Image

ഫാ.മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു

ഫ്രാന്‍സിസ്‌ തടത്തില്‍ Published on 13 June, 2011
ഫാ.മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു
ന്യൂജേഴ്‌സി: സമര്‍പ്പണത്തിന്‌ മറുവാക്കായ ഫാ.മാത്യു കുന്നത്തിന്റെ എണ്‍പതാം പിറന്നാളും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവാഹരായ ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആറാം വാര്‍ഷികവും വര്‍ണ്ണശബളമായ ആഘോഷത്തോടെ കൊണ്ടാടി. മെയ്‌ 15ന്‌ നട്‌ലി സെന്റ്‌ മേരീസ്‌ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രമുഖ ക്രിസ്‌തീയ ഭക്തി ഗാനരചയിതാവും സംഗീതജ്ഞനുമായ ഫാ.തദേവൂസ്‌ അരവിന്ദത്ത്‌ ഉദഘാടനം ചെയ്‌തു. ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വര്‍ക്കിംഗ്‌ കമ്മറ്റി പ്രസിഡന്റ്‌ മൈക്കിള്‍ കല്ലറയ്‌ക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫാ.മാത്യു കുന്നത്ത്‌ എക്‌സ്റ്റന്‍സ്‌ഡ്‌ ഫാമിലി എന്നറിയപ്പെടുന്ന കൂട്ടായ്‌മയിലെ അനവധി കുടുംബാംഗങ്ങളാണ്‌ പങ്കെടുത്തത്‌.

ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അംഗങ്ങളുടെ കൊച്ചു കുഞ്ഞുങ്ങള്‍ക്കൊപ്പം പിറന്നാള്‍ കേക്ക്‌ മുറിച്ചുകൊണ്ടാണ്‌ മാത്യു അച്ചന്‍ ഇത്തവണയും പിറന്നാള്‍ മധുരം നുകര്‍ന്നത്‌. ദൈവം മറന്നുവെച്ച അമൂല്യനിധിയാണ്‌ ഫാ.മാത്യു കുന്നത്ത്‌ എന്ന്‌ കവി സച്ചിദാനന്ദന്റെ വരികളെ ഉദ്ധരിച്ചുകൊണ്ട്‌ ഫാ.തദേവൂസ്‌ അരവിന്ദത്ത്‌ പറഞ്ഞു. അദ്ദേഹത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച സുവനീര്‍ 'കെടാവിക്ക്‌' എന്ന ചലക്കെട്ടും അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ഇടപിരിഞ്ഞതാണെന്നും ഫാ.തദേവൂസ്‌ കൂട്ടിച്ചേര്‍ത്തു. ആ കെടാവിളക്ക്‌ ഒരിക്കലും കെടാതിരിക്കാന്‍ ഫൗണ്ടേഷനിലെ ഓരോ അംഗങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും ഫാ.തദേവൂസ്‌ പറഞ്ഞു.

ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഫൗണ്ടേഷന്‍ ബോര്‍ഡ്‌ സെക്രട്ടറി സിറിയക്‌ കുന്നത്ത്‌ അവതരിപ്പിച്ചു. ഫൗണ്ടേഷന്‍ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച്‌ സെസ്സി തോമസ്‌ മാത്യു അച്ചന്‌ പിറന്നാള്‍ ആശംസയര്‍പ്പിച്ചു. വര്‍ക്കിംഗ്‌ കമ്മറ്റി സെക്രട്ടറി ജെയിംസ്‌ കൊക്കാട്‌ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ എത്സമ്മ മാമ്പിള്ളി നന്ദിയും പറഞ്ഞു. മഞ്‌ജു ബിനു പുളിക്കല്‍ ആയിരുന്നു പരിപാടിയുടെ അവതാരിക.

ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഫൗണ്ടേഷന്‍ ബോര്‍ഡ്‌ സെക്രട്ടറി സിറിയക്‌ കുന്നത്ത്‌ അവതരിപ്പിച്ചു. ഫൗണ്ടേഷന്‍ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച്‌ സെസ്സി തോമസ്‌ മാത്യു അച്ചന്‌ പിറന്നാള്‍ ആശംസകളര്‍പ്പിച്ചു. വര്‍ക്കിംഗ്‌ കമ്മറ്റി സെക്രട്ടറി ജെയിംസ്‌ കൊക്കാട്‌ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ എത്സമ്മ മാമ്പിള്ളി നന്ദിയും പറഞ്ഞു. മഞ്‌ജു ബിനു പുളിക്കല്‍ ആയിരുന്നു പരിപാടിയുടെ അവതാരിക. ബെലിന്‍ഡ ഫിലിപ്പ്‌ മംഗലത്തും ബ്രയന്റെ ഫിലിപ്പ്‌ മംഗലത്തും ചേര്‍ന്ന്‌ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. മാത്യു അച്ചന്‌ പിറന്നാള്‍ മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട്‌ ഇളയച്ചനും സഹോദരനും വൈദികന്മാരായ ഫാ.സെബാസ്റ്റ്യന്‍ കുന്നത്ത്‌ നേരത്തെ ആശംസകളര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്‌ ഫൗണ്ടേഷന്‍ കുടുംബാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണശബളമായി കലാപരിപാടിയും അരങ്ങേറി. മുഖ്യാതിഥി ഫാ.തദേവൂസ്‌ രചിച്ച്‌ 'ദൈവം സ്‌നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ...' എന്ന്‌ തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട്‌ ജ്യോതിഷ്‌ ജോസഫ്‌ ചെറുവള്ളിയാണ്‌ കലാപരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. രേശു ജോയ്‌, സിന്ധു ടോമി, ആഷ്‌ലി ഷിജിമോന്‍, ഈവ സജിമോന്‍, എവിന്‍ സജിമോന്‍, സണ്ണി മാമ്പിള്ളി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഫൗണ്ടേഷന്‍ അംഗങ്ങളെ ബിന്ദു ഫിലിപ്പ്‌ മംഗലത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ബോളിവുഡ്‌ സിനിമാറ്റിക്ക്‌ ഡാന്‍സ്‌ ഹൃദ്യമായി. ഡെസിതോമസ്‌, ഷൈന്‍ ആല്‍ബര്‍ട്ട്‌ കണ്ണമ്പള്ളി എന്നിവരും നൃത്തത്തില്‍ പങ്കാളികളായി. തുടര്‍ന്ന്‌ പ്രീകെ.ജി വിദ്യാര്‍ത്ഥികള്‍ മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെയുല്‍വിവിധ ഗ്രൂപ്പുകളുടെ ശാസ്‌ത്രീയ സിനിമാറ്റിക്ക്‌ നൃത്തങ്ങളും അരങ്ങേറി. അനു ജിജിമോന്‍, അനു പള്ളിക്കാരന്‍, എന്നിവര്‍ ചേര്‍ന്ന്‌ ശാസ്‌ത്രീയ നൃത്തം അവതരിപ്പിച്ചപ്പോള്‍ ഐറിന്‍ എലിസബത്ത്‌ തടത്തില്‍, അലോഷ്യസ്‌ ആല്‍ബര്‍ട്ട്‌, ഹാന്നാ ആന്‍ഡ്രൂസ്‌ സെബാസ്റ്റ്യന്‍, മെല്‍വിന്‍ രഞ്‌ജിത്ത്‌ തലക്കട്ടൂര്‍ എന്നിവര്‍ ചേര്‍ന്ന്‌ സിനിമാറ്റിക്ക്‌ നൃത്തവും അവതരിപ്പിച്ചു. മുതിര്‍ന്ന കുട്ടികളെ പ്രതിനിധീകരിച്ച്‌ അനിറ്റാ മാമ്പള്ളി, ലിസാ വിന്‍സെന്റ്‌, സജനാ മാത്യു, സ്‌റ്റെഫിനി മാത്യു, അന്‍മരിയ ആല്‍ബര്‍ട്ട്‌, ലിയാന്‍ ബെന്നി എന്നിവര്‍ അവതരിപ്പിച്ച ശാസ്‌ത്രീയ സംഘ നൃത്തം ഹൃദ്യമായി. സീറോ മലബാര്‍ ഗാര്‍ഫീല്‍ഡ്‌ മിഷന്‍ ഡാന്‍സ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഘനൃത്തവും ഏറെ ശ്രദ്ധേയമായിരുന്നു. ആഷ്‌ലി മാത്യു നേതൃത്വം നല്‍കിയ സംഘനൃത്തത്തില്‍ ഇവ ആന്റണി, ഉത്തര ദാസ്‌, ദീപ റെമി, അബിഗേല്‍ സാജു, ക്രിസ്റ്റി ജോര്‍ജ്ജ്‌, ലെസ്‌ലി ബൈജു എന്നിവരും പങ്കെടുത്തു. ചന്ദ്രിക കുറുപ്പിന്റേതായിരുന്നു കൊറിയോഗ്രാഫി. ഫ്രാന്‍സിസ്‌ തടത്തില്‍ ആയിരുന്നു കലാപരിപാടികളുടെ അവതാരകന്‍.

നേരത്തെ, വൈകുന്നേരം നാലിന്‌ ആഘോഷമായ പാട്ടുകുര്‍ബ്ബാനയോടെയായിരുന്നു ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഫാ.മാത്യു കുന്നത്ത്‌ മുഖ്യകാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ ഡിവൈന്‍ പ്രയര്‍ സെന്റര്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ കാളംപറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ കുന്നത്ത്‌, ഫാ.തോമസ്‌ കുന്നത്ത്‌, ഫാ.ജെറോം ആര്‍ത്തശേരില്‍, ഫാ.തദേവൂസ്‌ അരവിന്ദത്ത്‌, ഫാ.ആരോഗ്യസ്വാമി, ഫാ.ജോസ്‌ ഇമ്മാനുവേല്‍ എന്നിവരും സഹകാര്‍മ്മികരായിരുന്നു.
ഫാ.മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക