Image

ഇന്ത്യന്‍ നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് ന്യൂയോര്‍ക്ക് കമ്യ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­ക്കേ­ഷനും ഹെല്‍ത്ത് ഫെയറും നടത്തി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 13 December, 2015
ഇന്ത്യന്‍ നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് ന്യൂയോര്‍ക്ക് കമ്യ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­ക്കേ­ഷനും ഹെല്‍ത്ത് ഫെയറും നടത്തി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (INA-NY) ആഭിമുഖ്യത്തില്‍ നാഷ­ണല്‍ അസോ­സി­യേ­ഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേ­രിക്ക (നൈ­ന)­യുടെ ഒരു പുതിയ സംരം­ഭം­കൂ­ടി­യായ കമ്യൂ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­ക്കേ­ഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഫെയര്‍ സ്റ്റാറ്റന്‍­ഐ­ലന്റി­ലുള്ള ഫെയ്ത്ത് യുണൈ­റ്റഡ് മെത­ഡിസ്റ്റ് ചര്‍ച്ചില്‍ (Faith United Methodist Church, 221 Herberton Ave) വച്ച് നവം­ബര്‍ 14­-ന് ശനി­യാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നട­ത്തു­­ക­യു­ണ്ടാ­യി. 

ഈസം­രം­ഭ­ത്തില്‍ സ്റ്റാറ്റന്‍­ഐ­ലന്റ് ലോക്കല്‍ കമ്യൂണി­റ്റി­യുടെ സഹ­ക­രണം വളരെ പ്രശം­സ­നീ­യ­മാ­യി­രു­ന്നു. നമ്മുടെ സമൂ­ഹത്തെ ആരോ­ഗ്യ­ക­ര­മായി ബോധ­വ­ത്ക­രി­ക്കണം എന്ന ഉദ്ദേ­ശ­ത്തോടെ നൈന നേൃത്വം രൂപ­വ­ത്ക­രിച്ച ഒരു സംരം­ഭ­മാ­ണി­ത്. 

നൈന­യുടെ ഗവേ­ണിംഗ് ബോര്‍ഡ് അംഗ­­ങ്ങ­ളായ തങ്ക­മണി അര­വി­ന്ദന്‍, വര്‍ഷ സിന്‍ഹ എന്നി­വ­രാണ് നൈന­യുടെ ലോക്കല്‍ ചാപ്റ്റ­റിന്റെ ഈ കമ്യൂ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­­ക്കേ­ഷന്‍ പ്രോഗ്രാം പരി­ശീ­ലി­പ്പി­ക്കു­ന്ന­ത്. ന്യൂയോര്‍ക്ക് ചാപ്റ്റ­റില്‍ നിന്നും ഏലി­യാമ്മ മാത്യു­വും ഡോ. സോളി­മോള്‍ കുരു­വി­ളയും ഈ ട്രെയി­നിംഗ് പൂര്‍ത്തി­യാ­ക്കി. ന്യൂയോര്‍ക്കില്‍ പല പ്രദേ­ശ­ങ്ങ­ളി­ലായി എഡ്യൂ­ക്കേ­ഷന്‍ സെമി­നാ­റു­കള്‍ നട­ത്താനുള്ള ക്രമീ­ക­ര­ണ­­ങ്ങള്‍ INA-NY ചെയ്തു­കൊ­ടു­ക്കു­ന്ന­താ­യി­രി­ക്കും. പ്രസി­ഡന്റ് ഉഷാ ജോര്‍ജ് അറി­യി­ച്ച­­താ­ണി­ത്.
ഇന്ത്യന്‍ നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് ന്യൂയോര്‍ക്ക് കമ്യ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­ക്കേ­ഷനും ഹെല്‍ത്ത് ഫെയറും നടത്തിഇന്ത്യന്‍ നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് ന്യൂയോര്‍ക്ക് കമ്യ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­ക്കേ­ഷനും ഹെല്‍ത്ത് ഫെയറും നടത്തിഇന്ത്യന്‍ നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് ന്യൂയോര്‍ക്ക് കമ്യ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­ക്കേ­ഷനും ഹെല്‍ത്ത് ഫെയറും നടത്തിഇന്ത്യന്‍ നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് ന്യൂയോര്‍ക്ക് കമ്യ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­ക്കേ­ഷനും ഹെല്‍ത്ത് ഫെയറും നടത്തിഇന്ത്യന്‍ നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് ന്യൂയോര്‍ക്ക് കമ്യ­ണിറ്റി സ്‌ട്രോക്ക് എഡ്യൂ­ക്കേ­ഷനും ഹെല്‍ത്ത് ഫെയറും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക