കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കി.
ഐഎന്ഒസികേരള ഘടകം പ്രസിഡന്റ് കളത്തില്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊട്ടീലിയന്‍ ഹാളില്‍ നടന്ന സ്വീകരണ യോഗത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും എത്തിയിരുന്നു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും മറ്റു സംസ്ഥാന ങ്ങളിലും കോണ്‍ഗ്രസ് ഭൂരിപക്ഷം ഉറപ്പാക്കാന്‍ രമേശ് ചെന്നിത്തല നല്കിയ രാഷ്ട്രീയ നേതൃത്വവും സേവനങ്ങളും പ്രശംസിക്കപ്പെട്ടു.
ഐഎന്‍ഒസി ദേശീയ പ്രസിഡന്റ് ഡോ. സുരീന്ദര്‍ മല്‍ഹോത്ര, സെക്രട്ടറി ജനറല്‍ ജോര്‍ജ് ഏബ്രഹാം, കൗണ്‍സില്‍ വൈസ് ചെയര്മാന് ജോസ് ചാരുംമൂട്, കൗണ്‍സില്‍ അംഗം ജോബി ജോര്‍ജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഐഎന്‍ഒസി കേരള ഘടകം പ്രതിനിധികളായ ലീലാ മാരേട്ട്, സജി ഏബ്രഹാം, യു.എ. നസീര്‍ തുടങ്ങിയവര്‍ കേരള ഘടകത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.
ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, നായര്‍ ബനവലന്റ് അസോസി യേഷന്‍, ശ്രീനാരായണ അസോസിയേഷന്, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് വര്‍ഗീസ് കെ. ജോസഫ്, അലക്സ് തോമസ്, ജോണ്‍ സി. വര്‍ഗീസ്, വര്‍ക്കി ഏബ്രഹാം, സുധാ കര്‍ത്താ, സ്റ്റാന്‍ലി ജോര്‍ജ്, ബേബി ജോര്‍ജ്, ഡോ. ശ്രീധര്‍ കാവില്‍ തുടങ്ങിയവര്‍ ചെന്നിത്തലയ്ക്ക് ആശംസകള്‍ നേര്‍ന്നു. കേരളത്തില്‍ അഴിമതി രഹിത ഭരണവും വികസന സൗഹൃദ അന്തരീക്ഷവും സാധ്യമാക്കാന്‍ രമേശിനോട് അഭ്യര്‍ഥിച്ചു.
അഴിമതി രഹിത സംവിധാനവും സംരക്ഷണവും കേരളത്തിലും പ്രാവര്‍ത്തികമാ ക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വര്‍ക്കി ഏബ്രഹാം ആവശ്യപ്പെട്ടു. കേരളത്തില്‍ ഭരണ - രാഷ്ട്രീയ മാഫിയ കൂട്ടുകെട്ട് കോഴയ്ക്കു വേണ്ടി സൃഷ്ടിക്കുന്ന തടസവാദങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ യുഡിഎഫ് ഗവണ്മെന്റ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി ജയചന്ദ്രന് രാമകൃഷ്ണന് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ജോസ് ജേക്കബ് തെക്കേടം അവതാരകനായിരുന്നു. ഐഎന്‍ഒസി സ്ഥാപക അംഗങ്ങളായ സാക്ക് തോമസ്, സി.വി. വളഞ്ഞവട്ടം, കമ്മിറ്റി അംഗങ്ങളായ റവ. വര്‍ഗീസ് ഏബ്രഹാം, ബാലചന്ദ്രന് പണിക്കര്‍, തോമസ് കൂവള്ളൂര്‍, വര്‍ഗീസ് തെക്കേക്കര, പ്രിന്‍സ് മര്‍ക്കോസ്, ഗുരുജി ദിലീപ്കുമാര് തുടങ്ങിയവര്‍ സ്വീകരണത്തിന് ഒരുക്കങ്ങള്‍ ചെയ്തു.
സെക്രട്ടറി ജനറല്‍ ജോര്‍ജ് ഏബ്രഹാം, പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ് എന്നിവരുടെ സംസ്ഥാന തല നേതൃത്വത്തെയും പ്രവര്‍ത്തനത്തെയും നേതാക്കള്‍ പ്രശംസിച്ചു.