Image

മകരവിളക്ക് : കൂട്ടാ­യ്മ­യുടെ വിജയം- മന്ത്രി വി.എസ്. ശിവകുമാര്‍

അനില്‍ പെണ്ണു­ക്കര Published on 15 January, 2016
മകരവിളക്ക് : കൂട്ടാ­യ്മ­യുടെ വിജയം- മന്ത്രി വി.എസ്. ശിവകുമാര്‍
മക­ര­വി­ളക്ക് മഹോ­ത്സവം അപകടരഹിതവും മാലിന്യരഹിതവും ചൂഷണ രഹിതവുമാക്കാന്‍ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ദേവസ്വം മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ കൃത­ജ്ഞത രേഖ­പ്പെ­ടുത്തി. കൂട്ടാ­യ്മ­യുടെ ഈ മഹാ­വി­ജ­യ­ത്തി­നു­പി­ന്നില്‍ പ്രവര്‍ത്തിച്ച ജന­പ്ര­തി­നി­ധി­കള്‍, ദേവസ്വം ബോര്‍ഡ് അധി­കൃ­തര്‍, സര്‍ക്കാര്‍-ദേ­വസ്വം ജീവ­ന­ക്കാര്‍, ഏജന്‍സി­കള്‍, സന്നദ്ധ സംഘ­ട­ന­ക­ള്‍, ഭക്ത­ജ­ന­ങ്ങ­ള്‍ എന്നി­വ­രെ­യെ­ല്ലാം, സ­ന്നി­ധാ­നം ഗ­സ്­റ്റ് ഹൗസില്‍ ചേര്‍ന്ന യോഗ­ത്തില്‍ മന്ത്രി അഭി­ന­ന്ദി­ച്ചു.

തിരക്ക് നിയ­ന്ത്രി­ക്കു­ന്ന­തിനും സുരക്ഷ ഉറ­പ്പാ­ക്കു­ന്ന­തിനും പോലീസ്, ആര്‍­എ­ഫ്, എന്‍ഡി­ആര്‍­എഫ്, ഫയര്‍ഫോ­ഴ്‌സ് സേനാ­ം­ഗ­ങ്ങള്‍ അക്ഷീണം പ്രവര്‍ത്തി­ച്ചു. ദേവ­സ്വം, റവ­ന്യൂ, ധനം, ആഭ്യ­ന്ത­രം, വനം, ജല­വി­ഭ­വം, ഊര്‍ജ്ജം, ആരോഗ്യം, പൊതു­മ­രാ­മ­ത്ത്, ഗതാ­ഗ­തം, പൊതു­ഭ­രണം മുത­ലായ വകു­പ്പു­കളിലെ ഉദ്യോ­ഗ­സ്ഥര്‍ മികച്ച സേവനം കാഴ്ച­വ­ച്ചു. കെഎ­സ്.­ആര്‍.­ടി.സി, ഭക്ഷ്യ­സു­ര­ക്ഷാ­വി­ഭാ­ഗം, എക്‌സൈ­സ്, മല­ിനീ­ക­രണ നിയ­ന്ത്ര­ണ­ബോര്‍ഡ് മുത­ലായവയിലെ ജീവ­ന­ക്കാ­ര്‍ക്കും ശുചീ­ക­ര­ണ­പ്ര­വര്‍ത്ത­ന­ങ്ങ­ളില്‍ മാതൃക സൃഷ്ടി­ച്ച­വര്‍ക്കും മന്ത്രി നന്ദി രേഖ­പ്പെ­ടു­ത്തി.
മകരവിളക്ക് : കൂട്ടാ­യ്മ­യുടെ വിജയം- മന്ത്രി വി.എസ്. ശിവകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക