Image

അഴിമതി തടയാന്‍ കോണ്‍ഗ്രസുകാര്‍ മുന്‍നിരയില്‍ വരണം: രമേശ് ചെന്നിതല

ബി. അരവിന്ദാക്ഷന്‍ Published on 14 June, 2011
അഴിമതി തടയാന്‍ കോണ്‍ഗ്രസുകാര്‍ മുന്‍നിരയില്‍ വരണം: രമേശ് ചെന്നിതല

ന്യൂയോര്‍ക്ക്: ഇന്‍ഡ്യ ഇന്ന് നേരിടുന്ന അഴിമതി തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതൃത്വവും മുന്‍നിരരയില്‍ വരാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും എം.എല്‍.എ.യുമായ ശ്രീ. രമേശ് ചെന്നിതല ആഹ്വാനം ചെയ്തു.

ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നല്‍കിയ അനുമോദന സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീ.രമേശ് ചെന്നിത്തല.
ഇന്‍ഡ്യ വിവിധ മേഖലകളില്‍ സാമ്പത്തികനേട്ടം കൈവരിച്ചെങ്കിലും സര്‍ക്കാര്‍ തലത്തില്‍ അഴിമതി എങ്ങും ദൃശ്യമാണ്; വളരെ ശുദ്ധമായ ഒരു സര്‍ക്കാരാണ് യു.ഡി.എഫ് നേതൃത്വം മുന്നില്‍ കാണുന്നത്. അധികാരത്തില്‍ വരുന്നവരും അഴിമതിക്ക് വിധേയരല്ലാത്തവരാകണമെന്ന് രമേശ് പറഞ്ഞു. അല്ലെങ്കില്‍ സാധാരണ ജനങ്ങള്‍ ഇക്കൂട്ടരെ അധികാരഭ്രഷ്ടരാക്കുന്ന കാലം വിദൂരമല്ല.
രാഷ്ട്രത്തിന്റെയും സ്റ്റേറ്റിന്റെയും വളര്‍ച്ചക്കാവശ്യമായ വികസന പ്രക്രിയകളില്‍ അഴിമതിക്ക് ഒരു പഴുതും ഉണ്ടാകാന്‍ പാടില്ല എന്ന് ശ്രീ.രമേശ് ചെന്നിതല ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി കൈക്കൊണ്ട അഴിമതി വിരുദ്ധ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടപ്പിലാക്കുന്നുണ്ട്. കല്‍മാഡിയയും, കനിമൊഴിയും, അശോക് ചവാനും ഇന്ന് ജയിലില്‍ കഴിയുന്നത് അതുകൊണ്ടാണ്.
ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല; യൂണൈറ്റന്റ് ഫ്രണ്ടിന്റെ എല്ലാ ഘടകങ്ങളേയും കോണ്‍ഗ്രസ് നേതൃത്വതേത്തിന് എപ്പോഴും നിയന്ത്രിക്കാനാവില്ല. തന്മൂലം ഉണ്ടാകുന്ന വിപത്തുകള്‍ക്കും അഴിമതിക്കും കോണ്‍സഗ്രസ്പാര്‍ട്ടിയെ മാത്രം നാം കുറ്റംപറയരുത് എന്ന് ശ്രീ.രമേശ് ചെന്നിതല പറഞ്ഞു.
ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളഘടകം നല്‍കിയ സ്വീകരത്തില്‍ ഉതിര്‍ന്ന ചോദ്യങ്ങള്‍ക്കും ആശങ്കക്കും മറുപടി പറയുകയായിരുന്നു ശ്രീ.രമേശ് ചെന്നിതല. ശ്രീ.കളത്തില്‍ വര്‍ഗ്ഗീസ് നേതൃത്വം നല്‍കി നടത്തിയ സ്വീകരണ യോഗത്തില്‍ ഡോ.സുരീന്ദര്‍ മല്‍ഹോത്ര, ജോര്‍ജ് എബ്രഹാം, ജയചന്ദ്രന്‍ രാമകൃഷ്ണന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ തുടങ്ങിയ നഗരങ്ങളിലെ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നത്.




അഴിമതി തടയാന്‍ കോണ്‍ഗ്രസുകാര്‍ മുന്‍നിരയില്‍ വരണം: രമേശ് ചെന്നിതലഅഴിമതി തടയാന്‍ കോണ്‍ഗ്രസുകാര്‍ മുന്‍നിരയില്‍ വരണം: രമേശ് ചെന്നിതലഅഴിമതി തടയാന്‍ കോണ്‍ഗ്രസുകാര്‍ മുന്‍നിരയില്‍ വരണം: രമേശ് ചെന്നിതല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക