Image

'സ്വപ്നത്തിലെ പൂച്ച' (കവിത : ജോസഫ് നമ്പിമഠം)

ജോസഫ് നമ്പിമഠം Published on 10 April, 2016
  'സ്വപ്നത്തിലെ പൂച്ച' (കവിത : ജോസഫ് നമ്പിമഠം)
സ്വപ്നത്തില്‍ കണ്ട വെളുത്ത പൂച്ച 
നാലു കാലില്‍ നിന്ന്  പ്രുഷ്ഠം പിളര്‍ത്തിയും  
ഡോഗീ പോസ്സില്‍ നിന്ന്  
പിന്‍ ഭാഗത്തേക്ക് വിരല്‍ ചൂണ്ടിയും 
പ്രുഷ്ട്ട സംഭോഗത്തിന് 
എന്നേ ക്ഷണിച്ചു കൊണ്ടേയിരുന്നു. 
ഉറക്കം നശിപ്പിച്ചതിന്റെ രോഷത്തോടെ 
ഞാനതിനെ തള്ളിമാറ്റി തിരിഞ്ഞു കിടന്നു 
അപ്പോള്‍ 
മറു ഭാഗത്ത് വന്നു നിന്ന്  ആ പൂച്ച 
ശല്യം തുടര്‍ന്നു കൊണ്ടേയിരുന്നു 
സഹികെട്ട ഞാന്‍ വീണ്ടുമതിനെ തള്ളിയിട്ടു.
  
വ്യക്തമായും, അപ്പോള്‍ ഞാനതിന്റെ മുഖം കണ്ടു 
എന്റെ അയലത്തു കാരിയും സുന്ദരിയുമായ 
വെള്ളക്കാരിയുടെ മുഖത്തിനു  
വാര്‍ദ്ധക്ക്യം ബാധിച്ചപോലെ.
രോഷത്തോടെ ഞാനതിന്റെ തലക്ക്
വീണ്ടും ഒരു നല്ല വീക്കു വെച്ചു  കൊടുത്തു.
മയങ്ങി വീണ ആ വെള്ളപ്പൂച്ചയുടെ തലയില്‍ 
ഒരു തുടത്തോളം വെളിച്ചെണ്ണ  കമഴ്ത്തി 
പുറത്തേക്ക് എടുത്തെറിഞ്ഞു
 
പക്ഷെ, പിറ്റേന്നു മുതല്‍, ആ വെള്ളപ്പൂച്ച 
തലയിലെ എണ്ണ സദാ നക്കിത്തുവര്‍ത്തിയും
സ്ഥലകാലബോധം നശിച്ചും  
ഒരുന്മാദിനിയെപ്പോലെ, 
ഒരു ദു:ശകുനം പോലെ, 
എന്റെ ഉമ്മറപ്പടിയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. 
കനിവോടെ മുന്നില്‍ വെച്ച പാല്‍ക്കിണ്ണത്തില്‍ 
അതിന്റെ കണ്ണീരും കരിനിഴലും!  
ഞാനീ പൂച്ചയെ എന്താണ് ചെയ്യുക ?


  'സ്വപ്നത്തിലെ പൂച്ച' (കവിത : ജോസഫ് നമ്പിമഠം)
Join WhatsApp News
വിദ്യാധരൻ 2016-04-11 06:30:50
അകലെയാണവൾ ഭാര്യ 
കഠിനജോലിയാണതുരശാലയിൽ  
തുറന്നിട്ട വാതിലിലൂടെ നോക്കി നിന്ന് 
കവി നിർനിമേഷനായി 
കൊഴിഞ്ഞുപോയ വാസരങ്ങൾ 
ചുളുങ്ങിയാ  ദൊരശാണിയുടെ ത്വക്കും ഒപ്പം 
കെട്ടുപോകും സൗന്ദര്യത്തിൻ 
ചുട്ടുപൊള്ളും ഓർമ്മകൾ 
ഉണർന്നു ഉള്ളിൽ സുരതമോഹം 
കേട്ട് പിന്നിൽ മ്യാവു മ്യാവു നാദം 
സംഭോഗത്തിനായി തുടിക്കും 
പൂച്ചിണിയുടെ ആർത്തനാദം 
'പൃഷ്‌ഠസംഭോഗത്തിനായി' ക്ഷണിക്കും
മാർജ്ജാരണിയുടെ രതിരസമയ നാദം 
കണ്ണിൽ ഇരുട്ട് കേറി 
എഴുത്തുകോലെടുത്തു കവി 
ഇരുട്ട് കീറി മാർജ്ജാര നാദം 
മ്യാവു മ്യാവു മ്യാവൂ ഊൗൗൗ..
തീർത്തു നല്ലൊരു കവിത 
'സ്വപ്നത്തിലെ പൂച്ച '
കവി ശാന്തനായി 
 
ദൊര(ധ്വര)ശാണി= വെള്ളക്കാരി 
വായനക്കാരൻ 2016-04-11 10:00:23
ഒരു തുടം വെളിച്ചെണ്ണ വിദ്യാധരന്റെ തലയിൽ വച്ചിട്ട് എറിഞ്ഞു നോക്ക് നമ്പിമടം. ഒരു പക്ഷെ ശല്യം മാറികിട്ടുമായിരിക്കും 
Dallas vala 2016-04-11 10:44:22
ഭാരിയ ജോലിക്ക് പോകുമ്പോള്‍ അച്ചായന്‍ മാര്‍ക്കു ഇങ്ങനെ ഒക്കെ തോന്നും
OBSERVER 2016-04-11 12:05:34
ലിബിഡോയെ അടിച്ചമർത്തിയാൽ ഭ്രാന്ത് ആകുമെന്ന ഫ്രോയിഡിന്റെ തിയറി അറിയാമല്ലോ വായനക്കാരാ! എണ്ണ വിധ്യധരന്റെ തലയിൽ വെച്ച് ആ പൂച്ച യെപ്പോലെ ആക്കി ശല്യം ഒഴിവാക്കാനുള്ള ഗൂഡ ലക്ഷ്യമല്ലേ ആ കമന്റിനു പിന്നിൽ?
ബൈജു 2016-04-11 11:21:29
ഓരോ കവിത വരുന്ന വഴിയെ!
അഞ്ചേരി 2016-04-11 17:05:44
പുച്ചയെ  എടുത്ത്  മേലോട്ട്  എറിയുക .......  അത്  നാലു  കാലിൽ  താഴെ  വന്നു  നിന്നുകൊള്ളും  !!!....

സ്വപ്നത്തിലെ  പട്ടി ...

ഞാൻ  ഒരു  പട്ടിയെ  കണ്ടു ..
ഇന്നലെ  സ്വപ്നത്തിൽ കണ്ടു ...
പ്ര്ഷ്ടവുമില്ല , വാലുമില്ല ...
നാലു കാലു േളാര്  പട്ടി ..
രണ്ടു  കാലിൽ  നിന്ന് പട്ടി ...
മേലോട്ട്  നോക്കി  കുരച്ചു ...
ഞാൻ  ഒരു  പട്ടിയെ  കണ്ടു ..
ഇന്നലെ  സ്വപ്നത്തിൽ കണ്ടു ...
ചുണ്ടെലി തങ്കപ്പൻ 2016-04-11 19:57:22
 ഇനി ഇ-മലയാളിയിൽ പൂച്ചയുടെ വിളയാട്ടം ആയിരിക്കും. 
ന്യുയോർക്കൻ 2016-04-11 20:07:39
ചത്തുപോയ ഫ്രോയിഡിന്റെ തലയിൽ കുറ്റം കെട്ടി വയ്ക്കുകയാണ് . ഇതെന്തൊരു ലോകം.>  ഒബ്സർവരുടെ കണ്ണിനു സാരമായ തകരെന്തോ ഉണ്ട്.  എന്തായാലും വിദ്യാധരന്റെ കലക്ക് കൊള്ളാം 
Anthappan 2016-04-12 10:43:20
  
"എഴുത്തുകോലെടുത്തു കവി 
ഇരുട്ട് കീറി മാർജ്ജാര നാദം 
മ്യാവു മ്യാവു മ്യാവൂ ഊൗൗൗ..
തീർത്തു നല്ലൊരു കവിത 
'സ്വപ്നത്തിലെ പൂച്ച '
കവി ശാന്തനായി"

The above lines are very good.  Every line has captured the mood of the situation.  especially മ്യാവു മ്യാവു മ്യാവൂ ഊൗൗൗ  and കവി ശാന്തനായി" after the creation. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക