Image

ഉള്ളിനീരും തേനും ചേര്‍ന്നാല്‍ ഗുണമേറേ

Published on 25 November, 2016
 ഉള്ളിനീരും തേനും ചേര്‍ന്നാല്‍ ഗുണമേറേ

തേനിനും ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്, ഉള്ളിയ്ക്കും ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവ രണ്ടും ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. മുടി കൊഴിച്ചില്‍ കൊണ്ടും കഷണ്ടി കൊണ്ടും കഷ്ടപ്പെടുന്നവര്‍ക്ക് തേനും ഉള്ളിനീരും നല്‍കുന്ന ആശ്വാസം അത് ചെറുതല്ല.

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അടിസ്ഥാനമായി വേണ്ടത് സള്‍ഫര്‍ ആണ്. പിന്നെ കൊളാജന്‍, കരോട്ടിന്‍, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു.ഇതെല്ലാം ഉള്ളിയിലും തേനിലും അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. എങ്ങനെ മുടി കൊഴിച്ചിലിനെതിരെ ഉള്ളിയും തേനും ഉപയോഗിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഉള്ളി ഒന്ന്, തേന്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ഉള്ളിയുടെ തോല്‍ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് മിക്‌സിയിലിട്ട് അരച്ചെടുക്കാം.ഉള്ളിയുടെ നീര് പിഴിഞ്ഞെടുക്കാം. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം.ലാവെന്‍ഡര്‍ ഓയില്‍ അല്‍പം ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. ഇത് നിറവും മണവും നല്‍കുന്നു.

 

മുടി കൊഴിച്ചിലുള്ള ഭാഗത്ത് പ്രത്യേകിച്ച് കഷണ്ടി കൂടുതല്‍ ഉള്ള ഭാഗത്ത് ഈ മിശ്രിതം നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.

രാത്രി മുഴുവന്‍ തല പൊതിഞ്ഞ് സൂക്ഷിക്കാം. രാത്രി മുഴുവന്‍ പറ്റിയില്ലെങ്കിലും അരമണിക്കൂറെങ്കിലും ചുരുങ്ങിയത് ഇത്തരത്തില്‍ ചെയ്യാം.

രാവിലെ നല്ലരീതിയില്‍ തല തണുത്ത വെള്ളത്തില്‍ കഴുകാം. മുടി കൊഴിച്ചിലും കഷണ്ടിയും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാവും എന്ന് നിങ്ങള്‍ക്ക് ഉടന്‍ മനസ്സിലാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക