Image

ആശാ ജോസഫ്‌ കുറ്റിക്കാട്ട്‌ വാലിഡിക്‌ടോറിയന്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2011
ആശാ ജോസഫ്‌ കുറ്റിക്കാട്ട്‌ വാലിഡിക്‌ടോറിയന്‍
ന്യൂജേഴ്‌സി: സൗത്ത്‌ ജേഴ്‌സിയിലെ ടിംബര്‍ ക്രീക്ക്‌ ഹൈസ്‌കൂളില്‍ നിന്നും ആശാ കുറ്റിക്കാട്ട്‌ വാലിഡിക്‌ടോറിയനായി ഗ്രാഡ്വേറ്റ്‌ ചെയ്‌തു. ചെറുപ്പംമുതല്‍ പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും പുലര്‍ത്തിയ മികവിനുള്ള അംഗീകരമാണിത്‌. എല്ലാ ക്ലാസുകളിലും ആശ മുമ്പന്തിയിലായിരുന്നു.

നിരവധി അവാര്‍ഡുകളും ആശയെത്തേടി ഇതിനോടകം എത്തിക്കഴിഞ്ഞു. എ.ബി.സി ടിവിയുടെ `ബെസ്റ്റ്‌ ഓഫ്‌ ക്ലാസ്‌' വോയ്‌സ്‌ ഓഫ്‌ ദി ഡെമോക്രസി അവാര്‍ഡ്‌, മേയേഴ്‌സ്‌ യൂത്ത്‌ ലീഡര്‍ഷിപ്പ്‌ അവാര്‍ഡ്‌, യു.എം.ഡി.എന്‍.ജെ അവാര്‍ഡ്‌ തുടങ്ങി ഒരു ഡസനോളം അവാര്‍ഡുകള്‍ ഈവര്‍ഷതന്നെ ആശ നേടിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷമായി യൂണിവേഴ്‌സിറ്റി ടെന്നീസ്‌ ക്യാപ്‌റ്റനും, ഈവര്‍ഷത്തെ സ്റ്റേറ്റ്‌ ടെന്നീസ്‌ ടൂര്‍ണമെന്റ്‌ ഫൈനലിസ്റ്റുംകൂടിയായിരുന്നു ആശ.

പഠനത്തിനിടയിലും സാമൂഹ്യ സേവനത്തിനുള്ള സമയവും ഈ കൊച്ചുമിടുക്കി കണ്ടെത്തിയിരുന്നു. വേദപാഠ ക്ലാസ്‌ ടീച്ചര്‍, ഹോസ്‌പിറ്റല്‍ വോളന്റിയര്‍ തുടങ്ങിയ ഒട്ടേറെ മേഖലകളിലും ആശ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌. താന്‍ പഠിച്ചിരുന്ന സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേഷന്‍ ബോഡിയിലെ സ്ഥിരം അംഗവുമായിരുന്നു.

ഗുഡ്‌ ഡീഡ്‌ സ്‌കോളര്‍ഷിപ്പ്‌, എസ്‌.ഡി.എം മില്‍ബ്രിഡ്‌ജ്‌ സ്‌കോളര്‍ഷിപ്പ്‌, നാഷണല്‍ ഓണര്‍ സൊസൈറ്റി സ്‌കോളര്‍ഷിപ്പ്‌ തുടങ്ങിയവയ്‌ക്കും അര്‍ഹയായിട്ടുള്ള ആശയുടെ അഭിലാഷം ഒരു അറ്റോര്‍ണിയാകുകയെന്നുള്ളതാണ്‌. ഫിലാഡല്‍ഫിയയിലുള്ള ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന്‌ പഠിക്കുവാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌.

ആശയുടെ ഏക സഹോദരന്‍ ആശിഷ്‌ കോളജ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഫിലാഡല്‍ഫിയയില്‍ ജോലിചെയ്യുന്നു. കുറ്റിക്കാട്ട്‌ ജോസഫ്‌ - മേരി ദമ്പതികളുടെ മകളാണ്‌ ആശ. കേരളത്തില്‍ കോട്ടയം ജില്ലയില്‍ ഇടമറ്റം കുറ്റിക്കാട്ട്‌ മാത്യു - അന്നമ്മ ദമ്പതികളുടേയും, കുറുപ്പന്തറ ഓരത്തേല്‍ ഐസക്ക്‌- മറിയാമ്മ ദമ്പതികളുടേയും കൊച്ചുമകളുമാണ്‌ അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ആശ.
ആശാ ജോസഫ്‌ കുറ്റിക്കാട്ട്‌ വാലിഡിക്‌ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക