര്‍ക്കായി ജോലി തുടങ്ങി. ഒരു വര്‍ഷം അവിടെ ജോലി ചെയ്ത ശേഷം കുമ്പളം സെന്റ് മേരീസ് നഴ്‌സറിയില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു. പിന്നീട് എറണാകുളം സെന്റ് ജോസഫ്‌സ് സ്കൂളില്‍ ക്ലര്‍ക്കായി സേവനമാരംഭിച്ചു. രണ്ടു വര്‍ഷം അവിടെ ജോലി തുടര്‍ന്നു. ഉന്നത വിദ്യാഭ്യാസം ചെയ്യണമെന്നുള്ള മോഹം അക്കാലത്തുണ്ടായി. അക്കാര്യം അധികാരികളെ അറിയിക്കുകയും ചെയ്തു. അധികാരികളുടെ സമ്മത പ്രകാരം ഭോപാല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്ന് പാസ്സായി. പിന്നീട് മദ്രാസിലുള്ള സ്‌റ്റെല്ലാ മേരിസ് കോളേജില്‍നിന്ന് കമ്യൂണിറ്റി ഡവലപ്പ്‌മെന്റ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്ലോമാ നേടി. 1894ല്‍ ദൈവശാസ്ത്രം പഠനം പൂര്‍ത്തികരിച്ചു. ബിരുദങ്ങളും നിയമത്തില്‍ ബിരുദാനന്ത ബിരുദങ്ങളും ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടി.

യുവ കന്യാസ്ത്രിയായിരുന്ന കാലങ്ങളില്‍ സിസ്റ്റര്‍ ടീന മറ്റുള്ള സഹകന്യാസ്ത്രികളുടെയും മേലധികാരികളുടെയും പ്രിയപ്പെട്ടവളായിരുന്നു. വലിയ പ്രശ്‌നങ്ങളും അല്ലലുമില്ലാതെ മണവാട്ടിയുടെ പരിമള വേഷത്തില്‍ ആശ്രമജീവിതം തുടര്‍ന്നുകൊണ്ടിരുന്നു. മുതിര്‍ന്ന കന്യാസ്ത്രികള്‍ എന്തുപറഞ്ഞാലും ക്ഷമയോടെയും മറുത്തുപറയാതെയും അനുസരിച്ചുകൊണ്ടുമിരുന്നു. സാമ്പത്തികമായി മെച്ചമായ വീട്ടില്‍ നിന്നു വന്നതുകൊണ്ടു മറ്റു കന്യാസ്ത്രികളുടെയിടയില്‍ അവര്‍ക്ക് കൂടുതല്‍ പരിഗണയും ലഭിച്ചിരുന്നു. അതേ സമയം പാവപ്പെട്ട വീടുകളില്‍ നിന്നു വരുന്ന കന്യാസ്ത്രികള്‍ക്ക് അടുക്കളപ്പണി, റബറുവെട്ടു, വസ്ത്രങ്ങള്‍ കഴുകുക മുതലായ ജോലികളായിരുന്നു നിശ്ചയിച്ചിരുന്നത്. ജോലിയും വരുമാനവുമുള്ള കന്യാസ്ത്രികളും പള്ളി വികാരിയും ആദ്യം തീന്മേശയില്‍ ഇരുന്നു ഭക്ഷണം കഴിക്കും. അവര്‍ കഴിക്കുന്ന ഉച്ഛിഷ്ടവും ഭക്ഷിച്ചു ശാന്തമായി മഠം മതില്‍ക്കൂട്ടില്‍ കഴിയുന്നവരാണവര്‍. സിസ്റ്റര്‍ ടീനയെ സംബന്ധിച്ച് അത്തരം വിവേചനങ്ങളൊന്നും മുതിര്‍ന്ന കന്യാസ്ത്രികളില്‍നിന്നും ലഭിച്ചിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്നതു മൂലം മഠം അതിനുള്ള അവസരങ്ങളും കൊടുത്തുകൊണ്ടിരുന്നു.

കേരളത്തിലെ കന്യാസ്ത്രീകളുടെയിടയില്‍നിന്നും ആദ്യമായി നിയമ ബിരുദം നേടിയതും അവരായിരുന്നു. 2008 ജനുവരിയില്‍ അവര്‍ ജില്ലാകോടതിയില്‍ അഭിഭാഷികയായി ജോലി തുടങ്ങി. ഇങ്ങനെയെല്ലാം സഭയുടെ ഇഷ്ടതോഴിയായി സേവനം ചെയ്ത കാലത്താണ് ഞാറക്കല്‍ സംഭവം ഉണ്ടായതും സിസ്‌റ്റേഴ്!സിന് അതില്‍ ഇടപെടേണ്ടി വന്നതും. പള്ളിയ്ക്കും വികാരിക്കും സഭാധികാരികള്‍ക്കുമെതിരെ അവര്‍ക്ക് ധീരമായി പോരാടേണ്ടി വന്നു. അന്നുമുതല്‍ അവര്‍ സഭാധികാരികളുടെ കണ്ണിലെ കരടായി തീരുകയും ചെയ്തു.

സിസ്റ്റര്‍ റ്റീനായുടെ സഹോദരി സിസ്റ്റര്‍ ആനി ജെയിന്‍സിനെ ഞാറക്കല്‍ സെന്റ് ജോസഫ്‌സ് സ്കൂളിന്റെ പ്രിന്‍സിപ്പലായി നിയമിച്ചപ്പോള്‍ മുതലാണ് മെത്രാനും പള്ളിവികാരിയുമൊത്ത് കന്യാസ്ത്രികള്‍ക്കെതിരെ ശണ്ഠകളാരംഭിച്ചത്. ഞാറക്കല്‍ പള്ളിയും ലിറ്റില്‍ ഫ്‌ലവര്‍ സ്കൂളും തമ്മില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ക്കു തുടക്കമിട്ടു. ഈ രണ്ടു സ്കൂളുകളും അടുത്തടുത്തായിരുന്നു നിലകൊണ്ടിരുന്നത്. അക്കാലത്താണ് അരമനയില്‍ നിന്ന് ബിഷപ്പിന്റെ ഒരു കത്തു ലഭിച്ചത്. ഞാറയ്ക്കല്‍ സെന്റ് ജോസഫ്‌സ് സ്കൂളും അതിനോടനുബന്ധിച്ചുള്ള മഠവും അവിടെനിന്നു മാറ്റണമെന്നും ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്‌ളീഷ് സ്കൂളിന്റെ പ്രവര്‍ത്തനത്തിന് മഠം വക സെന്റ്. ജോസഫ്‌സ് സ്കൂള്‍ തടസം വരുന്നുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കവും.

കള്ള പ്രമാണങ്ങള്‍ ചമച്ചു പള്ളിയധികാരികള്‍ കന്യാസ്ത്രി മഠവും സ്കൂളും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൈവശപ്പെടുത്തിയ വിവരം ബിഷപ്പിന്റെ കത്തു കിട്ടിയപ്പോഴാണ് കന്യാസ്ത്രികള്‍ അറിയുന്നത്. അത് അവരെ സംബന്ധിച്ച് ഒരു കോളിളക്കം തന്നെയുണ്ടാക്കിയിരുന്നു. നാല്പതുകളില്‍ കന്യാസ്ത്രികള്‍ പിടിയരി മേടിച്ചും യാചിച്ചും സമാഹരിച്ച പണംകൊണ്ട് സ്ഥാപിച്ച മഠവും സ്വത്തുക്കളുമായിരുന്നു അത്. കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കന്യാസ്ത്രികള്‍ ബിഷപ്പ് ചാക്യത്തിനെ കണ്ടെങ്കിലും ബിഷപ്പും അരമനയും പുരോഹിതരും കന്യാസ്ത്രികള്‍ക്കെതിരായിരുന്നു. കന്യാസ്ത്രികള്‍ പള്ളിയുടെ ഗൂഢതന്ത്രങ്ങള്‍ അംഗീകരിക്കാതെ വന്നപ്പോള്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് ഭീഷണികളും വരാന്‍ തുടങ്ങി.

1923ലാണ് ഞാറക്കല്‍ പള്ളി സ്ഥാപിച്ചത്. അതിനോടനുബന്ധിച്ചു പള്ളിവക സെന്റ് മേരിസ് സ്കൂളുമുണ്ടായിരുന്നു. ഇടവക വികാരി സ്കൂളിന്റെ മാനേജരുമായിരുന്നു. പള്ളിയ്ക്ക് തെക്കു പടിഞ്ഞാറായി അര കിലോമീറ്ററകലെ 1926ല്‍ മഠം സ്ഥാപിക്കാനായി കര്‍മ്മലീത്താ കന്യാസ്ത്രികള്‍ സ്ഥലം മേടിച്ചു. 1939ല്‍ അതിനോടനുബന്ധിച്ചു കോണ്‍വെന്റും പണി കഴിപ്പിച്ചു.1944ല്‍ ഇടവക ജനങ്ങളുടെ താല്പര്യം അനുസരിച്ചു കോണ്‍വെന്‍റ് പുതുക്കി പണിയുകയും കെട്ടിടങ്ങള്‍ നവീകരിക്കുകയും ചെയ്തു. 1945ല്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്കൂള്‍ ആരംഭിച്ചു. 1945 മുതല്‍ ഇടവക വികാരിയെ സ്കൂളിന്റെ മാനേജരായി തീരുമാനിക്കുകയും ചെയ്തു. അത് മദര്‍ സുപ്പീരിയറിന്റെ പുരോഹിതരോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2001ല്‍ കോണ്‍വെന്റിന്റ മേല്‍നോട്ടത്തില്‍ സെന്റ് ജോസഫ്'സ് സി.ബി.എസ്.സി. സിലബസ്സില്‍ സ്കൂളും ആരംഭിച്ചു.

മെത്രാന്റെയും പുരോഹിതരുടെയും അവകാശവാദങ്ങള്‍ കന്യാസ്ത്രികള്‍ നിരസിക്കുകയും വിദ്യാഭ്യാസ ഡിപ്പാര്‍ട്‌മെന്റിന് ഒരു പരാതി അയക്കുകയും ചെയ്തു. ഞാറക്കല്‍, മൂന്നേക്കര്‍ സ്ഥലത്ത് കന്യാസ്ത്രികള്‍ രണ്ടു സ്കൂളുകളും ദരിദ്രര്‍ക്കുള്ള ഒരു ഭവനവും നടത്തുന്നുണ്ടായിരുന്നു. 1930 മുതല്‍ അവിടെ വന്നും പോയും കൊണ്ടിരുന്ന പുരോഹിതര്‍ സ്കൂളിന്റെ പ്രവര്‍ത്തനത്തിനായി സഹായിക്കുന്നുണ്ടായിരുന്നു. കീഴ്വഴക്കപ്രകാരം സ്കൂളിലെ മാനേജര്‍മാരെല്ലാം പുരോഹിതരായിരുന്നു. അവര്‍ കുട്ടികളില്‍നിന്നു സ്കൂളില്‍ പ്രവേശനത്തിനായും അദ്ധ്യാപക നിയമനത്തിനും കോഴ മേടിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം കന്യാസ്ത്രികള്‍ നിശ്ശബ്ദരായിരുന്നു. നൂറു ലക്ഷം രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്ക്. അദ്ധ്യാപക നിയമനത്തിന് കന്യാസ്ത്രികളില്‍ നിന്നും കോഴപ്പണം മേടിക്കാന്‍ സാധിക്കാത്തതുകൊണ്ടു അവരെ നിയമിക്കില്ലായിരുന്നു. ആദ്യകാലങ്ങളില്‍ സ്കൂളില്‍ അദ്ധ്യാപികകളായി 36 കന്യാസ്ത്രികളുണ്ടായിരുന്ന സ്ഥാനത്ത് അവരുടെ എണ്ണം ആറായി കുറഞ്ഞിരുന്നു.

കാനന്‍ നിയമവും കത്തോലിക്ക സഭയും പറയുന്നത് ധര്‍മ്മം സ്വീകരിച്ച ഒരു കത്തോലിക്കാ വിശ്വസിയ്ക്ക് സഭയ്‌ക്കെതിരെ യാതൊരു കാരണവശാലും കേസുകൊടുക്കാന്‍ അവകാശമില്ലെന്നാണ്. എന്നാല്‍ എറണാകുളത്തെ ഞാറയ്ക്കലുള്ള ചെറുപുഷ്പം മഠത്തിലെ സിസ്റ്റര്‍ ടീനയുടെ നേതൃത്വത്തിലുള്ള ആറു ധീരകളായ കന്യാസ്ത്രീകള്‍ കാനന്‍ നിയമങ്ങളുടെ പാരമ്പര്യം തെറ്റാണെന്നു തെളിയിച്ചു കൊണ്ട് സഭയ്‌ക്കെതിരെ കേസുകളുമായി മുമ്പോട്ട് പോവുകയാണുണ്ടായത്. സാധാരണ ഗതിയില്‍ കേസുകള്‍ വരുമ്പോള്‍ സഭാസംബന്ധമായ വിഷയങ്ങള്‍ പുരോഹതരാണ് കൈകാര്യം ചെയ്യുന്നത്. അത്തരം കാര്യങ്ങള്‍ക്കു തീര്‍പ്പു കല്പിക്കാനും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും പ്രത്യേക അപേക്ഷാ പേപ്പറില്‍ പൂരിപ്പിച്ചപേക്ഷിക്കേണ്ടതായുണ്ട്. സഭാധികാരികളെ മാനിക്കണമെന്നും അവര്‍ പറയുന്നത് ശ്രദ്ധിക്കണമെന്നും അനുസരണ ശീലം വേണമെന്നും വ്രതവാഗ്ദാനത്തിന്റെ ഭാഗങ്ങളായുള്ളതാണ്.

കന്യാസ്ത്രികള്‍ കൊടുത്ത പരാതിയിന്മേല്‍ വിദ്യാഭ്യാസ ഡിപ്പാര്‍മെന്‍റ് മെത്രാനും വികാരിയ്ക്കുമെതിരെ തീരുമാനമെടുക്കുകയും സ്കൂള്‍ കന്യാസ്ത്രീകളുടെ നിയന്ത്രണത്തില്‍ കൊടുക്കുകയും ചെയ്തു. ഈ പ്രശ്‌നത്തില്‍ മെത്രാനും പള്ളിവികാരിക്കും കന്യാസ്ത്രികളോട് അടങ്ങാത്ത കോപവും പ്രതികാരവുമുണ്ടായി. തുടര്‍ന്ന് പുരോഹിതന്‍ തെരുവ് പോക്രികളെ കൊണ്ട് കന്യാസ്ത്രീകളെ ശല്യപ്പെടുത്താനും എല്ലാ വിധ പീഡനങ്ങളും കൊടുക്കാന്‍ തുടങ്ങി. കന്യാസ്ത്രികളോട് പള്ളിയില്‍ വരാന്‍ പാടില്ലാന്നു കല്‍പ്പിച്ചു. അവിടെയങ്ങനെ പുരോഹിത നേതൃത്വത്തില്‍ അശാന്തി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ കന്യാസ്ത്രീകളെ നൂറു കണക്കിനുള്ള പുരോഹിത ഗുണ്ടാകള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഗുണ്ടകള്‍ നിത്യം പീഡിപ്പിക്കലും അസഭ്യ വാക്കുകള്‍ പറയുകയും പതിവായി തീര്‍ന്നു. സിസ്‌റ്റേഴ്!സിന് കൂടുതല്‍ സഹിക്കാന്‍ സാധിക്കില്ലായിരുന്നു. അവര്‍ സ്കൂളിന്റെ നിയന്ത്രണത്തിനായി പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തു. കീഴ്‌ക്കോടതി അവര്‍ക്കനുകൂലമായി വിധിച്ചു.

അഴിമതികൊണ്ടു കൊഴുത്ത പുരോഹിതനെ മാറ്റാനുള്ള ശ്രമങ്ങളുമുണ്ടായി. സ്കൂള്‍ മാനേജര്‍ സ്ഥാനത്തുനിന്ന് പള്ളിവികാരിയെ മാറ്റണമെന്ന പേപ്പറുകള്‍ തയാറാക്കിയത് അന്ന് പ്രിന്‍സിപ്പാളായിരുന്ന സിസ്റ്റര്‍ ആനി ജെയിന്‍സിയായിരുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചുകൊണ്ട് സ്കൂള്‍ നിയമപരമായി അവര്‍ മഠത്തിന്റെ കീഴിലാക്കി. മാനേജരെ മാറ്റാനുള്ള ഓര്‍ഡര്‍ സമ്പാദിച്ചതും അതിനായി പ്രയത്‌നിച്ചതും സിസ്റ്റര്‍ ടീനയായിരുന്നു. ഇക്കാര്യത്തില്‍ പള്ളിവികാരി കലിപൂണ്ടുകൊണ്ട് പ്രതികാരങ്ങളും ആരംഭിച്ചു.

സഭയും സ്ഥാപനവും രമ്യതയിലാക്കി സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ച മദര്‍ ജനറലിനെ വികാരിയും കിങ്കരന്മാരും പള്ളിയ്ക്കകത്തു ഒരിക്കല്‍ പൂട്ടിയിട്ടു. ജീവനു ഭീഷണി നല്‍കി മഠം വക സ്വത്തുക്കളെല്ലാം പള്ളിയ്ക്കു നല്‍കിക്കൊണ്ട് ബലമായി പ്രമാണങ്ങളില്‍ ഒപ്പുവെപ്പിച്ചു. പിറ്റേ ദിവസം ആ പ്രമാണം നിയമപരമായി സിസ്റ്റര്‍ ടീന ഇടപെട്ടു റദ്ദാക്കുകയും ചെയ്തു. അതില്‍ പ്രതികാരം മൂത്തു പള്ളി വികാരിയുടെ ഗുണ്ടകള്‍ മാരകായുധങ്ങളുമായി വന്നു കന്യാസ്ത്രീകളെ ആക്രമിച്ചു. സിസ്റ്റര്‍ റെയ്‌സിയെന്ന ഒരു കന്യാസ്ത്രിയെയും മറ്റൊരു അന്തേവാസിയായ മറിയക്കുട്ടിയെയും മാരകമായി മുറിവേല്‍പ്പിച്ചു. സിസ്റ്റര്‍ ടീന മുറിവേറ്റു കിടക്കുന്ന റെയ്‌സിയെ ഹോസ്പിറ്റലില്‍ ചെന്നു കണ്ടു. ഗുണ്ടായിസത്തില്‍ പ്രതികരിച്ചുകൊണ്ട് സിസ്റ്റര്‍ ടീന അച്ചന്മാര്‍ക്കും സഭാധികാരികള്‍ക്കും എതിരെ കേസ് കൊടുപ്പിച്ചു.

വൈദിക പ്രമാണികളടങ്ങിയ ഒരു സംഘം ഗുണ്ടകള്‍ ഞാറക്കലുള്ള ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റില്‍ കയ്യേറിയ സംഭവം സാസ്കാരിക കേരളത്തിനും കേരള ക്രിസ്ത്യന്‍ സമുദായത്തിനും അപമാനകരമായിരുന്നു. അതുമൂലം മെത്രാനെയും മൂന്നു വൈദികരെയും പ്രതികളാക്കിക്കൊണ്ടായിരുന്നു കന്യാസ്ത്രികള്‍ അന്ന് കേസ് ഫയല്‍ ചെയ്തത്.മര്‍ദ്ദനമേറ്റ സിസ്റ്റര്‍ റോസി റെയിന്റെ പരാതിയില്‍ അങ്കമാലി സഹായ മെത്രാന്‍ തോമസ് ചക്കിയത്തിനെയും പ്രതി ചേര്‍ത്തിരുന്നു. ബിഷപ്പിന്റെ സമ്മതത്തോടെയാണ് ഈ അക്രമം ഉണ്ടായതെന്ന് അവര്‍ വിശ്വസിച്ചിരുന്നു. രമ്യമായി പരിഹരിക്കാവുന്ന ഈ പ്രശ്!നം ഇത്രയും വഷളാക്കിയത് മെത്രാനും പുരോഹിതരുമാണ്. തങ്ങളുടെ അധികാര പരിധിയില്‍ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്നാണ് ഓരോ മെത്രാനും കരുതിയിരിക്കുന്നത്. പണത്തിന്റെ ദുരാഗ്രഹവും മെത്രാന്റെ തലയ്ക്ക് മത്തു പിടിപ്പിച്ചിരുന്നു.

കാലക്രമേണ ബിഷപ്പും പുരോഹിതരും സഭയിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രികളെ അവരുടെ നിയന്ത്രണത്തിലാക്കി. ഞാറക്കല്‍ പ്രശ്‌നങ്ങള്‍ക്കു കാരണം സിസ്റ്റര്‍ ടീനയെന്നു പറഞ്ഞു കന്യാസ്ത്രികള്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിക്കാനും തുടങ്ങി. നീണ്ട വര്‍ഷങ്ങളോളം താന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച മഠവും അവിടുത്തെ അധികാരികളും അവര്‍ക്കെതിരായി ഗൂഢാലോചനകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയപ്പോള്‍ അവരുടെ മനസു തകര്‍ന്നിരുന്നു. ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചവരെല്ലാം അവരുടെ ശത്രുപാളയങ്ങളിലാണ്. അതിനു പിന്നില്‍ ബിഷപ്പ് ചാക്യയത്തിന്റെ കറുത്ത കൈകളുമുണ്ട്.

കന്യാസ്ത്രി മഠത്തില്‍നിന്നു സിസ്റ്റര്‍ ടീനയെ പുറത്താക്കാന്‍ സര്‍വ്വവിധ ശത്രുനയങ്ങളും അവരോടൊപ്പമുളള മറ്റു കന്യാസ്ത്രികള്‍ അനുവര്‍ത്തിച്ചു വരുന്നു. സന്യാസിനി രജിസ്ട്രാറിലെ അവരുടെ പേര് നീക്കം ചെയ്തു. അവരോടു ആരും സംസാരിക്കാന്‍ പാടില്ലാന്നും അധികാരികള്‍ നിയമമുണ്ടാക്കി. സംസാരിക്കുന്നവരെ സ്ഥലം മാറ്റി നടപടികളുമെടുക്കുന്നു. വിശന്നാല്‍ ഭക്ഷണം കൊടുക്കാതെ പഞ്ഞം കെടത്തും. ചെരുപ്പുകളും സോപ്പുകള്‍ വാങ്ങിക്കുന്നതിനുപോലുമുള്ള അലവന്‍സുകള്‍ മഠം നിര്‍ത്തല്‍ ചെയ്തു. അടുക്കളയില്‍ ചെന്ന് ഭക്ഷിക്കാന്‍ ചെന്നാലും അടുക്കളയുടെ ചുമതലയുള്ളവര്‍ നിരസിക്കും. വക്കീല്‍ പണിയ്ക്ക് കിട്ടുന്ന നിസാര തുകകള്‍ കൊണ്ട് കഷ്ടിച്ച് ജീവിക്കുന്നു.ബന്ധുജനങ്ങള്‍ ചെന്നാല്‍, കന്യാസ്ത്രികള്‍ കാണാന്‍ അനുവദിക്കുകയോ പുറത്തു വരുകയോ ഇല്ല. കുര്‍ബാന സമയം മറ്റുള്ള കന്യാസ്ത്രികള്‍ക്ക് കസേര കൊടുക്കുമ്പോള്‍ അവര്‍ക്കു മാത്രം കൊടുക്കില്ല. മഠത്തിന്റെ പരിസരത്ത് ഒരു ചെടി നട്ടാല്‍ അത് മറ്റുള്ള കന്യാസ്ത്രികള്‍ പറിച്ചുകളയും. സ്‌നേഹിക്കാന്‍ പഠിപ്പിച്ച സ്‌നേഹസ്വരൂപനായ യേശുവിന്റെ സ്ഥാനത്തു ക്രൂരതയുടെ പിശാചുക്കളായ സഹ കന്യാസ്ത്രീകളാണ് അവിടെ ഭരണം നടത്തുന്നത്. മനുഷ്യത്വം മരവിച്ചുപോയ തലമുണ്ടും കുപ്പായവുമണിഞ്ഞ രാക്ഷസി സമൂഹങ്ങളുടെ കൈകളിലാണ് ഇന്നവിടെ അധികാരത്തിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്നത്.

ബിഷപ്പുമാര്‍ക്കും പുരോഹിതര്‍ക്കും സ്കൂളും പരിസരങ്ങളും പള്ളിയ്ക്ക് വിട്ടുകൊടുക്കണമെന്നുള്ള ഒരു ആവശ്യമേയുണ്ടായിരുന്നുള്ളൂ. സിസ്റ്റര്‍ ടീന ഇത് നിരസിക്കുകയും ചെയ്തു. ബിഷപ്പുമാരുടെയും പുരോഹിതരുടെയും തോന്ന്യാസങ്ങള്‍ക്ക് കൂട്ടു നില്‍കാഞ്ഞതായിരുന്നു അവര്‍ ചെയ്ത തെറ്റ്. അതിനവര്‍ വലിയ വില കൊടുക്കേണ്ടി വന്നു. സഭയില്‍നിന്ന് പുറത്താക്കാനുള്ള സകല തന്ത്രങ്ങളും കന്യാസ്ത്രികള്‍ മെനയുന്നുണ്ടെങ്കിലും കാനോന്‍ നിയമം അനുസരിച്ചു അവരുടെ സമ്മതമുണ്ടെങ്കിലേ അതിനു സാധിക്കുള്ളൂ. പുറത്തുപോകാന്‍ സകലവിധ സമ്മര്‍ദങ്ങളും അവരുടെമേലുണ്ട്. ഒരിക്കല്‍ തിരുവസ്ത്രമണിഞ്ഞുകൊണ്ടു സഭയ്ക്കായി സേവനം ഉഴിഞ്ഞുവെച്ച അവര്‍ ഇനി പുറകോട്ടില്ലെന്നുള്ള തീരുമാനത്തിലാണ്. ചിലപ്പോഴെല്ലാം മനസുപതറിയപ്പോള്‍ സ്വന്തം തീരുമാനത്തിന് മാറ്റം വരുത്താനും തോന്നിയിട്ടുണ്ട്.

കേരളസഭയില്‍ രണ്ടു കര്‍ദ്ദിനാള്‍മാരുണ്ട്. മുത്തുക്കുടകളുടെ കീഴില്‍ കുഞ്ഞാടുകളുടെ നടുവില്‍ക്കൂടി നടക്കുന്ന ഭാഗ്യവാന്മാരായവര്‍ക്ക് വേദനിക്കുന്നവരുടെ കണ്ണുനീരിന്റെ കഥകള്‍ അറിയേണ്ട ആവശ്യമില്ല.

ഏതെങ്കിലും മാനുഷ്യക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നേതൃത്വം കൊടുത്തതായും അറിവില്ല. അങ്ങനെയിരിക്കുമ്പോള്‍ ചില മണ്ടന്‍ പ്രസ്താവനകളുമായി ഇടയലേഖനങ്ങളും ഇറക്കും. 'സോഷ്യല്‍ മീഡിയാവഴി ദൈവവിളി കുറയുന്നു, കൂടുതല്‍ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാന്‍ കുടുംബങ്ങള്‍ ശ്രമിക്കണം, വിവാഹം പുരുഷനും സ്ത്രീയും ഇരുപത്തിമൂന്നു വയസ്സിനുള്ളില്‍ കഴിക്കണം....'എന്നിങ്ങനെ പ്രസ്താവനകളുമായി വിശ്വാസി ലോകത്തെ ചിന്താകുഴപ്പത്തിലാക്കുകയും ചെയ്യും. ഇവരുടെ പഞ്ചാര വാക്കുകള്‍ ശ്രവിച്ചു മഠത്തില്‍ വന്നെത്തുന്ന സഹോദരിമാരുടെ കരളലിയിക്കുന്ന കഥകള്‍ ശ്രവിക്കാന്‍, അതിനു പരിഹാരങ്ങള്‍ കാണാന്‍ ഒരു അഭിഷിക്തനും മുമ്പോട്ട് വരില്ല. മനുഷ്യത്വത്തെ സ്‌നേഹിക്കാതെ സ്ത്രീത്വത്തെ ചവുട്ടി മെതിക്കുന്ന പാരമ്പര്യമാണ് സഭയുടെ ചരിത്രത്തിലുടനീളമുള്ളത്. സഹനത്തില്‍ക്കൂടി, അനുസരണയില്‍ക്കൂടി, പാവം കന്യാസ്ത്രീകളെ അടിച്ചമര്‍ത്തി കൊല്ലാകൊല ചെയ്തശേഷം മരിച്ചുകഴിയുമ്പോള്‍ അവരെ വിശുദ്ധരാക്കി പണം വാരാനുള്ള തന്ത്രങ്ങളും സഭ മെനഞ്ഞെടുക്കും.

ഞാറക്കല്‍ സിസ്‌റ്റേഴ്‌സിന്റെ ദുരവസ്ഥയ്ക്കും പരാജയത്തിനും കാരണം കൂടെ നിന്നവര്‍ കാലുമാറുകയും അവരെ നയിച്ചവര്‍ ചതിക്കുകയും ചെയ്തതുകൊണ്ടായിരുന്നു. സിസ്‌റ്റേഴ്!സിന് എല്ലാവിധ പിന്തുണകളും നല്‍കി നേതൃത്വം നല്കിക്കൊണ്ടിരുന്ന 'സിസ്റ്റര്‍ വിമല പോള്‍' പെട്ടെന്ന് കാലു മാറി ബിഷപ്പിനൊപ്പം ചേര്‍ന്നത് ഐക്യം തകരാന്‍ കാരണമായി. പിന്നീടുള്ള കഥകളില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് അധികാരികളുടെ നിന്ദകളും പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. കുതികാല്‍ വെട്ടുമൂലം സിസ്റ്റര്‍ ടീന ഉള്‍പ്പടെയുള്ളവര്‍ സത്യത്തിന്റെ ബലിയാടുകളുമായി.

സിസ്റ്റര്‍ ടീന, സ്വന്തം മഠത്തിനോടുള്ള അഗാധമായ സ്‌നേഹവും വിശ്വാസവും മൂലം ധര്‍മ്മത്തിനായി പൊരുതി. അഴിമതികളെയും അനീതികളെയും അംഗീകരിക്കാന്‍ ടീനയ്ക്കു സാധിച്ചില്ല. അവര്‍ക്കു കിട്ടിയ പ്രതിഫലം പീഡനവും മഠത്തില്‍നിന്നു പുറത്താക്കുമെന്ന ഭീഷണികളുമായിരുന്നു. ധീരതയോടെ എല്ലാ സഹനങ്ങളും താന്‍ വിശ്വസിക്കുന്നതായ ദൈവത്തില്‍ സമര്‍പ്പിച്ചു. ഞാറക്കല്‍ കന്യാസ്ത്രീകളുടെ പ്രവര്‍ത്തികള്‍ വ്രതവാഗ്ദാനത്തിലെ അനുസരണക്കേടെങ്കില്‍ അതേ കുറ്റങ്ങള്‍ തന്നെ ക്രിസ്തുവിലും പഴിചാരാന്‍ സാധിക്കും. അനുസരണക്കേടെന്ന പേരില്‍ ശിക്ഷിക്കാന്‍ പുറപ്പെടുന്ന പൈശാചിക സ്ത്രീകള്‍ ഇന്ന് ഞാറയ്ക്കല്‍ മഠം കൈവശപ്പെടുത്തി കഴിഞ്ഞു. മതം പഠിപ്പിക്കുന്നത് ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കാനാണ്. തിന്മയുടെ കാവല്‍ക്കാരായി പിശാചുക്കളെ വന്ദിക്കാന്‍ യേശു പഠിപ്പിച്ചിട്ടില്ല. ആദ്ധ്യാത്മികതയുടെ വഴി തെരഞ്ഞെടുത്ത ഗാന്ധിജിയും സത്യത്തിനു നിരക്കാത്ത പൊതു നിയമങ്ങളെ ലംഘിച്ചിരുന്നു. അധര്‍മ്മത്തെ വെല്ലുവിളിച്ചുകൊണ്ട് സത്യം നിലനിര്‍ത്താന്‍ സിസ്റ്റര്‍ ടീനയും അതേ വഴിയേ തന്നെ പൊരുതി. സഭയ്ക്ക് ഈ സഹോദരിയുടെ പോരാട്ടം സ്വീകാര്യമല്ലെങ്കിലും അവര്‍ സമൂഹ മനസാക്ഷിയുടെ കാവല്‍ക്കാരിയായി മാറിക്കഴിഞ്ഞു. അനീതിയും അധര്‍മ്മവും നിലനില്‍ക്കുന്നിടത്തു ത്യാഗത്തിന്റെ വില മനസിലാവില്ല. സത്യത്തെയും ധര്‍മ്മത്തെയും വിലയിരുത്തുന്നവരുടെ മനഃസാക്ഷിയില്‍ സിസ്റ്റര്‍ ടീന നിത്യവും ഒരു നിഴലുപോലെ കാണും.
ഞാറക്കല്‍ പ്രശ്‌നങ്ങളും കന്യാസ്ത്രികളും സിസ്റ്റര്‍ ടീനയുടെ പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)ഞാറക്കല്‍ പ്രശ്‌നങ്ങളും കന്യാസ്ത്രികളും സിസ്റ്റര്‍ ടീനയുടെ പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)ഞാറക്കല്‍ പ്രശ്‌നങ്ങളും കന്യാസ്ത്രികളും സിസ്റ്റര്‍ ടീനയുടെ പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Joseph Padannamakkel 2017-01-25 18:36:45
'മിസ്റ്റർ ജോണി', സത്യം മാത്രമേ ഞാൻ എഴുതിയിട്ടുള്ളൂ. സത്യം ചിലർക്ക് ചിലകാലങ്ങളിൽ അസ്വസ്ഥകളുണ്ടാക്കും. ഈ ലേഖനം കത്തോലിക്ക സഭയെപ്പറ്റിയല്ല. തട്ടിപ്പുകാരനായ ഒരു മെത്രാനെയും വികാരിയെയും അതിനു ഇരകളായ കന്യാസ്ത്രികളെയും സംബന്ധിച്ചാണ്. ബലഹീനരുടെ പക്ഷത്താണ് ഞാൻ. 

സഭ പാവങ്ങൾക്കുള്ളതെന്നാണ് വെപ്പ്. ഈ ലേഖനത്തിലുള്ളതും പാവപ്പെട്ട കന്യാസ്ത്രീകളുടെ കരളലിയിക്കുന്ന കഥകളാണ്.

കത്തോലിക്ക സഭയെപ്പറ്റി ലേഖനത്തിൽ യാതൊന്നും പരാമർശിച്ചിട്ടില്ല. അതിനുള്ളിലെ ഒരു കൾട്ടിലെ പുരോഹിതരുടെയും അഭിഷിക്തന്റെയും തട്ടിപ്പുകഥയും ഗുണ്ടായിസവുമാണ് ഇതിലെ വിഷയം.

ഫാദർ പുത്തൻപുര എന്റെ കുടുംബക്കാരനും സുഹൃത്തുമാണ്. ബൈബിൾ, വെന്തിക്കൊസുകാർക്ക് അറിയില്ലെന്നുള്ള അദ്ദേഹത്തിൻറെ പ്രസ്താവന യോജിക്കാൻ സാധിക്കില്ല. കത്തോലിക്ക സഭ പാരമ്പര്യത്തിലും അവരുടെ സഭ ബൈബിളിലും വിശ്വസിക്കുന്നു. അത്തരം പുത്തൻപുര അച്ചന്റെ പ്രസ്താവനകളും ധ്യാന ഗുരുക്കന്മാരുടെ ഒരു പരസ്യം മാത്രം. 

എന്റെ ലേഖനം പ്രോപ്പഗണ്ടയല്ലെന്നും ജോണി മനസിലാക്കുക. ഞാൻ ഒരു മതത്തിന്റെയോ പാർട്ടിയുടേയോ വക്താവല്ല. ഇപ്പോൾ കർദ്ദിനാൾ ആലഞ്ചേരിയാണ്‌ ബി.ജെ.പി. യുമായി സൗഹാർദ്ദത്തിന് ശ്രമിക്കുന്നത്. അതും സഭയുടെ നിലനിൽപ്പിനായിരിക്കാം. 

വ്യക്തിപരമായ കാര്യങ്ങൾക്ക് മറുപടി എഴുതുന്നില്ല. താങ്കൾ സൂചിപ്പിച്ച ഒരു പുരോഹിതനെയും എനിക്കറിയില്ല. എന്നെപ്പറ്റി സംസാരിക്കുന്ന പണ്ഡിതരായ മലയാളീ പുരോഹിതരെ നാളിതുവരെ കണ്ടുമുട്ടിയിട്ടുമില്ല. അങ്ങനെയുള്ളവരോട് ശ്രീ ആൻഡ്രുസ് എഴുതിയ 'സത്യ വേദപുസ്തകം: സത്യവും മിഥ്യയും' എന്ന പുസ്തകം വായിക്കാൻ പറയുക. അങ്ങനെ ഞാനും ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നു.
Dr Sasi 2017-01-25 19:01:27

ഒറ്റപ്പെട്ട സംഭവങ്ങളെ പർവതികരിച്ചു കാട്ടി മതങ്ങളെ ,അച്ചന്മാരെ ഇങ്ങനെ അധിഷേപിക്കുന്നതിൽ യാതൊരു യുക്തിയുമില്ല .നമ്മുടെ നിയമനിർമാണ സഭ ,നമ്മുടെ  നീതിനിർവഹണ സഭ ,നമ്മുടെ കാര്യനിർവഹണസഭ എന്തിന് പറയുന്നു നമ്മുടെ നീതിന്യയ സഭ പോലും അഴിമതി നിറഞ്ഞതാണ് ! ജനങ്ങൾക്ക്  എന്തെങ്കിലും ധർമം ചെയ്യുന്നുണ്ടങ്കിൽ  അത്  മതങ്ങളാണ് .രാഷ്ട്രീയകാർക്കും , അധികാരികൾക്കും കയറി ചെല്ലാൻ ,എത്തിപെടാൻ കഴിയാത്ത ശോണിമ നിറഞ്ഞ ചക്രവാള സീമയിലേക്കു   എത്താനുള്ള   അത്രുശ്യമായ കൈകൾ  പാതിരിമാർക്കുണ്ടെന്നു മനിസ്സലാകണം.ബഹുമാന്യമായ ചിഹ്നങ്ങളെ അധിഷേപിക്കുന്നതിൽ  പരിധി ഉണ്ട് .ബഹുമാന്യനായ  ഒരാൾക്ക് കള്ളനായി അഭിനിയെക്കണ്ട ആവശ്യമില്ല .എന്നാൽ കള്ളന്മാരാണ് ബഹുമാന്യന്മാരായി  അഭിനയിക്കുന്നത് ! നല്ല ഡോക്ടർ ഉണ്ടെങ്കിൽ  വ്യാജ  ഡോക്ടറുണ്ട്,നല്ല നാണയമുണ്ടെങ്കിൽ  കള്ള  നാണയമുണ്ട്!!

Dr.Sasi
ജോണി 2017-01-25 10:16:19
ദേ പിന്നേം ബി ജെ പി ക്രിസ്ത്യാനി പ്രൊപോഗണ്ട യും ആയി വന്നിരിക്കുന്നു. മുഹം മൂടി വച്ച് ഇങ്ങനെ ക്രിസ്ത്യാനികളെ അധിക്ഷേപിക്കാൻ നിങ്ങൾക്കു എങ്ങിനെ സാധിക്കുന്നു. ജോസഫ് പടന്നമാക്കാൻ (ഒറിജിനൽ പേര് തന്നെ ആണോ എന്ന് ഞങ്ങൾ തീരുമാനിക്കും). ഈ സാത്താൻമാരോട് ഏറ്റുമുട്ടാൻ  ഞങ്ങടെ നേതാവിന്  ശക്തി നൽകണേ കർത്താവേ. നേതാവ് ലോകത്തുള്ള സർവ ക്രിസ്ത്യൻ പുരോഹിതർക്കും  വേണ്ടി വക്കാലത് ആയി നടക്കുന്നു. എന്നാൽ ടിയാനെ അറിയുന്ന ഇവിടുള്ള പുരോഹിതർക്ക് അദ്ദേഹത്തെ പറ്റി ഫാദർ ജോസഫ് പുത്തെൻപുരക്കൽ ഈയിടെ പെന്തക്കോസ്ത് കാരെ പറ്റി പറഞ്ഞ അഭിപ്രായം ആണുള്ളത്.
Ninan Mathullah 2017-01-26 06:02:39

സാത്താൻമാരോട് ഏറ്റുമുട്ടാൻ  ഞങ്ങടെ നേതാവിന്  ശക്തി നൽകണേ കർത്താവേനേതാവ് ലോകത്തുള്ള സർവ ക്രിസ്ത്യൻ പുരോഹിതർക്കും  വേണ്ടി വക്കാലത് ആയി നടക്കുന്നു.

Read the article by Joseph Padannamackal. Reporting is his job as a journalist. Thanks for the report. I have no problem with the report. It is reporting a specific incident and not reporting that all priests are bad. The report may or may not be true. Catholic Chuch is a big organization and there can be bad apples in it. To determine the truth in it is the job of police and court here. Some in this forum who want to use it for propaganda might use it and quote from it as true. I will keep it in mind and check with others who have first hand knowledge of the event. Just because a court judgement came doesn’t mean that it is the whole truth. Many variables are involved in court judgement. Court determines the evidence presented to it. It can be overturned on appeal. Judges can be biased. Due to lack of money some won’t go for appeal. Media need sensational news and some are good in creating news. Pulitzer the famous name in journalism was famous for yellow journalism the art of creating news to change public opinion. But nobody can escape from the court of God that comes in due time. Catholic Church is a big organization. There can be disgruntled members in it as Church can’t act in the self interest of all and there can be conflicts. Some people are basically rebellious. They need to be dealt with appropriately. Any organization has its rules that members need to follow. Recently a soldier complained about food in public served in the Indian army. Immediately the response came from authorities that it will not be allowed as they have to move through proper channels. Nothing heard of it afterwards. BJP Christians will not talk about it as it is their government in authority. I admire the Catholic Church organization. Still it is the largest Church body in the world. There must be a reason behind it. Unless its members support it this will not happen irrespective of the propaganda we hear. I attended elementary school and middle school run by Catholic nuns. There was a church and orphanage attached to the school. I never heard of any problem with the school or orphanage or the nuns. Recently I checked on the nuns that taught me. I was told they all retired and they are taken care of in a retirement home by the church. I learned that they are taken care of well. Church need money to take care of them and need to raise money, and the Church is blamed as business minded for it. I am thankful to the Church for being a blessing in my life. Now it is hard to find people who are thankful. The racists here attend the school run by them or send their children there and work against it being jealous of the wealth and institutions they own. I attended S.B. College run by Catholic Church which contributed to shaping my future. For millions of students Catholic Church and its schools, colleges and orphaneges and institutions are a blessing. Catholic Church used its resources to be a blessing for others while many sat on it. I noticed Johny callimg me ‘nethavu’ and the talent in him for mocking. I wish more readers will show the leadership qualities to take the initiative to respond when something is not right. When priests are ridiculed here unnecessarily I took the initiative to respond. Most people won’t care to spend the time and resources to respond as it cost them the friendship of some or displeasure of others or use of other resources. God is looking for people who are not selfish to take the initiative. Such people come to leadership positions. A sense of justice is a must for it. എന്നാൽ ടിയാനെ അറിയുന്ന ഇവിടുള്ള പുരോഹിതർക്ക് അദ്ദേഹത്തെ പറ്റി ഫാദർ ജോസഫ് പുത്തെൻപുരക്കൽ ഈയിടെ പെന്തക്കോസ്ത് കാരെ പറ്റി പറഞ്ഞ അഭിപ്രായം ആണുള്ളത്. Johny is trying to bring division between me and Catholic church as some here trying to bring division between Orthodox and Knanaya Church. I have only positive opinion about Catholics. Comparatively people that came to Pentecost from Catholic are fewer, and this means they must be more or less satisfied there. If so it is better they stay there. Catholic Church has the organization, structure, discipline and authority that Pentecostals lack.

 

 

Alex Johns complaint is that in all my post I blame Hindus. Is it not an exaggeration? I do not remember a sinle post that I blamed Hindus as a group for anything. I do not know who Alex John is unless he reveals his identity to me to verify what he said is right about loving others. Putting words in my mouth or saying things I did not say that nobody came to my house in thirty years is not a good trait. I said nobody came to my house to sing without permission. I know several here that say such things and when exposed change names and might appear as George Koshy or another name the next day. There is a price to be paid for all these selfish acts. Such people take advantage of the forum emalayalee provide for propaganda purpose.

 

Jayasree Nair 2017-01-26 08:17:12
Nalla Oru Lekhanam. Thankal matathile krurathakal thurannukaanikukayum purohithanmarude aatin tholita chennaykalude mukam thurannu kanikukayum cheytha arjavam angeyattam abhinandarhamanu. Ethrayo sthreekaludeyum kunjungaludeyum kanneerinum kashtapadukalkum ee parayunn sabakal kaaranamayittundu? valipa cheupam illathe perumaran ee sabakan iniyenkilum thayyarakanam. allenkil prathishedham valare Shakti aayi oru valiya bahu jana prakshobhathinu vazhi thelikum. All of you were originally Hindus and converted into many forms. Mr. Joseph and friends, Khar Vaapasi!
Christian 2017-01-26 11:32:45
Khar Vapasi for what? Is anything better than Christianity in your religion? It is foolish to believe 
in many gods and worship idols. Any reasonable person will know both are meaningless.
Christianity teaches that all are children of god.
dr skylark 2017-01-27 08:22:24
ശ്രി ജോസഫ് പടന്നമാക്കൽ എഴുതുന്ന ലേഖനങ്ങൾ എല്ലാം ഞാൻ വളരെ താല്പര്യത്തോടെ വായിക്കാറുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആണെന്ന് വേണമെങ്കിൽ പറയാം. അദ്ദേഹം മുൻപു  St Francis Xavier നെ കുറിച്ചെഴുതിയ ലേഖനം മറ്റു പലരെയും പോലെ ഞാനും എതിർത്തിരുന്നു. ആ ലേഖനം പിന്നീട് അപ്രത്യക്ഷമായി എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി കാര്യത്തിലേക്കു കടക്കാം.

ഇതിൽ ബിഷപ് ചാക്യത്തിനെ പറ്റി പറയുന്ന കാര്യങ്ങൾ എനിക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ട്. അദ്ദേഹം പണത്തിനു വേണ്ടി നില കൊണ്ടു  എന്ന കാര്യം. അദ്ദേഹത്തെ എനിക്ക് പരിചയം ഇല്ല. എങ്കിലും ഞാൻ ഒരിക്കൽ അദ്ദേഹത്തെ എന്റെ ഒരു personal കാര്യത്തിന് സമീപിച്ചപ്പോൾ അദ്ദേഹം വളരെ അൽമാർത്ഥമായി സഹായിച്ചു. പണം കൊടുക്കാൻ ഞാൻ തയാറായെങ്കിലും അദേഹം ആ രീതിയിൽ ഒരു സൂചന പോലും തന്നില്ല. ഇപ്പോൾ റിട്ടയർ ചെയ്തു വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തെ പറ്റി  മറ്റു പലരിൽ നിന്നും കേട്ട അനുഭവങ്ങളും എന്റെ വ്യക്തിപരമായ അഭിപ്രായവും അദ്ദേഹം പണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആളല്ല എന്നാണ്. ബിഷപ് എന്ന രീതിയിൽ ഉള്ള യാതൊരു ആഡംബരവും ഇല്ലാതെ ജീവിച്ച അദ്ദേഹത്തെ പറ്റി താങ്കൾ പറയുന്ന കാര്യങ്ങൾ എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് . അദ്ദേഹം ഇതിൽ എന്ത് നിലപാട് എടുത്താലും ആ നിലപാടാണ് ശെരിയെന്നു എനിക്ക് തോന്നുന്നു. ഒരു ബിഷപ് ആയി ജോലി ചെയ്യുമ്പോൾ സഭയുടെ മൊത്തം താല്പര്യങ്ങൾ അദ്ദേഹം സംരക്ഷിക്കേണ്ടെ? അല്ലാതെ ഒരാളുടെ ego ആണോ അദ്ദേഹം സംരക്ഷിക്കേണ്ടത്?

പിന്നെ ഇതിൽ പറയുന്ന കന്യാസ്ത്രീയുടെ കാര്യം. അവർ കന്യാസ്ത്രീ അല്ല  സാധാരണ ഒരു വ്യക്തി ആണ്,  ഇതിൽ പറയുന്ന സ്ഥലം അവരുടെ വ്യക്തിപരമായ സ്ഥലം ആണ് എങ്കിൽ  താങ്കൾ പറയുന്നതിൽ സ്വല്പം കാര്യം കണ്ടേക്കാം. പക്ഷെ അവർ സ്വന്തം ഇഷ്ടം അനുസരിച്ചു self വെടിഞ്ഞു അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വൃതങ്ങൾ ദൈവ തിരുമുൻപിൽ എടുത്തിട്ട് ആ വൃതങ്ങൾക്കു എതിരായി പ്രവർത്തിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്? വൃതം എടുക്കുന്നത് ശെരിയോ തെറ്റോ എന്നതല്ല ഇവിടെ ഇപ്പോൾ പ്രതിപാദിക്കുന്നത്. വൃതത്തിന് അനുസരിച്ചു ജീവിച്ചോ ഇല്ലയോ എന്നതാണ്. law പഠിച്ച അവർക്കും ഇതെഴുതിയ ആൾക്കും അതിന്റെ ഗൗരവം മനസിലാകും. ഞാറക്കൽ പ്രശ്നത്തിൽ ആ കന്യാസ്ത്രീക്കു യാതൊരു നേട്ടവും വ്യക്തിപരമായി ഇല്ല. അത് നശിച്ചാലും ഇല്ലെങ്കിലും സഭയുടെ സ്വത്തു. ആ കന്യാസ്ത്രീ തന്റെ superiors പറയുന്നതിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടു superiors അവരെ സംരക്ഷിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തി? ഏതൊരു സ്ഥാപനത്തിൽ ജോലി ചെയ്താലും സ്ഥാപനത്തിനു എതിരെ കേസ് നടത്തി ആളാകാൻ നോക്കിയിട്ടു പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്തുക്കൾക്കു സ്ഥാപനത്തെ കുറ്റം പറയുന്നത് ശെരിയാണോ? സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് പോലും എന്തെല്ലാം നിയന്ത്രണങ്ങൾ ഉള്ള നാടാണ് ഇത്? അവരുടെ law യിൽ ഉള്ള അറിവ് അവരെ പഠിപ്പിച്ചു advocate  ആക്കിയ സഭക്ക് വേണ്ടി ഉപയോഗിക്കണം. അല്ലാതെ സഭക്ക് എതിരായല്ല വേണ്ടത്.

സാന്ദർഭികമായി ഒരു കാര്യം കൂടെ പറയട്ടെ. മതപരമായ ഒരു വിശ്വാസവും കോടതികളിൽ തെളിയിക്കാൻ പറ്റില്ല. വിശുദ്ധ കുർബാന സമയത്തു തിരു ഓസ്തിയിൽ യേശു ആഗതൻ ആകുന്നു എന്ന കാര്യം ഏതു കോടതിയിൽ തെളിയിക്കാൻ പറ്റും? കന്യാസ്ത്രീകൾ യേശുവിന്റെ മണവാട്ടികളോ? അത് പോലെ എന്തെല്ലാം കാര്യങ്ങൾ.


Joseph Padannamakkel 2017-01-27 12:02:42
'ഡോക്ടർ സ്‌കൈലാർക്ക്' പല പേരുകളിൽ എഴുതുന്ന സന്ദേശങ്ങൾ ഞാനും വായിക്കാറുണ്ട്. ഒരു പക്ഷെ അദ്ദേഹത്തിൻറെ ക്രിയാത്മകമായ വിമർശനങ്ങളാണ് എന്നെ കൂടുതലെഴുതിക്കാൻ പ്രേരിപ്പിക്കുന്നതെന്നും തോന്നാറുണ്ട്. നാലഞ്ചു വർഷങ്ങളായി എന്നെ പുറകെ നടന്നു വിമർശിക്കുന്നുണ്ടെങ്കിലും ഇതുവരെയും എനിയ്ക്കു പിടികിട്ടാത്ത വ്യക്തിത്വമാണദ്ദേഹം. ഞങ്ങൾ തമ്മിൽ അഭിപ്രായങ്ങളിൽ ഒരിക്കലും ചേർന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ പലപ്പോഴും മാനിച്ചിട്ടുണ്ട്. തമിഴും ജർമ്മനിയുമൊക്കെ നല്ലവണ്ണം അറിയാമെന്നതുകൊണ്ടു ഇദ്ദേഹം ഒരു പുരോഹിതനെന്നും സംശയം തോന്നിയിട്ടുണ്ട്. അല്ലെന്നു അവകാശപ്പെടുന്നു. കുർബാനയിൽ ദൈവമുണ്ടെന്നുള്ള പേഗൻ വിശ്വാസം മാറ്റേണ്ട കാലം വന്നുവെന്ന് ഞാൻ പറഞ്ഞാലും അദ്ദേഹമൊട്ടു സമ്മതിക്കുകയുമില്ല. കോൺസ്റ്റാന്റിന്റെ കാലം വരെ സഭയിൽ ആ വിശ്വാസം ഉണ്ടായിരുന്നില്ല. 

ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച എനിക്ക് സാംസ്‌കാരികമായി അതിൽ അഭിമാനമുണ്ട്. ഞാൻ വളർന്ന സഭയല്ല ഇന്നുള്ളത്. കേരള കത്തോലിക്കസഭ പണംകൊണ്ടും അസന്മാർഗം കൊണ്ടും കൊഴുത്തു കഴിഞ്ഞു. മതത്തിലെ തിന്മകളെ കണ്ടാൽ പ്രതികരിക്കാതിരിക്കാനും സാധിക്കില്ല. ആദ്യകാലത്തു ഞാൻ എഴുതിയത് അതുപോലെ ഫ്രാൻസിസ് മാർപ്പാപ്പാ പറയുമ്പോൾ സന്തോഷവുമുണ്ടായിട്ടുണ്ട്. മാർപ്പാപ്പാ  പറയുന്നത് കേരളത്തിലെ മെത്രാന്മാർ പുല്ലുവിലയും കൽപ്പിക്കുന്നു. 

ഞാറക്കൽ പ്രശ്നത്തിൽ അനീതിയുണ്ട്. കള്ളപ്രമാണം വെച്ച് വികാരിയും കൂട്ടരും വസ്തു തട്ടിയെടുത്ത വിവരം കോടതിയിൽ തെളിയിക്കുകയും ചെയ്തു. അതിനെ ചോദ്യം ചെയ്തുകൊണ്ട് സഭ ഉയർന്ന കോടതികളിൽ പിന്നീടു പോയുമില്ല. വികാരിയെ പേടിച്ചു മെത്രാൻ നിശബ്ദനായി അഭിപ്രായം പറഞ്ഞില്ലായിരിക്കാം. അദ്ദേഹം നിഷ്കളങ്കനായിരിക്കാം. ധീരമായ ഒരു നിലപാടെടുക്കാൻ മെത്രാനു സാധിച്ചില്ലെന്ന് വേണം കരുതാൻ. 

അതുപോലെ സിസ്റ്റർ ടിനയ്ക്ക് കടപ്പാടുള്ളത് അവരെ പഠിപ്പിച്ച മഠത്തിനോടാണ്. വികാരിയോടോ മെത്രാനോടോ ആയിരുന്നില്ല. സമരം തുടങ്ങിയപ്പോൾ എല്ലാ കന്യാസ്ത്രികളും അവരോടൊപ്പമായിരുന്നു. അവർ ഉണ്ട ചോറിനു നന്ദി കാണിച്ചത് തെറ്റോ? സത്യം ടീനായോടു കൂടിയല്ലേ?  അവർ കന്യാസ്ത്രിയല്ലെങ്കിൽ പിന്നെ എങ്ങനെ അവർ മഠത്തിനുള്ളിൽ താമസിക്കുന്നു. കാനൻ നിയമം അനുസരിച്ചു അവരെ പുറത്താക്കാൻ അവരുടെ സമ്മതപത്രം വേണമെന്നു അവർ പറയുന്നു.  അങ്ങനെയൊന്ന് അവർ ഒപ്പിട്ടില്ലെന്നും അവകാശപ്പെടുന്നു. 
Catholic 2017-01-27 13:23:09
One of the core beliefs of the Catholics is that Christ is present in the Eucharist. Padannamkkal doubts it means he is no Catholic. The Protestant churches teach that there is no transfiguration happening, it is only sympbolic.
andrew 2017-01-28 08:14:30

സ്നേഹ വിരുന്ന്‍ >വെറി കൂത്ത് >'holy Eucharist'

In the beginning, Christianity originated from several conflicting 'Jesus groups'

they all had their own different type Jesus & teachings. This is reflected in the 'letters of Paul. He tried in vain to unite them. Finally he ended up calling their 'agape' -love feast- as മധ്യപാനികളുടെ വെറികൂത്ത്.

other than Jewish Christians, the early Christians were converts from Pagan religions.

They did not leave their gods & rituals behind, but amalgamated into the new cult they joined. That is why we can see different, conflicting Jesus & teachings in the gospels. These christian groups clashed & fought until the time of the synod of Nicaea, where emperor proclaimed a unified faith & others were banned, their gospels in hundreds of different types were burned;those who opposed fled.

Devotees of Horus god observed his death in moaning and baked bread poured in wooden molds and ate it as the flesh of the dead god. The worshipers of Isis – goddess, ate fish as her body and Isis Christians used fish in the feast. Dyanosias- god of wine's feast was with drinking wine. The 'agape' – love feast- group had unconditional lovemaking after they extinguished the light after the feast.

In the gospels, we can see 4 different versions of Jesus blessing wine & bread. Eating the flesh of the dead god,king, warrior to absorb their power is an ancient practice.

George 2017-01-28 16:50:52
ശ്രീ ജോസഫ് അഭിനന്ദനങ്ങൾ. വരും തലമുറയോട് താങ്കളെപോലുള്ളവർ ചെയ്യുന്ന ഈ സേവനത്തിനു കടപ്പെട്ടിരിക്കുന്നു. ഫാദർ ബെനഡിക്ട്നെ പോലെ അനേകരെ സഭ വിശുദ്ധർ ആക്കി കഴിയുന്പോൾ ഇവരൊക്കെ യദാർത്ഥത്തിൽ എന്ത് സേവനം ആണ് ചെയ്തതെന്ന് കുറച്ചുപേരെങ്കിലും മനസ്സിലാക്കുമല്ലോ. തുടർന്നും എഴുതുക. എല്ലാവിധ ആശംസകളും. പ്രാചീന ഗോത്ര മതങ്ങളിൽ നിന്നും എടുത്ത ഒത്തിരി ആചാരങ്ങൾ ക്രിസ്ത്യൻ ആരാധനയിൽ കാണുന്നുണ്ട്. അതെല്ലാം വിശദമായി ആദികാരികമായിത്തന്നെ വിശദീകരിക്കുന്ന ശ്രീ ആൻഡ്രുസ്സിനെയും അഭിനന്ദിക്കുന്നു.
Chacko Kalarickal 2017-02-02 11:53:27
dr skylark എഴുതിയ കമെൻറിൽ "പക്ഷെ അവർ സ്വന്തം ഇഷ്ടം അനുസരിച്ചു self വെടിഞ്ഞു അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വൃത്തങ്ങൾ ദൈവതിരുമുന്പിൽ എടുത്തിട്ട് ആ വ്രതങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ്?" സിസ്റ്റർ ടീന ഏതു വ്രതമാണ് തെറ്റിച്ചതെന്ന് മനസ്സിലാകുന്നില്ല. എല്ലാ വ്രതവും തെറ്റിച്ചോ? ഇനി അനുസരണവ്രതമാണ് ഉദ്ദേശിക്കുന്നതെങ്കിൽ dr skylark  ആ വ്രതത്തെപ്പറ്റി കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ഒരു കന്യാസ്ത്രിയും അമേരിക്കയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞയുമായ Dr. Sandra M. Schneiders -ൻറെ Prophets in their own Country Women Religious Bearing Witness to the Gospel in a Troubled Church എന്ന പുസ്തകം വായിക്കുക. അനുസരണവ്രതത്തെ സമ്പന്ധിച്ചുള്ള കുറെ അറിവുകൾ അതിൽനിന്നു ലഭിക്കും.

പൗരോഹിത്യ പുരുഷ മേധാവിത്വത്തിൻറെ കറതീർന്ന ഉദാഹരണമാണ് ഞാറക്കൽ സംഭവം. അത് സ്ത്രീവിദ്വേഷത്തിൻറെ ഞരമ്പുരോഗത്തിൽനിന്നുണ്ടായ പിരിമുറുക്കമാണ്. അധർമ്മത്തിന് മൗനം പാലിക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്ന മെത്രാൻ സ്വധർമ്മം ചെയ്യാൻ മടിച്ച തെറ്റുകാരനാണ്. അന്യായം കാണിച്ച വികാരിയെ നിലയ്ക്ക് നിർത്താൻ കടപ്പെട്ട മെത്രാൻ പാവം കന്യാസ്‌ത്രികളുടെ മേലെ കുതിരകേറാൻ അനുവദിച്ചത് ആർക്ക് ന്യായീകരിക്കാൻ സാധിക്കും.

 പുരുഷന്മാരായ പുരോഹിതർക്ക് കീഴ്പ്പെട്ട് സ്ത്രീകളായ കന്യാസ്ത്രികൾ അടിമവേല ചെയ്യണമെന്നാണ് അവരുടെ ഭാവം. ഈ രോഗം സഭയിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കന്യാസ്ത്രികൾ എന്ന മാലാഖാമാർ ഇല്ലാതാകുമ്പോഴെ ഹയരാർക്കി പഠിക്കൂ. അതിന് ഇനി അധിക താമസവുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക