Image

മഞ്ഞള്‍, അനന്യസാധാരണമായ ഒരൗഷധം (ജി. പുത്തന്‍കുരിശ്)

Published on 22 January, 2017
മഞ്ഞള്‍, അനന്യസാധാരണമായ ഒരൗഷധം (ജി. പുത്തന്‍കുരിശ്)
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് പലപ്പോഴും നാം നിത്യവും കറിയ്ക്കായും മറ്റും ഉപയോഗിക്കുന്ന മഞ്ഞളിന്റെ കാര്യത്തില്‍ വാസ്തവമാണ്. നാം കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മസാലയിലെ പ്രധാന പൊടിയാണ് മഞ്ഞള്‍. ഏതു രോഗത്തേയും ചെറുത്ത് ദുര്‍ബലമാക്കാന്‍പോരുന്ന, ലോകത്തില്‍ ഇന്നോളം കണ്ടുട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഔഷധിയാണ് മഞ്ഞള്‍ എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശോക്തിയില്ല. കാട്ടില്‍ വളരുന്ന കൂണ്‍, കറി വയ്ക്കുന്നതിനു മുന്‍പ് അതിന്റെ വിഷാംശം കളയാന്‍ പണ്ടുകാലത്ത് വീട്ടമ്മമാര്‍ മഞ്ഞള്‍ പുരട്ടി വയ്ക്കുമായിരുന്നു. കൂണിലെ വിഷാംശത്തെ വലിച്ചെടുക്കാനുള്ള കൂണിന്റെ കഴിവിനെ ഭാരതത്തിലെ ആയുര്‍ വേദ വൈദ്യന്മാര്‍ പണ്ടെ മനസ്സിലാക്കിയിരുന്നു. രോഗത്തെ ചെറുത്തു തോല്പിക്കാനുള്ള മഞ്ഞളിന്റേയും അതില്‍ അടങ്ങിയിരിക്കുന്ന ക്ര്‍ക്യുമിന്റേയും സവിശേഷതകളെക്കുറിച്ച് ഗവേഷകര്‍ അനേക ശാസ്ത്രീയ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇഞ്ചി , കറുവപ്പട്ട, വെളുത്തുള്ളി, കുരുമുളക് തുടങ്ങിയ ഔഷധഗുണമുള്ള കറിക്കൂട്ടുകളെപ്പോലെ പല ഗവേഷണനിരീഷണങ്ങള്‍ക്ക് വിധേയപ്പെട്ടിട്ടുള്ള ഒന്നാണ് മഞ്ഞള്‍. പരമ്പരാഗതമായ മരുന്നുകളുമായി തട്ടിച്ചു നോക്കുമ്പോള്‍, മഞ്ഞളിന്റെ ഗുണം നാം ഇന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം വാങ്ങി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് തുല്യമോ അതിനുപരിയോ ആണ്.

ഗവേഷണ നിരീഷണളുടെ അടിസ്ഥാനത്തില്‍ മഞ്ഞളിന്റെ ഗുണം താഴെപ്പറയുന്ന പത്തുമരുന്നുകളുടെ ഗുണത്തേക്കാള്‍ മുന്‍പന്തിയിലാണ്. 1) വേദന, നീര്‍ക്കെട്ട് തുടങ്ങിയ രോഗത്തെ ചെറുക്കാനുള്ള ആന്റിഇന്‍ഫ്‌ളമേഷന്‍ മരുന്നുകള്‍ 2) വിഷാദരോഗങ്ങള്‍ക്കുപയോഗിക്കുന്ന ആന്റിഡിപ്രസന്റ് മരുന്നുകള്‍ 3) കീമോതെറപ്പി പോലെയുള്ള രാസരോഗചികത്സാ മരുന്നുകള്‍ 4) രക്തം കട്ടപിടിയ്ക്കാതിരിക്കാനുള്ള ആന്റി കൊയാഗുലന്റ്. 5) വേദന സംഹാരികളായ മരുന്നുകള്‍ 6) പ്രമേഹരോഗത്തിനുള്ള മരുന്നുകള്‍, 7) വാതത്തിനുള്ള മരുന്നുകള്‍ 8) കുടല്‍ വീക്കത്തിനുള്ള മരുന്നുകള്‍ 9) കൊളസ്റ്ററോള്‍ മരുന്നുകള്‍, 10) സ്റ്ററോയിഡ്‌സ് തുടങ്ങിയവ.

രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളെപ്പോലെ നിശ്ചിത അളവ് വിട്ട് മഞ്ഞള്‍ ഉപയോഗിക്കാതിരുന്നാല്‍ പാര്‍ശ്വഫലങ്ങളും കുറവായിരിക്കും. ധമനികളില്‍ രക്തം കട്ടപ്പിടിക്കുന്ന രോഗമുള്ളവര്‍ക്ക് മഞ്ഞള്‍ നല്ലൊരു ഔഷധമാണന്നൊണ് ഗവേഷകള്‍ പറയുന്നത്. മൃഗങ്ങളില്‍ നടത്തിയ പരീഷണങ്ങളില്‍ വിഷാദരോഗ ലക്ഷണങ്ങളെ കുറയ്ക്കുന്നതിന് മഞ്ഞള്‍ ഉപകരിച്ചു എന്നാണ് ഗവേഷകരുടെ നിരീക്ഷണം. കഴിഞ്ഞ വര്‍ഷം ഫൈയിതോ തെറപ്പി (സസ്യങ്ങളിലെ രസം മെഡിസിനില്‍ ചേര്‍ത്ത് നടത്തുന്ന ചികിത്സ) മഞ്ഞള്‍ ചേര്‍ന്ന മരുന്നുകള്‍ ചേര്‍ത്ത് നടത്തി്‌യ ചികത്സയുടെ ഫലങ്ങള്‍ അത്ഭുതകരമായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ക്ര്‍ക്യുമിിന്റ, പഴുപ്പ് നീര്‍കെട്ട് തുടങ്ങിയവയെ ശമിപ്പിക്കാനുള്ള കഴിവാണ്, ഏറ്റവും ശക്തമായ അതിന്റെ സ്വഭാവം. ആസ്പരിന്‍ ഐബ്യുപ്രൂഫിന്‍ തുടങ്ങിയ മരുന്നുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ മഞ്ഞിളിനോളം അവയ്ക്ക് കഴിയില്ലെന്നാണ് ഓണ്‍കോജന്‍ എന്ന പ്രസിദ്ധീകരണം പറയുന്നത്. ഇന്ന് നാം കാണുന്ന പലരോഗങ്ങളുടേയും പിന്നില്‍ പഴുപ്പും നീര്‍കെട്ടുമാണ് കാരണങ്ങള്‍. ്മഞ്ഞള്‍ ഒരു വേദന സംഹാരി ആയതുകൊണ്ട് വാതചികത്സക്ക് വളരെ ശക്തമായ ഒരൗഷധമാണ്. സന്ധിവാതം അഥവാ റൂമറ്റോയിഡ് ആര്‍തറയിറ്റിസിന് മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന്‍ വളരെ ഫലവത്താണെന്ന് പരീഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്്.

മഞ്ഞളിന് പലതരത്തിലുള്ള ഔഷധ ഗുണങ്ങള്‍ ഉണ്ടെങ്കിലും, ക്യാനസിറിനെ ചെറുക്കാനുള്ള അതിന്റെ കഴവിനെയാണ് ശാസ്ത്രലോകം ഏറ്റവും കൂടുതന്‍ ഗവേഷണത്തിന് വിധേയപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ ക്യാന്‍സര്‍ ഗവേഷണ കേന്ദ്രം. ക്യാനസറിന്റെ വികാസം, വളര്‍ച്ച, പ്രസരണം ഇവയെ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്ക്യുമിന് എങ്ങനെ ചെറുക്കാന്‍ കഴിയുമെന്ന് പരീക്ഷണശാലകളിലെ നിരീക്ഷണംകൊണ്ടും പരീക്ഷണങ്ങള്‍കൊണ്ടും വളരെ തെളിയക്കപ്പെട്ടിട്ടുള്ളതാണ്. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അതിന്റെ സ്വാധീനം നേര്‍വിപരീതമാക്കുന്നതിലും മഞ്ഞള്‍ നമ്മളുടെ ആഹാരക്രമങ്ങളിലൂടെ വഹിക്കുന്ന പങ്ക് സംശയസ്പധമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹത്തിന്റ പല കാരണങ്ങളേയും പരിഹരിക്കുന്നതിനോടൊപ്പം മഞ്ഞളിലെ കര്‍ക്യുമിന്‍ എന്ന ഘടകം ഇന്‍സുലിനെ പ്രതിരോധിക്കുന്ന ഹൈപ്പര്‍ഗ്ലിസിമയെ ദുര്‍ബലപ്പെടുത്തുന്നു.

ദഹന സംബന്ധവും ഉദര സംബന്ധവുമായ രോഗമൂലം ആന്തരാവയവങ്ങളുടെ ഉള്‍ശീലയ്ക്ക് കീറല്‍ സംബന്ധിച്ചിട്ടുണ്ടങ്കില്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന്‍ ആ അവസ്ഥയെ പരിഹരിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയരോഗത്തിന് കാരണമായ ഒന്നാണല്ലോ കൊളസ്റ്ററോള്‍. ഇതിന്റെ വര്‍ദ്ധന രക്തത്തെ വഹിക്കുന്ന കുഴലുകള്‍ക്ക് കേട് വരുത്തുകയും പിന്നീടത് മരണഹേതുവാകുകയും ചെയ്യും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യൂമിന് കൊളസ്റ്ററോളിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് അതുപോലെ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന് ഒരു വേദന സംഹാരിയായും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. വീട്ടില്‍ ഉണ്ടാക്കിയ അര റ്റീ സ്പൂണ്‍ മഞ്ഞള്‍പൊടി, പകുതി നാരങ്ങ പിഴിഞ്ഞെടുത്ത നീര്, അല്പം നല്ലതേന്‍ മൂന്നോ നാലോ നല്ല കുരുമുളക് പൊടിച്ച പൊടി ഇവ ദിവസവും കഴിച്ചാല്‍ ഗൗട്ടി്‌ന് കാരണമായ യൂറിക്കാസിഡിനെ നിഷ്ക്രിയമാക്കാന്‍ സാധിക്കും. കുരുമുളകില്‍ കാണുന്ന പിപ്പറീന്‍ മഞ്ഞളിലെ കര്‍ക്യുമിനെ വരെ വേഗം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണരീതിയാണ് ആയുര്‍വേദം. ആയുസിനെക്കുറിച്ചുള്ള വേദമെന്നാണ് പദത്തിനര്‍ത്ഥം. ആയുര്‍വേദം എന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകളെന്നാല്‍ മാരീച, കശ്യപന്‍, അത്രേയ, പുനര്‍വസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങള്‍ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാര്‍ രചിച്ച ഗ്രന്ഥങ്ങളാണ്. ആയുര്‍വേദത്തിന്റ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത, പിത്ത കഫങ്ങളാണ് ത്രിദോഷങ്ങള്‍. അവയുടെ അസുന്തലിതാവസ്ഥയാണ് രോഗകാരണങ്ങളെന്നാണ് ആയുര്‍വേദം പറയുന്നതു. നമ്മളുടെ കറിക്കൂട്ടുകളില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ജീരകം, കുരുമുളക് അങ്ങനെ പലതും ആയുര്‍വേദത്തില്‍ നിന്നും വന്നിട്ടുള്ളതാണ്. എന്തായാലും പാര്‍ശ്വഫലങ്ങളില്ലാത്ത വീട്ടുമരുന്നുകളെ അവഗണിക്കാതിരിക്കുക.
മഞ്ഞള്‍, അനന്യസാധാരണമായ ഒരൗഷധം (ജി. പുത്തന്‍കുരിശ്)
Join WhatsApp News
Clover 2017-01-22 08:43:42
Hello dr new cross, my name is clover. My oil a drop can take your toothache away.
Use the toothpaste with me. We are all thanking God Almighty as your resources for 
Relief and relaxation. I may a bit at first, but then fine.
Dr. Sasi 2017-01-22 12:25:55

മിഥ്യയും തഥ്യയും സുലളിതമായി തിരിച്ചറിയുന്ന പ്രകാരത്തിൽ നിരൂപണം ചെയ്‍ത ലേഖനം.അടുക്കും ചിട്ടയുമുള്ള ലേഖനം .നന്നായിരിക്കുണൂ !അല്പം ഫലിതം കലർത്തി പറയട്ടെ. ഇപ്പോഴാണ്ശരിക്കും കുരിശ് പുത്തനായത് !

(Dr.Sasi)

Mr. Pepper 2017-01-22 16:27:13
Pepper is equally good. Boil me with my friend Chukku and drink occasionally . You will feel better
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക