Image

നൂറാം പിറന്നാള്‍ ദിനത്തില്‍ എം.ജി.ആറിനെ ഓര്‍ക്കുമ്പോള്‍ (പി.എസ്. ജോസഫ്)

Published on 17 January, 2017
നൂറാം പിറന്നാള്‍ ദിനത്തില്‍ എം.ജി.ആറിനെ ഓര്‍ക്കുമ്പോള്‍ (പി.എസ്. ജോസഫ്)
എം.ജി. ആറിന്റെ നൂറാം ജന്മദിനം-ജനുവരി 17

മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എം ജി ആര്‍ തന്റെ ഏഴാം വയസ്സില്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നിന്ന് മദ്രാസ് പ്രസിഡന്‍സിയില്‍  എത്തുമ്പോള്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ നാടെങ്ങും പടരുകയായിരുന്നു. ബ്രാമണമേധാവിതതിനെതിരെ രൂപം കൊണ്ട ജസ്റ്റിസ്‌ പാര്‍ടി അധികാരത്തിന്റെ അകത്തളങ്ങളില്‍ ഒരു നിശബ്ദ വിപ്ലവം ശ്രുഷ്ടിക്കുക ആയിരുന്നു. ആയിടയ്ക്കാണ് മധുര സന്ദര്‍ശിച്ച മോഫന്‍ ദാസ് കരംചന്ദ്‌ ഗാന്ധി ഒരു  ചുറ്റ് വസ്ത്രത്തിന് വേണ്ടി യാചിക്കുന്ന ദരിദ്രരായ ഗ്രാമിണ രെ കണ്ടു തന്റെ ഉടുപ്പും അംഗ വസ്ത്രവും വേണ്ടന്നു വെച്ചത്.

കലയില്‍ ,സംഗീതത്തില്‍ ,നൃത്തത്തില്‍ ബ്രാഹമണ മേധാവിത്തം പുലര്‍ന്നിരുന്ന ആ കാലത്ത് മധുരയിലും തഞ്ചാവുരിലും   ദേവദാസികള്‍ നിറഞ്ഞാടി.നിശബ്ദ സിനിമയില്‍ നിന്ന് ശബ്ദസിനിമയിലെയ്ക്കുള്ള ആ പരിവര്‍ത്തന വേളയില്‍ സംഗീത നാടകങ്ങള്‍ ആയിരുന്നു തമിഴ് സംസ്ക്കാരത്തിന്റെ മുഖമുദ്ര.അങ്ങനെ ഒരു ലോകത്ത് എത്തിപ്പെട്ട എം ജി ആര്‍ തന്റെ മുത്ത സഹോദരന്‍ എം ജി ചക്രപാണിയോടൊപ്പം മധുര റിജിയനല്‍ ബോയ്സ് ഡ്രാമ ട്രൂപ്പില്‍ അംഗമായി,ഒരു വലിയ ജീവിതത്തിന്റെ ചെറിയ തുടക്കമായിരുന്നു അത്.അഭിനയവും ജീവിതവും തമ്മില്‍ വേര്‍തിരിക്കാന്‍ ആവാതെ പോയ ഒരു യഥാര്‍ത്ഥ കഥയിലെ വലിയ വഴിത്തിരിവായി. അഭിനയത്തിലേയ്ക്കുള്ള  സുമുഖനായ ഒരു ബാലന്‍റെ ചുവടു വയ്പ്പ്.

'മുപ്പിറവിയാണ്ട മുതല്‍വര്‍' എന്ന് തമിഴ് നാട്ടുകാര്‍ സ്നേഹാദരങ്ങളോടെ വിശേഷിപ്പിക്കുന്ന ,'പുരഴ്ചിതലൈവര്‍ ' എം ജി ആറിന്റെ ജീവിതകഥ അദ്ദേഹം അഭിനയിച്ച ജീവിതാതിശയിയായ സിനിമകളേക്കാള്‍; അതിശയിപ്പിക്കുന്നതത്രെ.തമിഴ്നാടിന്റെ സാംസ്ക്കാരിക ഭൂമികയില്‍ അലിഞ്ഞു ചേര്‍ന്ന നാടോടി മന്നന്റെയും മലൈക്കള്ളന്റെയും ആയിരത്തില്‍ ഒരുവന്റെയും കഥകള്‍സമ്മാനിച്ച അതിശയികരിക്കപ്പെട്ട പ്രതിച്ഹയയില്‍ ഉരുത്തിരിഞ്ഞ വ്യത്യസ്തമായ വ്യക്തിത്വം ആയിരുന്നു എം ജി ആര്‍. 


മരണത്തെ  അഭിമുഖികരിച്ചു  ജീവിതത്തിലേയ്ക്ക് മുന്ന് വട്ടം തിരികെ വന്ന എം ജി ആറിനെ മുപ്പിറവിയാണ്ട മുതല്‍വന്‍ എന്ന് തമിഴ് നാട് വിശേഷിപ്പിച്ചു.പ്രമുഖ നടനായ എം ആര്‍ രാധഅദ്ദേഹത്തെ വെടിവെച്ചുവെങ്കിലും അദ്ദേഹം മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു.തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ട ജീവിതാന്ത്യമ  വരെ അദ്ദേഹത്തിന്റെ ചെവിക്കു താഴെ ഇരുന്നു. പില്‍കാലത്ത് ഗുരുതരമായ വൃക്കരോഗം ബാധിച്ച അദ്ദേഹം വൃക്ക മാറ്റി ജീവിതത്തിലേയ്ക്ക്കും അധികാരത്തിലെയ്ക്കും തിരികെ എത്തുകയുണ്ടായി. തന്റെ ജിവിതവും സിനിമ പോലെ അങ്ങനെ തമിഴ് നാടോടി കഥകളുടെ ഭാഗമായി.

മൂന്നു ജന്മങ്ങള്‍ എടുത്ത മക്കള്‍ തിലകം എന്‍ ജി ആറിന്റെ ജീവിതത്തില്‍ മുന്ന് വ്യത്യസ്തം ആയ ഘട്ടങ്ങള്‍ നമുക്ക് കാണാന്‍ ആകും പട്ടിണിയും പരിവട്ടവും ആയികഴിഞ്ഞ ഒരു ബാല്യം കരുപ്പിടിപ്പിച്ച തീഷ്ണമായ വ്യക്തിത്വവും  .കര്‍ക്കശം ആയ സമീപനംവും ഉള്ള ,,താന്‍ ധരിച്ചിരുന്ന ശുഭ്രവസ്ത്രങ്ങള്‍ പോലെ ജീവിതതിലും കറപുരളാന്‍ അനുവദിക്കാത്ത സാന്നിധ്യം ആയിരുന്നു അദ്ദേഹം.  

. രാഷ്ട്രിയ പ്രതിയോഗികള്‍ പോലും  അദ്ദേഹത്തെ എത്ര ആദരവോടെയാണ് കണ്ടത്.വ്യക്തിയാരാദനയെ ഒരു കലയായി മാറ്റിയത് അദ്ദേഹമാണ്.ജനാധിപത്യത്തില്‍ പോലും അദ്ദേഹം രാജസമാനന്‍ ആയി നില കൊണ്ടു.കൈ ഞോടിച്ചാല്‍ തമിഴകം ഒപ്പം നില്‍ക്കുമായിര്‍ന്നിട്ടു കുടി അദ്ദേഹം ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി അധികാരം പങ്കിട്ടു. അദ്ദേഹത്തിന്റെ മുന്ന്-രണ്ടു അനുപാതം മണ്ടലിനും മന്ദ്‌ഇരിനും മുന്‍പേ വലിയ രാഷ്ട്രിയ നീക്കം ആയി.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ അംഗം ആയി രാഷ്ട്രിയത്തില്‍ ഇറങ്ങിയ അദ്ദേഹം ദ്രാവിഡ രാഷ്ട്രിയത്തിന്റെ ഭാഗമായി.അണ്ണാദുരയുടെ ഇതയക്കനി എന്ന് വിശേപ്പിക്കപ്പെട്ട അദ്ദേഹം 1969 ഇല്‍  കരുണാനിധി  മുഖ്യമന്ത്രിയായി അധികാരം എല്ക്കുമ്പോള്‍ ഡി എം കെയുടെ ട്രഷറര്‍ ആയിരുന്നു.

 രാഷ്തൃയത്തിലും സിനിമയിലും തനിക്കെതിരെ നടക്കുന്ന ഗുഡനീക്കങ്ങള്‍ കണ്ടറിഞ്ഞ് അദ്ദേഹം ഡി എം കെ വിട്ടു പുതിയ ഒരു പാര്‍ടി രൂപികരിച്ചു. എ ഐ എ ഡി എം കെ യുടെ തുടക്കം അങ്ങനെയായിരുന്നു.ദിണ്ടിഗല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്നു എം ജി ആര്‍ ആയി ആ പാര്‍ട്ടിയുടെ വിലാസം.1977 ഇല്‍ മുഖ്യമന്ത്രിയായി ചുമതലഎല്ക്കുന്നതില്‍ വരെ എത്തി ആ നീക്കം. 80 ഇല്‍  വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1984 ഇല്‍ അമേരികയില്‍ രോഗകിടക്കയില്‍ ല്‍ നിന്നാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് എ ഐ എ ഡി എം കെ യുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായി തന്റെ ഒട്ടേറെ സിനിമകളിലെ നായിക ആയ ജയലളിതയെ നിയോഗിച്ചതായിരുന്നു എം ജി ആറിന്റെ സമര്‍ത്വമായ രാഷ്ട്രിയ നീക്കം.മറ്റൊരു രാഷ്ട്രിയ താര പ്പിറവിയ്ക് അത് തുടക്കമിട്ടു.

ഡി എം കെ ക്ക് പകരം ഒരു ബദല്‍ ശക്തിയായി തന്റെ പാര്‍ടിയെ ഉയര്‍ത്തിക്കാട്ടിയ എം ജി ആര്‍  അഞ്ചു ദശകങ്ങള്‍ ഒരു  ദേശിയ കക്ഷിയെയും തമിഴ് നാട്ടില്‍ പച്ച തൊടാന്‍ അനുവദിച്ചില്ല.


രാഷ്ട്രീയത്തിലെ ചാണക്യതന്ത്രങ്ങളെക്കാള്‍ ഭരണരംഗത്ത് അദ്ദേഹം കൈവരിച്ച വലിയ നേട്ടങ്ങളാണ് എം ജി ആര്‍ എന്ന വ്യക്തിയെ അടയാളപ്പെടുത്തുന്നത്.വിദ്യാഭ്യാസമോ ഭരണപരിചയമോ കൈമുതലായിഇല്ലെങ്കിലും  സഹജീവികളോടുള്ള കടമ തന്റെ ദൌത്യമായി എം ജി ആര്‍ കണ്ടു.പണാധിപത്യവും മണ്ടലും മസ്ജിദും അലട്ടാത്ത  എഴുപതുകളിലും എന്പതുകളിലും അധികാരത്തില്‍ ഇരുന്ന അദ്ദേഹത്തിനു പോലും കക്ഷി നടത്തികൊണ്ടുപോകാന്‍ പണം കണ്ടെത്തുക എളുപ്പമായിരുന്നില്ല.മദ്യരാജാക്കന്‍മാരില്‍ നിന്ന് പണം വാങ്ങി എന്ന് ആരോപിച്ചു റവന്യു മന്ത്രി എസ ഡി സോമസുന്ദരം പാര്‍ടി വിട്ടുവെങ്കിലും അതൊന്നും എം ജി ആറിനെ എശിയതെ ഇല്ല.പാര്‍ടിക്ക് വേണ്ടിയായിരുന്നു ധന സമാഹരണം എന്ന് ചോയെപോലെ എം ജി ആറിനെ അടുത്ത്അറിയാവുന്നവര്‍ പറയുന്നു.ആ ഭരണത്തെ വേറിട്ട്‌ നിര്‍ത്തുന്നത് മികച്ച മാനവ വിഭവ സുചികകളും  ക്രമസമാധാനപാലനവും ആണ്.കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണ പദ്ധതിയും ആയിരുന്നു  ഒരു ഗയിം ചെയിന്‍ജര്‍ എന്ന് തന്നെ വിളിക്കാവുന്ന പരിഷ്ക്കാരം. ഖജനാവ് കൊള്ളയടിക്കുന്ന നടപടി എന്ന് വിമര്‍ശിക്കപ്പെട്ട ഈ പദ്ധതിതമിഴ് നാട്ടിന്റെ വളര്‍ച്ചയിലെ വലിയൊരു നാഴികക്കല്ലായി..ക്ലാസ് മുറികളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് അവസാനിപ്പിച്ച ഈ നടപടി സംസ്ഥാനത്തെ  അഭ്യസ്തവിദ്യരുടെ നാടായി മാറ്റിയതില്‍ വലിയ പങ്കു വഹിച്ചു.യു എന്‍ തന്നെ ശ്ലാഖിച്ച ഈ പരിപാടി പില്‍കാലത്ത് ദേശവ്യാപകമായി.സൌജന്യപദ്ധതികളുടെ തുടക്കവും ഈ ഭരണകാലത്തായിരുന്നു.

 ശ്രീലങ്കയിലെ കാന്‍ഡിയില്‍ നാവലപിനിയില്‍ 1917 ജനുവരി 17 നു     മേലെക്കാട്ടു ഗോപാല മേനോന്റെയും മരുതൂര്‍ സത്യഭാമയുടെയും മകനായി ജനിച്ച എം ജി ആറിന്റെ കുടുബവേരുകള്‍ പാലക്കാട്ടും തൃശൂരും ആണെങ്കിലും ശ്രീ ലങ്കന്‍ തമിഴരോടുള്ള അടുപ്പം അന്തിമനിമിഷം വരെ അദ്ദേഹം കാത്തു സുക്ഷിച്ചുശ്രീലങ്കയില്‍ തമിഴര്‍ക്കു നേരെ അതിക്രമം നടന്ന എണ്‍പതുകളില്‍ തമിഴ്നാട് അവര്‍ക്ക് വേണ്ടി വാതില്‍ തുറന്നിട്ട്.വേണ്ടി വന്നാല്‍ ഒരു ബംഗ്ലാദേശ് ശൈലിയില്‍ ആക്രമണത്തിന് പോലും ഇന്ദിരയും എം ജി ആരും ഒരക്കമായിരുന്നു എന്ന് ഒരു മുതിര്‍ന്ന പൊലിസ ഓഫീസര്‍ പറയുകയുണ്ടായി. പക്ഷെ ഈ ബന്ധം ഫലത്തില്‍ എല്‍ ടി ടി പോലുള്ള തീവ്ര തമിഴ് സംഘടനകള്‍ തഴച്ചുവളരുന്നതിന് ഇടയാക്കി ശ്രീലങ്കന്‍ പ്രശ്നം അങ്ങനെ തമിഴ് രാശ്ട്രീയതിലെ നിര്‍ണായക ഖടകം ആയി.


അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നു പാര്‍ട്ടി ജയലളിതയുറെയും ഭാര്യ വി എന്‍ ജാനകിയുറെയും നേതൃത്വത്തില്‍ രണ്ടായി പിളര്‍ന്നു . അത്യന്തം സംഘര്‍ഷഭരിതമായ ഒരു രാശ്ട്രീയ അന്തരീകഷത്തില്‍  ഭാര്യ വി എന്‍ ജാനകി മുഖമന്ത്രി ആയെങ്കിലും ഭരണം നീണ്ടു നിന്നില്ല.അവസാനം ജാനകി വിഭാഗം ജയലളിത വിഭാഗത്തില്‍ ലയിച്ചു. ജാനകി എം ജി ആറിന്റെ മുന്നാമത്തെ ഭാര്യ ആയിരുന്നു. അവ്ര്‍ക്ക കുട്ടികള്‍ ഇല്ല. ആദ്യ ഭാര്യ തങ്കമണിയും രണ്ടാം ഭാര്യ സന്താനവതിയും  മരിച്ചതിനെ തുടര്‍ന്നാണ് ചെറുകിട നടിയായിരുന്ന വൈക്കം  സ്വദേശിനി ജാനകിയുംയ്ല്ല വിവാഹം.ബന്ധുക്കള്‍ ഒട്ടേറെ  ഉണ്ടായിരുന്നു എങ്കിലും അവരെ അദ്ദേഹം ഭരണത്തില്‍ നിന്നകറ്റി നിര്‍ത്തി. 


അതിഭാവുകത്വവും പ്രചരണ സ്വഭാവമുള്ള നായക കേന്ദ്രികൃതമായ സിനിമകള്‍ സൃഷ്ടിച്ച പ്രതിച്ഛായ ആയിരുന്നു എം ജി ആര്‍ എന്ന നടനെ മക്കള്‍ തിലകവും പിന്നിട് രാശ്ട്രീയ നേതാവും ആയി ഉയര്‍ത്തിയത്. സിനിമയെ പ്രചാരണത്തിന് ഉപയോഗിക്കുക എന്ന ഡി എം കെ യുടെ തന്ത്രത്തിന്റെ മൂര്താവിഷ്കാരം ആയിരുന്നു എം ജി ആര്‍. നന്മ നിറഞ്ഞ ഗ്രാമീണനും കൃഷിക്കാരനും പരിഷ്ക്കാരിയും ആയെല്ലാം  അദ്ദേഹം അഭിനയിച്ചു എങ്കിലും ഒരിടത്തും സ്വാഭാവികത നഷ്ടപെടാതിരിക്കാന്‍ അദ്ദേഹം യത്നിച്ചു. തമിഴിലെ ചോര തിളപ്പ്പിക്കുന്ന ഒട്ടേറെ ഗാന രംഗങ്ങളില്‍ പ്രത്യഷപ്പെട്ട എം ജി  ആറിന്റെ വാക്കിലും വരിയിലും തമിഴ വികാരം നിറഞ്ഞു നിന്ന്. നടികളുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിന് പകരം അദ്ദേഹത്തില്‍  അനുരക്തരാകന്നവരാനു  അദ്ദേഹത്തിന്‍റെ നായികമാര്‍. ഭാനുമതി മുതല്‍ ജയലളിത വരെ എത്രയോ പ്രശസ്ടരായ നടികള്‍ അദ്ദേഹത്തിന്റെ നായികമാരായി. സിനിമയില്‍ അദ്ദേഹത്ത്നു എക്കാലത്തെയും മികച്ച ഒരു വില്ലനെയും കിട്ടി എം എന്‍ നന്പിയാര്‍.
അച്ഛന്റെ മരണ ശേഷം മധുര റിജിയനല്‍ ബോയ്സ് ഡ്രാമ കമ്പനിയില്‍ നടനായി ആരഭിച്ച എം ജി ആര്‍ 1936 ഇല്‍  സതിലീലവതിയില്‍ ഒരു സഹനടനായാണ് സിനിമ ജീവിതം തുടങ്ങുന്നത്.1940 കളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം മുന്ന്  ദശകങ്ങള്‍ തമിഴ്സിനിമ അടക്കി വാണ. തമിഴ് സംസ്കൃതിയുടെe ഭാഗമായ  ,കരുണാനിധി തിരക്കഥ എഴുതിയ മന്ത്രിkuമാര൯, (1950) മലെക്കള്ളന്‍ (1954) , ആലിബാബയും 40 കള്ളന്മാരും (1955)ആയിരത്തില്‍  ഒരുവന്‍ ,ഉലകം ചുറ്റും വാളിബന്‍ ന്തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം ഉദാഹരണങ്ങള്‍ മാത്രം.റിക്ല്ഷാരനിലെ അഭിനയത്തിനു  അദ്ദേഹത്തിന് 1972 ഇല്‍  ദേശീയ അവാര്‍ഡും ലഭിച്ചു.

നടന്‍, രാഷട്രിയ നേതാവ്, ഭരണാധികാരി എന്നി നിലകളില്‍ തിളങ്ങിയ എം ജി ആര്‍ 1987 ഡിസംബര്‍ 24 നു അന്തരിക്കുമ്പോള്‍ തമിഴ് നാട്ടിന്റെ മുഖച്ഛായ താനേ മാറിയിരുന്നു. ഏറ്റവും വളര്‍ന്നു വരുന്ന  സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ് നാട് ഇന്ന്മി. കച്ച മാനവ വിഭവ സൂചകങ്ങളും ഈ സംസ്ഥാനത്തിന് സ്വന്തം. ഈ നേട്ടങ്ങള്‍ക്ക് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍  ഈ മലയാളിയോടു തമിഴകം കടപ്പെട്ടിരിക്കുന്നു. അതെ പോലെ തമിഴ് സംസകൃതിയുടെ ഒരു ബിബം കുടിയാന് അദ്ദേഹം എം ജി ആര്‍ ശ്രുഷ്ടിച്ച പ്രതിചായയുറെ തണലിലെ  മറ്റു രാഷ്തൃയ്യ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും മുന്നേറാന്‍ ആകു. ഒരു ഭാരത രതനം. തന്നെ.
നൂറാം പിറന്നാള്‍ ദിനത്തില്‍ എം.ജി.ആറിനെ ഓര്‍ക്കുമ്പോള്‍ (പി.എസ്. ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക